Uzhavoor News

ഉഴവൂർ ഗ്രാമപഞ്ചായത്തില്‍ ഫീഷറീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ മീന്‍ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

ഉഴവൂർ ഗ്രാമപഞ്ചായത്തിലെ തെരെഞ്ഞെടുത്ത 100 ഓളം ഗുണഭോക്താക്കള്‍ക്ക് ഫിഷറീസ് വകുപ്പിന്‍റെ ഫാമിംഗ് സ്കീമിലൂടെ കാർപ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഏലിയാമ്മ കുരുവിള ഇന്ന് രാവിലെ മീന്‍കുഞ്ഞുങ്ങളുടെ വിതരണ ഉദ്ഘാടനം നടത്തി.

മെമ്പര്‍മാരായ സിറിയക് കല്ലട, സുരേഷ് വിറ്റി., ന്യൂജന്‍റ് ജോസഫ് എന്നിവര്‍ പങ്കെടുത്തു. ഫിഷറീസ് വകുപ്പ് പ്രൊമോട്ടർ ജയ്നമ്മ ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഒരു സെന്‍റിന് 20 മത്സ്യകുഞ്ഞുങ്ങള്‍ എന്ന കണക്കിലാണ് മീന്‍ കുഞ്ഞുങ്ങളെ വിതരണം ചെയ്തത്.

Leave a Reply

Your email address will not be published.