രാമപുരം ഉപജില്ലാ കലോത്സവം ഉഴവൂർ OLL ഹയർസെക്കൻഡറി സ്കൂളിൽ മൂന്നാം ദിനത്തിൽ കാലാവസ്ഥയെ അതിജീവിച്ചും കലാ പ്രതിഭകൾ വിവിധ സ്റ്റേജുകളിൽ അരങ്ങേറി. 9 സ്റ്റേജുകളിലായി മൂന്നാം ദിനത്തിൽ 81 ഇനങ്ങളിൽ എൽ പി മുതൽ ഹയർസെക്കൻഡറി തലം വരെ ഉള്ള കലാ പ്രതിഭകൾ മാറ്റുരച്ചു. മൂന്നാം ദിനത്തിലെ മത്സരം അവസാനിച്ചപ്പോൾ എൽ പി വിഭാഗത്തിൽ 56 പോയിന്റുമായി GLPS ഇടനാടും, യുപി വിഭാഗത്തിൽ 75 പോയിന്റുമായി എസ് എച്ച് ഗേൾസ് രാമപുരവും, ഹൈസ്കൂൾ വിഭാഗത്തിൽ 181 പോയിന്റുമായി Read More…
Month: November 2026
ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിന് മികച്ച വിജയം
മാന്നാനം : ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിന് മികച്ച വിജയം. നാല് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ഹോളിക്രോസ് ഹൈസ്കൂൾ ഗ്രാൻഡ് ഓവറോൾ ചാമ്പ്യൻ പട്ടം നേടി. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച മുഴുവൻ വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്മെന്റും പി.ടി.എയും അഭിനന്ദിച്ചു.
ഈരാറ്റുപേട്ട സബ് ജില്ലാകലോത്സവത്തിൽ മുഴുവൻ പോയിന്റുകളും നേടി അരുവിത്തുറ സെന്റ് മേരീസ് എൽ പി സ്കൂളിന് ഓവറോൾ കീരീടം
ഈരാറ്റുപേട്ട: നവംബർ 2 മുതൽ5വരെ തീക്കോയിസെന്റ് മേരീസിൽവ ച്ചു നടന്ന ഉപജില്ലാ കലോത്സവത്തിൽ 65 ൽ 65 പോയിന്റുനേടി അരുവിത്തുറ സെൻറ് മേരീസ് ജേതാക്കളായി. 2026-27 അധ്യന വർഷം നടന്ന കായിക, ശാസ്ത്ര, ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും അരുവിത്തുറ സെൻറ് മേരീസ് തന്നെയായിരുന്നു വിജയികൾ. കുട്ടികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും കൂട്ടായ പ്രവർത്തനമാണ് ഈ മിന്നും വിജയത്തിന്റെ പിന്നിലെന്ന് ഹെഡ്മിസ്ട്രസ് അഭിപ്രായപ്പെട്ടു. വിജയികളെ മാനേജ്മെന്റും പിറ്റി എ യും അഭിനയിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സുരക്ഷിതവും വിശ്വസനീയവുമായ സ്കൂൾ യാത്ര ഉറപ്പാക്കുന്നതിനായി ക്രെഡിറ്റ് ആക്സസ് ഗ്രമീൺ ഉഴവൂർ മദർ തെരേസ സ്പെഷ്യൽ സ്കൂളിന് സ്കൂൾ ബസ് കൈമാറി
ഉഴവൂർ: ഇന്ത്യയിലെ ഗ്രാമീണ മേഖലയെ കേന്ദ്രീകരിച്ചുള്ള മുൻനിര സാമ്പത്തിക സേവന സ്ഥാപനമായ ക്രെഡിറ്റ് ആക്സസ് ഗ്രമീൺ ലിമിറ്റഡിന്റെ (CreditAccess Grameen Ltd.) CSR വിഭാഗമായ ക്രെഡിറ്റ് ആക്സസ് ഇന്ത്യ ഫൗണ്ടേഷൻ (CAIF), കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള മദർ തെരേസ സ്പെഷ്യൽ സ്കൂളിന് സ്കൂൾ ബസ് കൈമാറി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിലാണ് ബസ് കൈമാറിയത്. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് വീടുകളിൽ നിന്ന് സ്കൂളിലേക്കും തിരിച്ചും സുരക്ഷിതവും വിശ്വസനീയവുമായ യാത്രാസൗകര്യം ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 18 Read More…
രാമപുരം കോളേജിൽ ഫാ. പീറ്റർ കോതമ്പനാനിയിൽ സ്മാരക മെഗാ ക്വിസും ഇലക്ട്രോ ടെക് ഫെസ്റ്റും നവംബർ 12-ന്
രാമപുരം: മാർ ആഗസ്തീനോസ് കോളേജ്, ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഫാ. പീറ്റർ കോതമ്പനാനിയിൽ സ്മാരക മെഗാ ക്വിസും ഇലക്ട്രോ ടെക് ഫെസ്റ്റും 2026 നവംബർ 12-ന് രാവിലെ 10:30 ന് നടത്തപ്പെടും. രാമപുരം ഇടവകാംഗമായിരുന്ന ഫാ. പീറ്റർ കോതമ്പനാനിയിൽ (വളവനാട്ട്) പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വരാപ്പുഴ പുത്തൻപള്ളി സെമിനാരിയിൽ വൈദികവിദ്യാർത്ഥിയായി ചേർന്നു. അവിടെ വൈദികപരിശീലനം പൂർത്തിയാക്കിയ അദ്ദേഹം 1906 ഡിസംബർ 31-ന് മാക്കിയിൽ മാർ മത്തായി മെത്രാനിൽനിന്ന് പട്ടം സ്വീകരിച്ച് വൈദികനായി. കൊച്ചി Read More…
റിഥം പദ്ധതി ; ഭിന്നശേഷി കലാപ്രതിഭകൾക്ക് അവസരം
കോട്ടയം :കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ റിഥം പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന ജില്ലാതല ആര്‍ട്ട് ട്രൂപ്പുകളിലേക്ക് 45 വയസില്‍ താഴെയുള്ള ഭിന്നശേഷിക്കാരായ കലാകാരന്‍മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും കഴിവുകള്‍ വികസിപ്പിക്കുന്നതിനും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും ലക്ഷ്യമിടുന്ന പദ്ധതിയാണിത്. അപേക്ഷയോടൊപ്പം കലാപ്രകടനത്തിൻ്റെ അഞ്ചു മിനിറ്റില്‍ കവിയാത്ത വീഡിയോയും സമര്‍പ്പിക്കണം. ആദ്യഘട്ട പരിശോധനയില്‍ വിജയിക്കുന്നവര്‍ക്ക് വിദഗ്ധ സമിതയിുടെ നേതൃത്വത്തിലുള്ള സ്ക്രീനിംഗില്‍ പങ്കെടുക്കാനാകും. അപേക്ഷയോടൊപ്പം ഭിന്നശേഷി തെളിയിക്കുന്ന യുഡിഐഡി കാര്‍ഡ് അല്ലെങ്കില്‍ മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന ഭിന്നശേഷി Read More…
എസ്.ഐ.ആറിന്റെ പേരിൽ അരാജകത്വം സൃഷ്ടിക്കുന്ന ശക്തികൾക്കെതിരെ ബി.ജെ.പി പ്രതിഷേധ ജനസഭ
പുതുപ്പള്ളി: എസ്.ഐ.ആറിന്റെ പേരിൽ രാജ്യത്ത് അരാജകത്വവും അക്രമവും സൃഷ്ടിക്കാൻ ശ്രമിക്കുന്ന അരാഷ്ട്രീയ ശക്തികൾക്കെതിരെ ബി.ജെ.പി പുതുപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജനസഭ സംഘടിപ്പിച്ചു. പുതുപ്പള്ളി കവലയിൽ നടന്ന ജനസഭ ബി.ജെ.പി കർഷക മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ശ്രീ. ജയസൂര്യൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പുതുപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. സനൽ കുമാർ അധ്യക്ഷത വഹിച്ചു. സന്തോഷ് വർഗീസ് സ്വാഗതം ആശംസിച്ചു. ബി.ജെ.പി സ്റ്റേറ്റ് കൗൺസിൽ അംഗം ശ്രീ. പി. സുനിൽ കുമാർ, മേഖല Read More…
മൈക്കിൾ തോമസ് നിര്യാതയായി
പനയ്ക്കപ്പാലം: ആറാംമൈൽ പുളിക്കൽ മൈക്കിൾ തോമസ് (68) അന്തരിച്ചു. സംസ്കാരം ഇന്ന്10.30 ന് വസതിയിൽ ആരംഭിച്ച് പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മേരിമോൾ മൈക്കിൾ പ്ലാശനാൽ ചിറയ്ക്കൽ പുരയിടത്തിൽ കുടുംബാംഗം. മക്കൾ: നിധിൻ, ബിബിൻ, അജിൻ. മരുമക്കൾ: ജിനു കുറുന്താനത്ത് (നീലൂർ), ആൻസി മണ്ഡപത്തിൽ (അഞ്ചൽ), മാലു മുണ്ടേത്തറ (കോട്ടയം).
റോമാ സാമ്രാജ്യത്തിലെ ധീരനായ പടനായകൻ ഗീർവർഗ്ഗീസിൻ്റെ കഥ പറഞ്ഞ് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ ചവിട്ടുനാടകത്തിൽ ഒന്നാമതെത്തി
ഉഴവൂർ: രാമപുരം ഉപജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചവിട്ടു നാടകത്തിൽ റോമാ സാമ്രാജ്യത്തിലെ ധീരനായ പടനായകൻ ഗീർവർഗ്ഗീസിൻ്റെ കഥ പറഞ്ഞ് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ ഒന്നാമതെത്തി. റോമാ സാമ്രാജ്യം വാഴും രാജാവ്, രാജ്യം ശത്രു ഭീഷണി നേരിട്ടപ്പോൾ, തന്റെ മന്ത്രിമാരോട് ധീരനായ ഒരു പടനായകനെ കണ്ടെത്താൻ വിളംബരം ചെയ്യാൻ ആജ്ഞാപിക്കുന്നതും വിളംബരത്തെ തുടർന്ന് പടനായകൻ ഗീർവർഗ്ഗീസ് രംഗത്തെത്തുന്നതും രാജാവിന്റെ മുന്നിൽ മുട്ടുകുത്തി രാജ്യത്തിനായി പോരാടാൻ സമ്മതം അറിയിക്കുന്നതും കുട്ടികൾ തന്മയത്വത്തോടുകൂടി അവതരിപ്പിച്ചു. യൂറോപ്യൻ യുദ്ധവേഷങ്ങളും തിളങ്ങുന്ന Read More…
കുമാരനല്ലൂരിൽ വീട്ടിൽനിന്ന് കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: കുമാരനല്ലൂരിൽ വീട്ടിൽനിന്ന് കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജി (26) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് നിമിഷയെ വീട്ടിൽനിന്ന് കാണാതായത്. തുടർന്ന് ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ ഏഴോടെ കുമാരനല്ലൂർ വടക്കേ നടയ്ക്ക് സമീപമുള്ള മീനച്ചിലാറിന്റെ കൈവഴിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കോട്ടയത്തുനിന്നെത്തിയ അഗ്നിരക്ഷാസേനാ സംഘം മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. Read More…











