കോട്ടയം : മണിമലയിൽ തോട്ടത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ പഞ്ചായത്തംഗവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ ജോജി ജോൺ ഉൾപ്പെടെ ആറുപേരെ മണിമല പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കുന്നേൽ ഷിബുവിനെയാണ് കരിക്കാട്ടൂർ സെൻട്രലിൽ അമ്പാട്ടുകുന്നേൽ കോളനിക്ക് സമീപത്തെ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ജോജി ജോണിന്റെ മാനസികാസ്വാസ്ഥ്യമുള്ള മാതാവിനെ മർദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെയാണ് ഷിബുവിന് പരിക്കേറ്റതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് അടുത്ത ദിവസമാണ് ഷിബുവിനെ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആന്തരികാവയവങ്ങൾക്കേറ്റ Read More…
crime
വിവാഹത്തിന് ഭക്ഷണമെത്തിച്ചില്ല; കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ഉടമ വിഷ്ണു കസ്റ്റഡിയിൽ
വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാമെന്ന് വാഗ്ദാനംനൽകി പണം വാങ്ങിയശേഷം തട്ടിപ്പ് നടത്തിയ കേസിൽ കാറ്ററിങ് സ്ഥാപന ഉടമ പോലീസ് കസ്റ്റഡിയിൽ. കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഉദയം കാറ്ററിങ് ആൻഡ് ഇവന്റ്സ്’ ഉടമ വിഷ്ണു മോഹനെയാണ് കോട്ടയം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് വിളിച്ചുവരുത്തിയ ശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. വിവാഹത്തിന് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയശേഷം ഭക്ഷണം നൽകാതെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മൂന്ന് കേസുകളാണ് ഇയാൾക്കെതിരെ Read More…
കോട്ടയത്ത് വൻ നിരോധിത പുകയില വേട്ട: ഗോഡൗണിൽ നിന്ന് 220 ചാക്ക് ഹാൻസ് പിടികൂടി
കോട്ടയം: കോട്ടയത്ത് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 220 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പാക്കിൽ ഇല്ലിമൂട്ടിലെ ഗോഡൗണിൽ നിന്നാണ് 3,500 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് പിടിച്ചെടുത്തത്. പാലക്കാട് സ്വദേശികളാണ് ഗോഡൗൺ വാടകയ്ക്കെടുത്തിരുന്നത്. എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുമ്പോൾ ഗോഡൗൺ പൂട്ടിയ നിലയിലായിരുന്നു. നിരോധിത പുകയില ഉത്പന്നങ്ങളുടെ സംഭരണവും വിതരണവും നടത്തിവന്നത് പാലക്കാട് സ്വദേശികളാണെന്നാണ് നിഗമനം. പരിശോധനയ്ക്കിടെ എക്സൈസിന് പ്രതികളെ കണ്ടെത്താനായില്ല. എന്നാൽ പ്രതികൾ നിരോധിത പുകയില ഉത്പന്നങ്ങൾ വിതരണം ചെയ്തിരുന്ന കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ Read More…
മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: ആൻ്റോ അഗസ്റ്റിൻ ഒന്നാം പ്രതി
മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ കേസെടുത്ത് പൊലീസ്. ആൻ്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി ചേർത്തുകൊണ്ടാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്. ആൻ്റോ അഗസ്റ്റിൻ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചു എന്നും എഫ്ഐആറിൽ പറയുന്നു. കെപിസിസി വക്താവ് രാജു പി നായർ നൽകിയ പരാതിയിൽ കേസെടുക്കാൻ ഡിജിപിയാണ് നിർദേശിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ നോക്കി വ്യാജ രേഖയുണ്ടാക്കിയവരെ തിരിച്ചറയണമെന്നും രേഖകള്‍ പിടിച്ചെടുക്കണമെന്നും Read More…
പാലായില് കഞ്ചാവുവേട്ട; മൂന്നു പേര് പിടിയില്
പാലാ: കഞ്ചാവ് സംഘം സഞ്ചരിച്ച കാർ തടയുന്നതിനിടെ പൊലീസിനെ കാർ ഇടിപ്പിക്കാൻ ശ്രമം. സ്പെഷൽ സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥൻ എം.എസ്.അഭിലാഷിനു നിസ്സാര പരുക്കേറ്റു. 400 ഗ്രാം കഞ്ചാവുമായി 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ കൊട്ടാരമറ്റം ആർവി ജംക്‌ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സംഭവം. ഈരാറ്റുപേട്ട നടയ്ക്കൽ കണിയാംകുന്നേൽ ഷാഹിദ്, തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടിൽ അജ്മൽ, എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ എന്നിവരാണ് പിടിയിലായത്. എറണാകുളത്തു നിന്ന് ഈരാറ്റുപേട്ടയിൽ കച്ചവടം നടത്തുന്നതിനായി കൊണ്ടുവന്ന കഞ്ചാവാണ് Read More…
ഐപിഎസ് ട്രെയിനി ചമഞ്ഞ് പീഡനം: യുവാവ് അറസ്റ്റിൽ
കോട്ടയം: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഐപിഎസ് ട്രെയിനി ചമഞ്ഞ് പീഡിപ്പിച്ച കേസിൽ 22 കാരൻ അറസ്റ്റിൽ. വടവാതൂർ വിജയപുരം പാട്ടുകളത്തിൽ ആദിത്യൻ പി.അജയനെ(22)യാണ് കോട്ടയം വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ വഴി ഐപിഎസ് ട്രെയിനി ചമഞ്ഞായിരുന്നു പ്രതിയുടെ തട്ടിപ്പ്. ഇത്തരത്തിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പ്രണയിക്കുന്നതായി നടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ പെൺകുട്ടി കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. Read More…
88 വയസ്സുള്ള വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി മാനഭംഗപ്പെയെടുത്തിയ യുവാവിന് 30 വർഷം കഠിന തടവും 1,15,000 രൂപ പിഴയും
കിടങ്ങൂർ :88 വയസ്സുള്ള വയോധികയെ വീട്ടിൽ അതിക്രമിച്ചു മാനഭംഗപ്പെയെടുത്തിയകേസിലെ പ്രതി കിടങ്ങൂർ കരയിൽ മംഗലാരം ഭാഗത്തു കാഞ്ഞിരക്കാട്ട് പ്രസാദ് വിജയൻ (24) എന്നയാളെ 30 വർഷം കഠിന തടവിനും, 1,15,000/- രൂപ പിഴയും ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി.റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ 1 ലക്ഷം രൂപ ഇരക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാമാണ് ശിക്ഷ വിധിച്ചത്. 10/1/22 ലാണ് കേസിന് Read More…
പ്രസവ ശേഷം ചോരക്കുഞ്ഞുങ്ങളെ മറിച്ചുവിൽക്കും; തീക്കോയിൽ നവജാത ശിശുക്കളെ കടത്തുന്ന സംഘമെന്ന് പരാതി
നവജാത ശിശുക്കളെ കടത്തുന്ന സംഘമെന്ന് പരാതി . തീക്കോയി കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവം കഴിഞ്ഞ ശേഷം കുഞ്ഞുങ്ങളെ മറിച്ചു വിൽക്കുകയാണ് ചെയ്യുന്നതെന്നാണ് സൂചന. ഈ സംഘത്തിൽ നിന്നും രക്ഷപ്പെട്ട അസം സ്വദേശിയായ 22 വയസ്സുകാരിയുടെ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. യുവതിയെ ഈരാറ്റുപേട്ടയിൽ നിന്നും തീക്കോയിലേക്ക് എത്തിച്ച രണ്ടുപേരാണിവർ. സംഭവത്തിൽ സംഘത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
ഗഞ്ചാവ്–രാസലഹരി കേസുകളിലെ പ്രതി കരുതൽ തടങ്കലിൽ; ജില്ലാ പോലീസിന്റെ കർശന നടപടി
കോട്ടയം: തുടർച്ചയായി ലഹരി കേസുകളിൽ പ്രതികളാകുന്നവർക്കെതിരെ കോട്ടയം ജില്ലാ പോലീസ് ശക്തമായ നടപടികൾ തുടരുന്നു. ഇതിന്റെ ഭാഗമായി ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഗഞ്ചാവ്, രാസലഹരി കേസുകളിലെ പ്രതിയായ ചങ്ങനാശ്ശേരി തോപ്പിൽതാഴ്ചയിൽ അഖിൽ ടി. എസ്. (25) നെ PITNDPS നിയമം (Section 3(1) of the Prevention of Illicit Traffic in Narcotic Drugs and Psychotropic Substances Act, 1988) പ്രകാരം കരുതൽ തടങ്കലിലാക്കി. അഖിൽ ടി. എസിനെതിരെ ചങ്ങനാശ്ശേരി എസ്.ബി. Read More…
ഓപ്പറേഷൻ തൂഫാൻ: കൊറിയർ വഴി എത്തിച്ചു ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ Schedule H മരുന്ന് വിതരണം ഒരാൾ പിടിയിൽ
കാഞ്ഞിരപ്പള്ളി പോലീസ് ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട ലഹരി വിരുദ്ധ നടപടികൾ കൊറിയർ സർവീസ് വഴി ഷെഡ്യൂൾഡ് എച്ച് പ്രകാരമുള്ള നിരോധിത മരുന്നുകൾ ഓൺലൈനായി ഓർഡർ ചെയ്ത് വരുത്തി ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വിതരണം ചെയ്യുന്ന സംഘത്തെ പറ്റി വിവരം ലഭിക്കുകയും സംഘത്തിൽ പെട്ട ഒരാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു കൊറിയർ സർവീസ് സെൻററിൽ ഇത്തരത്തിലുള്ള പാഴ്സൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ഈ പാർസൽ വാങ്ങുന്ന സമയം പാഴ്സലും ആളിനെയും കസ്റ്റഡിയിൽ എടുത്തു. പൊൻകുന്നം ചിറക്കടവ് Read More…











