ഉഴവൂർ: ഇന്ത്യയിലെ ഗ്രാമീണ മേഖലയെ കേന്ദ്രീകരിച്ചുള്ള മുൻനിര സാമ്പത്തിക സേവന സ്ഥാപനമായ ക്രെഡിറ്റ് ആക്സസ് ഗ്രമീൺ ലിമിറ്റഡിന്റെ (CreditAccess Grameen Ltd.) CSR വിഭാഗമായ ക്രെഡിറ്റ് ആക്സസ് ഇന്ത്യ ഫൗണ്ടേഷൻ (CAIF), കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള മദർ തെരേസ സ്പെഷ്യൽ സ്കൂളിന് സ്കൂൾ ബസ് കൈമാറി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിലാണ് ബസ് കൈമാറിയത്. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് വീടുകളിൽ നിന്ന് സ്കൂളിലേക്കും തിരിച്ചും സുരക്ഷിതവും വിശ്വസനീയവുമായ യാത്രാസൗകര്യം ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 18 Read More…
uzhavoor
റോമാ സാമ്രാജ്യത്തിലെ ധീരനായ പടനായകൻ ഗീർവർഗ്ഗീസിൻ്റെ കഥ പറഞ്ഞ് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ ചവിട്ടുനാടകത്തിൽ ഒന്നാമതെത്തി
ഉഴവൂർ: രാമപുരം ഉപജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചവിട്ടു നാടകത്തിൽ റോമാ സാമ്രാജ്യത്തിലെ ധീരനായ പടനായകൻ ഗീർവർഗ്ഗീസിൻ്റെ കഥ പറഞ്ഞ് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ ഒന്നാമതെത്തി. റോമാ സാമ്രാജ്യം വാഴും രാജാവ്, രാജ്യം ശത്രു ഭീഷണി നേരിട്ടപ്പോൾ, തന്റെ മന്ത്രിമാരോട് ധീരനായ ഒരു പടനായകനെ കണ്ടെത്താൻ വിളംബരം ചെയ്യാൻ ആജ്ഞാപിക്കുന്നതും വിളംബരത്തെ തുടർന്ന് പടനായകൻ ഗീർവർഗ്ഗീസ് രംഗത്തെത്തുന്നതും രാജാവിന്റെ മുന്നിൽ മുട്ടുകുത്തി രാജ്യത്തിനായി പോരാടാൻ സമ്മതം അറിയിക്കുന്നതും കുട്ടികൾ തന്മയത്വത്തോടുകൂടി അവതരിപ്പിച്ചു. യൂറോപ്യൻ യുദ്ധവേഷങ്ങളും തിളങ്ങുന്ന Read More…
മികച്ച വർണ്ണക്കൂടിനുള്ള (കൗമാര ക്ലബ്) ജില്ലാ തല പുരസ്കാരം ഉഴവൂർ പഞ്ചായത്ത് കപ്പടക്കുന്നേൽ അംഗനവാടിക്ക്
ഉഴവൂർ: മികച്ച വർണ്ണക്കൂടിനുള്ള (കൗമാര ക്ലബ് ) ജില്ലാ തല പുരസ്കാരം ഉഴവൂർ പഞ്ചായത്ത് കപ്പടക്കുന്നേൽ അംഗൻവാടി കരസ്ഥമാക്കി. അവാർഡ് ന് അംഗനവാടിയെ അർഹമാക്കിയ അംഗൻവാടി അധ്യാപിക മിനിമോൾ കെ ജെ, മുൻ വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ എന്നിവരെ വാർഡ് മെംമ്പർ സ്മിത ലുക്ക് ന്റെ നേതൃത്വത്തിൽ കപ്പടകുന്നേൽ അംഗൻവാടിയിൽ യോഗം ചേർന്ന് ആദരിച്ചു. ചായം പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ മികച്ച ശിശു സൗഹൃദ അംഗൻവാടി ആക്കി അംഗൻവാടിയെ മാറ്റിയതും കൗമാര കുട്ടികളുടെ സമഗ്ര Read More…
ഉഴവൂർ ഗ്രാമപഞ്ചായത്തിലെ 7-ാം വാർഡിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് മിഴി തുറന്നു
2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 7 പുൽപ്പാറ വാർഡിൽ പുൽപ്പാറ ജംഗ്ഷനിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു . വാർഡ് മെമ്പർ ശ്രീമതി. ഏലിയാമ്മ കുരുവിള ലൈറ്റ് തെളിച്ച് ഉദ്ഘാടനം ചെയ്തു. കെ എൽ കുരുവിള , രാജേഷ് കൂനംമാക്കീൽ , അജോ കാരയ്ക്കാതൊട്ടിയിൽ, തൊമ്മൻ പുൽപ്പാറയിൽ ,തൊമ്മച്ചൻ അവിനാപ്പുറത്ത്, തങ്കമ്മ കുളംങ്ങാട്ടുപാറയിൽ, വിമലാ ബാബു, ദീപ്തി പുൽപ്പാറയിൽ , ബിജു ലൂക്കോസ് കളപ്പുരയിൽ, ബിൻസി കളപ്പുരയിൽ ,ബിന്ദു കളപ്പുരയ്ക്കൽ, പുരുഷോത്തമൻ നായർ, ശ്യാമള പുരുഷോത്തമൻ, Read More…
കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെ -6-ാം മത് സെനറ്റ് സമ്മേളനം
കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെ -6-ാം മത് സെനറ്റ് സമ്മേളനം ഉഴവൂർ സെന്റ്. സ്റ്റീഫൻസ് കോളേജിലെ ബിഷപ്പ് തറയിൽ മെമ്മോറിയൽ എജുക്കേഷൻ തിയേറ്ററിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ശ്രീ. ജോണീസ് പി. സ്റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗം KCWA അതിരൂപത പ്രസിഡന്റ് ശ്രീമതി ഷൈനി സിറിയക് ചൊള്ളമ്പേൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. KCYL മുൻ അതിരൂപത ചാപ്ലയിനും MSP സെമിനാരി റെക്ടറുമായ റവ.ഫാ.ചാക്കോ വണ്ടൻകുഴിയിൽ മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി. കെ.സി.വൈ.എൽ അതിരൂപത Read More…
ഉഴവൂർ പഞ്ചായത്ത് തല ദേശീയ പൾസ് പോളിയോ നിർമ്മാർജ്ജന പരിപാടി ഡോ കെ ആർ നാരായണൻ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ചു
ഉഴവൂർ പഞ്ചായത്ത് തല ദേശീയ പൾസ് പോളിയോ നിർമ്മാർജ്ജന പരിപാടി ഡോ കെ ആർ നാരായണൻ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ന്യൂജന്റ് ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ,ആർ എം ഓ ഡോ. സാം, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് രാജൻ,പബ്ലിക്ക് ഹെൽത്ത് നേഴ്സ് മിനിമോൾ ഡി.,JHI മനോജ്, ഗീത,JPHN ലൈസമ്മ,MLSP അശ്വതി,ആശ, ബെസ്സി സൈമൺ എന്നിവർ പങ്കെടുത്തു.
സ്വച്ഛതാ ഹി സോവാ ക്യാമ്പയിന്റെ ഭാഗമായി 2025 സെപ്തംബർ 25ന് ഉഴവൂർ ടൗണിൽ ശുചിത്വോത്സവം സംഘടിപ്പിച്ചു
ഉഴവൂർ: സ്വച്ഛതാ ഹി സോവാ ക്യാമ്പയിന്റെ ഭാഗമായി 2025 സെപ്തംബർ 25ന് ഉഴവൂർ ടൌണിൽ ശുചിത്വോത്സവം സംഘടിപ്പിച്ചു. സെപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെയാണ് ശുചിത്വോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ശുചിത്വോത്സവത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ വാർഡുകളിലും ശുചിത്വയജ്ഞ പരിപാടികൾ സംഘടിപ്പിക്കുന്നതിനും, മാലിന്യമുക്തമാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. ബുധനാഴ്ച്ച ഉഴവൂർ ടൌണിൽ സംഘടിപ്പിച്ച ശുചിത്വയജ്ഞം പ്രസിഡന്റ് ഇൻ ചാർജ് തങ്കച്ചൻ കെ. എം. ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് അഞ്ജു പി. ബെന്നി, മെംബർമാരായ Read More…
ഉഴവൂർ ഗ്രാമപഞ്ചായത്ത് കശുമാവിൻ തൈ വിതരണം നടത്തി
ഉഴവൂർ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയു ടെ ഭാഗ മായി ഹരിത കേരള മിഷൻ സഹായത്തോടെ ഗ്രാമപഞ്ചായത്ത് പരിധിയിലെ കർഷകർക്ക് കശുമാവിൻ തൈകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇൻ ചാർജ് തങ്കച്ചൻ കെ എം തൈകളുടെ വിതരണം ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലിജോ ജോബ് ,അസിസ്റ്റൻറ് സെക്രട്ടറി സുരേഷ് കെ ആർ , ഹെഡ് ക്ലർക്ക് സതീഷ് രവീന്ദ്രൻ, എം ജി എൻ ആർ ജി എസ് ആക്രെഡിറ്റഡ് എൻജിനീയർ വൈഷ്ണ ഓവർസിയർ Read More…
ഉഴവൂർ ലയൺസ് ക്ലബ് വീൽചെയർ കൈമാറി
ഉഴവൂർ കെ ആർ നാരായണൻ ആശുപത്രിയിലെ രോഗികളുടെ ഉപയോഗത്തിന് ഉഴവൂർ ലയൻസ് ക്ലബ് വീൽചെയർ കൈമാറി. ക്ലബ് പ്രസിഡന്റ് സ്റ്റീഫൻ പി യു വിൽ നിന്നും ഹോസ്പിറ്റൽ സുപ്രണ്ട് ഡോ സിതാര വീൽചെയർ ഏറ്റുവാങ്ങി. വീൽചെയർ സ്പോൺസർ ചെയ്ത ടോമി ലുക്കോസ് വലിയവീട്ടിൽ, വാർഡ് മെമ്പറും ക്ലബ് അംഗവുമായ തങ്കച്ചൻ കെ എം, ഭാരവാഹികളായ ജോസ് ടി എൽ, പി എ ജോൺസൻ, രാജു ലുക്കോസ്, ഹെഡ് നേഴ്സ് സി ഷീല, ഹോസ്പിറ്റൽ സ്റ്റാഫ് എന്നിവർ പങ്കെടുത്തു.
ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ പുതിയ ഒരു വഴി കൂടി യാഥാർഥ്യമായി
ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ പുതിയ ഒരു വഴി കൂടി യാഥാർഥ്യമായിരിക്കുകയാണ് എന്ന് വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. അരീക്കര പുതുവേലി PWD റോഡിനു സമീപമാണ് പുതിയ റോഡ് യാഥാർദ്യമായിരിക്കുന്നത്. വഴിക്ക് സാമ്പത്തികമായ സഹകരണം നൽകി നേതൃത്വം നൽകിയ ജോസ് പി യു പാണ്ടിയാംകുന്നേൽ, സ്ഥലം വിട്ടു നൽകിയ പ്രൊഫസർ രമണി ജോസ് കണിയാംകുടിലിൽ, പ്രമോദ് കെ കെ കണിയാപറമ്പിൽ, ഷാജി കെ കെ കണിയാപറമ്പിൽ, സതീശൻ കെ കെ ഉദയപ്പാറയിൽ,സൗമ്യ കൃഷ്ണൻ ഉദയപ്പാറയിൽ, Read More…











