കടുത്തുരുത്തി : ക്രൈസ്തവ ഐക്യത്തിനായുള്ള ആഗോള പ്രാർത്ഥനാ വാരം ജനുവരി 18 മുതൽ 25 വരെ കേരളത്തിലും സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി സീറോ മലബാർ സഭയുടെ ആതിഥേയത്വത്തിൽ കടുത്തുരുത്തി മർത്ത് മറിയം ഫൊറോനാ താഴത്തു പള്ളിയിൽ വച്ച് കെസിബിസി എക്യുമെനിക്കൽ കമ്മീഷന്റെയും കെ സി സി യുടെയും ആഭിമുഖ്യത്തിൽ ആറാം ദിവസത്തെ പ്രാർത്ഥന ഇരുപത്തിമൂന്നാം തീയതി വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ക്രമീകരിക്കുന്നു. എ ഡി 325 ൽ നിഖ്യായിൽ നടന്ന ആദ്യ ക്രൈസ്തവ എക്യുമെനിക്കൽ സൂനഹദോസിന്റെ Read More…
kaduthuruthy
തേവർ മറ്റം – മൂക്കൻചാത്തി റോഡ് സഞ്ചാരയോഗ്യമാക്കണം: ജനാധിപത്യ കേരളാ കോൺഗ്രസ്
കടുത്തുരുത്തി: കടുത്തുരുത്തി – ഞീഴൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തേവർ മറ്റം – മൂക്കൻചാത്തി റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ടലം കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു. കുണ്ടും കുഴിയും മായി കിടക്കുന്ന ഈ റോഡിലൂടെ കാൽനട നടത്തുവാൻ പോലും സാധ്യമല്ലാത്ത സ്ഥിതിയാണ്. ജനാധിപത്യ കേരളാ കോൺഗ്രസ് യോഗത്തിൽ നിയോജക മണ്ടലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ: അഗസ്റ്റ്യൻ ചിറയിൽ, ജോർജ് മരങ്ങോലി,അനിൽ കാട്ടാത്തു വാലയിൽ , പാപ്പച്ചൻ Read More…
ജില്ലയിൽ ചെങ്കല്ല് ഖനനത്തിന് അനുമതി നൽകണം: ജനാധിപത്യ കേരളാ കോൺഗ്രസ്
കടുത്തുരുത്തി: കോട്ടയം ജില്ലയിൽ ചെക്കല്ല് ഖനനത്തിന് നിയമപരമായി അനുമതി നൽകണമെന്ന് ജനാധിപത്യകേരളാ കോൺഗ്രസ് കടുന്തുരുത്തി നിയോജകമണ്ടലം കമ്മറ്റി അധികാരികളോട്ആവശ്യപെട്ടു. കഴിഞ്ഞ കുറേ നാളുകളായി ജിയോളജി, പഞ്ചായത്ത് അധികാരികൾ ചെങ്കല്ല് പെർമിറ്റ് അപേക്ഷകൾ പാസാക്കുന്നില്ലാത്തതിനാൽ ഈ മേഖലയിലെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണ്. ചെങ്കല്ലിന്റെ ദൗർലഭ്യം മൂലം നിർമ്മാണ മേഖല പ്രതിസന്ധിയിലാണന്നും ജനാധിപത്യ കേരളാ കോൺഗ്രസ് ചൂണ്ടിക്കാട്ടി. ജനാധിപത്യ കേരളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറും നിയോജകമണ്ഡലം പ്രസിഡന്റും മായ സന്തോഷ് കുഴിവേലിൽ യോഗം ഉത്ഘാടനം ചെയ്തു. പാപ്പച്ചൻ വാഴയിൽ Read More…
കടുത്തുരുത്തി ടൗൺ ബൈപാസ് ഒരു വർഷത്തിനുള്ളിൽ: മോൻസ് ജോസഫ് എംഎൽഎ
കടുത്തുരുത്തി ∙ടൗൺ ബൈപാസ് നിർമാണം പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ തുറന്നു നൽകുമെന്ന് മോൻസ് ജോസഫ് എം എൽ എ. ബൈപാസിന്റെ അന്തിമ ഘട്ട നിർമാണവുമായി ബന്ധപ്പെട്ട് എംഎൽഎയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ബൈപാസിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു. ബൈ പാസ് അന്തിമ ഘട്ട പൂർത്തീകരണത്തിന് 9.60 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇനിയുള്ള മുഴുവൻ നിർമാണ ജോലികളും ഒറ്റയടിക്ക് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അവസാന ഘട്ട നിർമാണ ജോലികൾ ഇന്നലെ മുതൽ ആരംഭിച്ചു. 2008-ൽ പൊതുമരാമത്ത് Read More…
വയോജനങ്ങളെ സംരക്ഷിക്കൽ ഉത്തരവാദിത്തം: മന്ത്രി ആർ.ബിന്ദു
കടുത്തുരുത്തി: നിരാലംബരായ വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം സർക്കാരിനും സമൂഹത്തിനുമുണ്ടെന്നു മന്ത്രി ആർ.ബിന്ദു. സാമൂഹികനീതി വകുപ്പിന്റെ കീഴിൽ കാരിക്കോട്ട് 3 കോടി രൂപ ചെലവിൽ നിർമിച്ച ജില്ലാ വൃദ്ധസദന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന ജില്ലാ വൃദ്ധസദനത്തിന്റെ സ്ഥലപരിമിതിയും അസൗകര്യങ്ങളും കണക്കിലെടുത്താണു മുളക്കുളം പഞ്ചായത്ത് 2004ൽ വാങ്ങിയ 35 സെന്റ് സ്ഥലത്തു പുതിയ ഇരുനിലമന്ദിരം പണിതത്. തിരുവഞ്ചൂരിലെ വൃദ്ധസദനത്തിൽ 27 അന്തേവാസികളുണ്ട്. ഒരു മാസത്തിനുള്ളിൽ കാരിക്കോട്ടെ കെട്ടിടത്തിലേക്കു പ്രവർത്തനം Read More…
കടുത്തുരുത്തിയിൽ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ; കടബാധ്യത മൂലമെന്ന് സംശയം
കടുത്തുരുത്തി: ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടുത്തുരുത്തി പഞ്ചായത്ത് മൂന്നാം വാർഡ് കെഎസ് പുരം മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. അയൽവാസികൾ ഫോണിൽ വിളിച്ചിട്ടു കിട്ടാതായതോടെ സംശയം തോന്നി വാതിൽ വെട്ടിപ്പൊളിച്ചതോടെയാണ് ഇരുവരെയും ഗ്രില്ലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മഴ കെടുതി: കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തിര ധനസഹായം നൽകണം: ജനാധിപത്യ കേരളാ കോൺഗ്രസ്
കടുത്തുരുത്തി:വൈക്കം താലൂക്കിൽ മഴ കെടുതി മൂലം കൃഷി നാശം സംഭവിച്ച മുഴുവൻ കർഷകർക്കും , വീട് ഭാഗികമായി തകർന്നവർക്കും അടിയന്തിര ധനസഹായം നൽകണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു. കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ ചേർന്ന ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ട ലംനേത്യയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു സന്തോഷ് കുഴിവേലിൽ. തിരുവാമ്പാടി, തുരുത്തി പളളി, പാഴുത്തുരുത്ത്, ഞീഴൂർ, വാക്കാട്, പാറശേരി, കടുത്തുരുത്തി, മുട്ടുചിറ തുടങ്ങിയ പ്രദേശങ്ങളിലെ കുലയ്ക്കാറായഏത്തവാഴകൾ Read More…
കേരളത്തിൽ ഇടതുപക്ഷത്തിന്റെ പരാജയം താത്കാലികം: ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി
കടുത്തുരുത്തി: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ പരാജയം താൽക്കാലികം മാത്രമാണെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി വിലയിരുത്തി. വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും, നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി കരുത്ത് തെളിയിക്കും. ജനാധിപത്യ കേരളാകോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിയും മെറ്റൽ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനുമായ അഡ്വ: ഫ്രാൻസീസ് തോമസ്, ജയിംസ് കുര്യൻ, ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ്, രാഖി സഖറിയാ Read More…
കടുത്തുരുത്തിയിൽ പ്രതിഫലിച്ചത് എം എൽ എക്കെതിരെയുള്ള ജനവികാരം : കേരള യൂത്ത് ഫ്രണ്ട് (എം)
കടുത്തുരുത്തി: എം.എൽ.എ മോൻസ് ജോസഫിനെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ പ്രതിഫലിച്ചതെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി വിലയിരുത്തി. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്ങിലേക്ക് കടുത്തുരുത്തിയെ മാറ്റിയതിൻ്റെ കാരണക്കാരൻ മോൻസ് ജോസഫിനോടുള്ള ജനവികാരമാണ്. എം.എൽ.എ യും കൂട്ടരും യു.ഡി.എഫി നെയും സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനെയും വഞ്ചിക്കുകയായിരുന്നു. കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വോട്ട് ശതമാനം പരിശോധിച്ചാൽ യുഡിഎഫ് വോട്ടുകൾ സമാഹരിക്കുന്നതിനും പോളിംഗ് ബൂത്തിൽ എത്തിക്കുന്നതിനുള്ള സംഘടനാ സംവിധാനം മോൻസ് ജോസഫിനു നഷ്ടപ്പെട്ടു എന്ന് Read More…
കടുത്തുരുത്തി റബർ മാർക്കറ്റിംഗ് സൊസൈറ്റി നവകേരളാ സദസിൽ നൽകിയ പരാതിയിൻമേൽ ജിയോളജി – വിജിലൻസ് സംയുക്ത പരിശോധന നടത്തി
കടുത്തുരുത്തി : കടുത്തുരുത്തി റബർ മാർക്കറ്റിംഗ് സൊസൈറ്റി മുൻ ഭരണസമതിയുടെ കാലത്ത് നടന്ന അഴിമതിയെക്കുറിച്ചും , കോടിക്കണക്കിന് രൂപയുടെ കരിങ്കൽ ഖനനത്തെ കുറിച്ചും ജിയോളജി- വിജിലൻസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. നവകേരള സദസിൽ സമര സമതി ചെയർമാനും, ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജ മണ്ടലം പ്രസിഡന്റും, എൽ.ഡി. എഫ് പഞ്ചായത്ത് കൺവീനറും മായ സന്തോഷ് കുഴിവേലിയുടെ നേത്യത്തിൽ സംഘത്തിൽ പണം നിക്ഷേപിച്ചവരും, റബർ പാൽ കൊടുത്തിട്ട് പണം കിട്ടാത്തവരും, ജീവനക്കാരും ചേർന്ന് നിവേദനം നൽകിയതിനെ തുടർന്ന് Read More…