erattupetta

പേരമകനെ രക്ഷിക്കുന്നതിനടയിൽ മുത്തഛൻ മുങ്ങി മരിച്ചു

ഈരാറ്റുപേട്ട: പേരമകനെ രക്ഷിക്കുന്നതിനടയിൽ മുത്തഛൻ മുങ്ങി മരിച്ചു വൈകിട്ട് 5 മണിയോടു കൂടിയാണ് അപകടം ഉണ്ടായത്. മീനച്ചിലാറ്റിൽ മറ്റയ്ക്കാട് കടവിലാണ് മുത്തച്ചനായ വടക്കേ താഴത്ത് സലീം (62) മാണ് മുങ്ങി മരിച്ചത്. പേരമകൻ സുൽത്താൻ (9) നിസാര പരിക്കുകളോടെ ഈരാറ്റുപേട്ട പി.എം സി ഹോസ്പിറ്റലിൽ ചികിൽസയിലാണ്.സലീമിൻ്റെ മൃതദേഹം പി.എം.സി മോർച്ചറിയിൽ.

erattupetta

ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ സ്വകാര്യ ബില്ല് അവതരിപ്പിക്കും: അഡ്വ.ഹാരിസ് ബീരാൻ എം.പി

ഈരാറ്റുപേട്ട : ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സ്വകാര്യ ബില്ല് അടുത്ത പാർലമെൻറ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് അഡ്വ.ഹാരിസ് ബീരാൻ എം.പി. പറഞ്ഞു. ആൾകൂട്ട കൊലപാതകങ്ങളിലെ പ്രതികൾക്ക് തീവ്രവാദ കുറ്റങ്ങളിലേതുപോലെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന വിധത്തിൽ നിയമനിർമാണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ഈരാറ്റുപേട്ട നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റി ബറക്കാത്ത് മഹൽ ഓഡിറ്റോറിയത്തിൽ എം.പിക്ക് നൽകിയ പൗരസ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിക്കുകയായിരുന്നു ഹാരിസ് ബിരാൻ എം.പി. കഴിഞ്ഞ രണ്ട് മോദി ഭരണത്തിൽ പ്രതിപക്ഷത്തെ Read More…

erattupetta

ഈരാറ്റുപേട്ട ഗവൺമെന്റ് മുസ്ലീം എൽ.പി സ്കൂളിൽ ‘വർണ്ണക്കൂടാരം’ പദ്ധതി ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : കേരള സർക്കാർ പൊതു വിദ്യഭ്യാസവകുപ്പ് സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പ്രെജക്ടിൻ്റെ ഭാഗമാമായി നിർമിച്ച വർണകൂടാരം മാതൃകാ പ്രി പ്രൈമറി സ്‌കൂൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ .എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് പദ്ധതി വിശദീകരിച്ചു. ഹെഡ്‌മാസ്റ്റർ മാത്യു കെ ജോസഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ നന്ദിയും പറഞ്ഞു. ഡി.പി.സി, എസ്.എസ്.കെ, കെ. ജെ. പ്രസാദ് കൗൺസിലർമാരായ Read More…

erattupetta

ഹാരിസ് ബീരാൻ എം പി ക്ക് നാളെ ഈരാറ്റുപേട്ടയിൽ സ്വീകരണം

ഈരാറ്റുപേട്ട: രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ ഹാരിസ് ബീരാൻ എം പി യ്ക്ക് നാളെ ഈരാറ്റുപേട്ടയിൽ പൗരസ്വീകരണം നൽകും. വൈകുന്നേരം 7 മണിക്ക് നടയ്ക്കൽ ബറക്കാത്ത് മഹൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡൻ്റ് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻറ് കെ എ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിക്കും. മത രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ യോഗത്തിൽ സംബന്ധിക്കും.

erattupetta

KPSTA ഈരാറ്റുപേട്ട ഉപജില്ലയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

ഈരാറ്റുപേട്ട: കെ പി എസ് ടി എ ഈരാറ്റുപേട്ട ഉപജില്ലാ സമിതിയുടെ നേതൃത്വത്തിൽ മണിയംകുളം രക്ഷാഭവനിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. കോട്ടയം റവന്യൂ ജില്ലാ പ്രസിഡന്റ് ശ്രീ.ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. സ്നേഹ സ്പർശം എന്ന പേരിൽ കെ.പി. എസ് ടി.എ. അംഗങ്ങളായ അധ്യാപകരിൽ നിന്നും സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ അന്തേവാസികൾക്ക് വിതരണം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ശ്രീ. പ്രിൻസ് അലക്സ്, സെക്രട്ടറി ശ്രീ. ജോബി ജോസഫ് , ട്രഷറർ ശ്രീ. ദീപു സെബാസ്റ്റ്യൻ, ഭാരവാഹികളായ Read More…

erattupetta

ഗേൾസ് ഫ്രണ്ട്ലി ടോയ്‌ലറ്റ് ഉദ്ഘാടനം

ഈരാറ്റുപേട്ട : സംസ്ഥാന ഗവൺമെന്റിന് കീഴിലുള്ള ശുചിത്വമിഷൻ മുഖേന അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിച്ച പുതിയ ഗേൾസ് ഫ്രണ്ട്ലി ടോയ്‌ലറ്റ് സമുച്ചയം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൾ ഖാദർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, കൗൺസിലർ നാസർ വെള്ളൂപ്പറമ്പിൽ പിടിഎ പ്രസിഡന്റ് അനസ് പാറയിൽ, പിടിഎ വൈസ് പ്രസിഡന്റ് മുജീബ് മഠത്തിൽപറമ്പിൽ, പ്രിൻസിപ്പൽ സിസി Read More…

erattupetta

നയനം പദ്ധതി ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെ പ്രത്യേക വിദ്യാഭ്യാസ പൊജക്ടായ ഫ്യൂച്ചർ സ്റ്റാറിൻ്റെ ആഭിമുഖ്യത്തിലുള്ള നയനം പദ്ധതി ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ സ്ക്കൂൾ കുട്ടികൾക്കും സൗജന്യമായി നേത്ര പരിശോധന നടത്തുന്ന പദ്ധതിയാണ് ഈരാറ്റുപേട്ട എമർജ് മെഡിക്കൽ കെയറുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്നത്. പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ മാനേജർ റവ.ഫാ. സിബി Read More…

erattupetta

ലയൺസ് ക്ലബ് ഓഫ് ഈരാറ്റുപേട്ട 318 B 2024 – 25 ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തന ഉദ്ഘാടനവും

ഈരാറ്റുപേട്ട: ലയൺസ് ക്ലബ് ഓഫ് ഈരാറ്റുപേട്ട 318 B 2024 – 25 ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തന ഉദ്ഘാടനവും 2024 ജൂലൈ 7 ഞായർ വൈകിട്ട് 7:30 ന് ലയൺസ്‌ ക്ലബ്ബ് ഹാളിൽ നടന്നു സേവന പദ്ധതികളുടെ ഉദ്ഘാടനം PMJF Ln തോമസ് ജോസ് PDG നിർവഹിച്ചു. പ്രസിഡൻ്റ് Ln. ജോസ് മുറ്റത്താവളം അധ്യക്ഷത വഹിച്ചു. ഇൻസ്റ്റാലേഷൻ ഓഫീസർ PMJF Ln തോമസ് ജോസിൻ്റെ നേതൃത്വത്തിൽ Ln. സാജി തോമസ് പു റപ്പന്താനം പ്രസിഡൻ്റ്, Ln. Adv. Read More…

erattupetta

കടുവാമുഴി പി എം എസ്എ പൂക്കോയ തങ്ങൾ മെമ്മോറിയൽ എൽപി സ്കൂളിൽ വായനാദിന മാസാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു

കടുവാമുഴി പി എം എസ്എ പൂക്കോയ തങ്ങൾ മെമ്മോറിയൽ എൽപി സ്കൂളിൽ ജൂൺ 19 മുതൽ ജൂലൈ 18 വരെയുള്ള തീയതികളിലായി നടക്കുന്ന വായനാദിന മാസാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തപ്പെട്ടു. പതിപ്പ് നിർമ്മാണം,കവി പരിചയം,ക്വിസ് മത്സരങ്ങൾ, കാവ്യോത്സവം തുടങ്ങിയ പരിപാടികൾ സ്കൂളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തപ്പെട്ടു. പി റ്റി എ -എം പി റ്റി എ ഭാരവാഹികളും രക്ഷകർത്താക്കളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

erattupetta

സി.സി.എം.വൈ പുതിയ ബാച്ച് ആരംഭിച്ചു

ഈരാറ്റുപേട്ട: കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി.സി.എം.വൈയുടെ പതിനൊന്നാമത് ബാച്ചിന്റെ ഉദ്ഘാടനം എം.ഇ.എസ് കോളേജിൻ്റെ പ്രിൻസിപ്പൽ പ്രൊഫ.എ എം റഷീദ് നിർവ്വഹിച്ചു. കൺവീനർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ കെ.പി ഷഫീഖ് സ്വാഗതം ആശംസിച്ചു.വി.എ നജീബ്, കെ.എ അൻസാരി,അബ്ദുൽ അസീസ്,സൈഫ് വി. കാസിം എന്നിവർ സംസാരിച്ചു.