മേലുകാവ്മറ്റം: മേലുകാവ് ഹെന്ററി ബേക്കർ കോളേജിന്റെ ആദ്യ നാലു ബാച്ചുകളായ 1981-83, 1982-84, 1983-85, 1984-86 ബാച്ചുകളുടെ മെഗാ പൂർവ വിദ്യാർത്ഥി സംഗമവും പൂർവ അധ്യാപകരെ ആദരിക്കലും 2025 ഫെബ്രുവരി മാസം 8ആം തീയതി ശനിയാഴ്ച രാവിലെ 10am മുതൽ 12.30pm വരെ ഹെന്ററി ബേക്കർ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക് താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടുക. 9447213027, 9932772545, 9447476531, 7012423005, 9446979511, 9447980399.
melukavu
മേലുകാവുമറ്റം റൂറൽ മിഷൻ പദ്ധതിയുടെ ഉദ്ഘാടനം നടന്നു
മേലുകാവ്: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി – മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി മേലുകാവുമറ്റം റൂറൽ മിഷൻ പദ്ധതിക്കു തുടക്കമായി. ഇതിൻ്റെ ഭാഗമായി മേലുകാവുമറ്റം സെൻ്റ് തോമസ് ഇടവകയുമായി സഹകരിച്ച് മാർ സ്ലീവാ മെഡിസിറ്റി – അസംപ്ഷൻ മെഡിക്കൽ സെൻ്റർ മേലുകാവുമറ്റത്ത് വച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട് ഡയറക്ടർ റവ. ഫാ. ജോസ് കീരഞ്ചിറ Read More…
സൗജന്യ മെഡിക്കൽ ക്യാമ്പ് മേലുകാവുമറ്റത്ത്
മേലുകാവ്: മാർ സ്ലീവാ മെഡിസിറ്റി പാലാ, മേലുകാവുമറ്റം സെൻ്റ് തോമസ് ഇടവക എന്നിവയുടെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റി – അസംപ്ഷൻ മെഡിക്കൽ സെൻ്റർ മേലുകാവുമറ്റത്ത് വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 3 (ഞായാറാഴ്ച) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തുന്നതാണ്. കാർഡിയോളജി , പൾമനറി മെഡിസിൻ , ന്യൂറോളജി, ജനറൽ മെഡിസിൻ,ഫാമിലി മെഡിസിൻ, ഫിസിക്കൽ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. സൗജന്യമായി പി.എഫ്.ടി, ഇ.സി.ജി, ബ്ലഡ് ഷുഗർ Read More…
മേലുകാവ് വില്ലേജിനെ ഇഎസ്എയിൽ നിന്ന് ഒഴിവാക്കണം; മേലുകാവ് പഞ്ചായത്ത് മുഖ്യമന്ത്രിക്ക് നിവേദനം നൽകി
മേലുകാവ്മറ്റം : മേലുകാവിൽ വനഭൂമി ഇല്ലാത്തതും ജനസാന്ദ്രത ചതുരശ്രകിലോമീറ്റർന് 500 ന് മുകളിൽ വരുന്നതും അതിർത്തി പങ്കിടുന്ന വില്ലേജുകൾ ഒന്നും തന്നെ ഇഎസ്എ യിൽ ഉൾപ്പെടാത്തതുമായ മേലുകാവ് വില്ലേജിനെ തെറ്റായ ഏരിയൽ മാപ്പിംഗ് ലൂടെ ഇഎസ്എ കരട് വിഞാപനത്തിൽ ഉൾപെട്ടുള്ള സാഹചര്യത്തിൽ പ്രസ്തുത വിഞാപനത്തിൽ നിന്നും മേലുകാവ് വില്ലേജിനെ ഒഴിവക്കണം എന്ന് പഞ്ചായത്ത് കമ്മിറ്റി ഐക്യകണ്ടേന തീരുമാനമെടുത്തു. ഗ്രാമ സഭ, ജൈവ മാനേജ്മെന്റ് കമ്മിറ്റി, സർവ്വകക്ഷിയോഗം, ഫോറസ്റ്റ്, റവന്യു കൃഷി എന്നി വകുപ്പുകളുടെ മേലുകാവ് വില്ലേജിനെ ഇഎസ്എ Read More…
മേലുകാവ് വില്ലേജ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മേലുകാവ് വില്ലേജ് ഇഎസ്എ യിൽ ഉൾപ്പെടുത്തുന്നതിനെതിരെ സെമിനാറും സംവാദവും നടത്തി
മേലുകാവുമറ്റം: മേലുകാവ് വില്ലേജ് സംരക്ഷണ സമിതിയുടെ രക്ഷാധികാരി റെവ്. ഡോക്ടർ ജോർജ് കാരംവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിന് സമിതി ചെയർമാൻ ശ്രീ. ജെയിംസ് മാത്യു തെക്കേൽ സ്വാഗതം പറഞ്ഞു. ഇഎസ്ഏ നടപ്പാക്കിയാൽ വരാവുന്ന ദുരന്തങ്ങളെ പറ്റി മുഖ്യപ്രഭാഷണം നടത്തിയ ശ്രീ. പി സി ജോസഫ് എക്സ് എംഎൽഎ യോഗത്തിൽ സൂചിപ്പിച്ചു. ഇന്ന് കാണുന്ന അവസ്ഥയിൽ നിന്നും നമ്മുടെ പ്രദേശം വളരെ പിന്നോട്ട് പോകുമെന്നും ഈ മേഖലയിൽ താമസിക്കുന്ന ആളുകളുടെ സ്വാതന്ത്ര്യം പൂർണമായും ഹനിക്കപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇഎസ്എ Read More…
ഇ എസ് എ കരട് വിജ്ഞാപനത്തിന് എതിരെ മേലുകാവ്മറ്റത്ത് സർവ്വകക്ഷിയോഗം ചേർന്നു
മേലുകാവ് മറ്റം : ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി റിസർവ് ഫോറസ്റ്റുകളും സംരക്ഷിത പ്രദേശങ്ങളും ലോക പൈതൃകപദവി പ്രദേശങ്ങൾ അഥവാ വേൾഡ് ഹെറിറ്റേജ് സൈറ്റുകളും മാത്രമേ ഇഎസ്എ പ്രഖ്യാപനത്തിനായി നൽകേണ്ടതുള്ളൂ എന്നതാണ് കേരള സർക്കാരിന്റെ നിലപാട്. 2018 ൽ കേരള സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ദ്രലായത്തിന് കൊടുത്ത 31 വില്ലേജുകൾ ഒഴിവാക്കി 92 വില്ലേജുകൾ ഉൾപ്പെടുത്തി കൊടുത്ത റിപ്പോർട്ടിൽ ഉള്ള അപാകതകൾ പരിഹരിച്ചുകൊണ്ട് അതായത് ജന വാസകേന്ദ്രങ്ങൾ, കൃഷി സ്ഥലങ്ങൾ ഇഎസ്എയിൽ ഉൾപ്പെട്ടിട്ടില്ല. വ്യക്തമാക്കുന്ന ജിയോ കോ-ഓർഡിനേറ്റുകൾ Read More…
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ലോക അധ്യാപകദിനം ആചരിച്ചു
അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 5 ലോക അധ്യാപക ദിനത്തോട് അനുബന്ധിച്ച് ആറ് അധ്യാപകരെ ആദരിച്ചു. മേലുകാവ് ഹെന്ററി ബേക്കർ കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരപരാകത്തിന്റെ അധ്യക്ഷതയിൽ ലയൺസ് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം ഉത്ഘാടനം ചെയ്യുകയും, കോളേജ് ബർസാർ റവ: സൈമൺ പി ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജി എസ് ഗിരീഷ്കുമാറിനെ ക്ലബ് Read More…
മാർ സ്ലീവാ മെഡിസിറ്റി പാലാ അസംപ്ഷൻ മെഡിക്കൽ സെന്റർ മേലുകാവുമറ്റത്ത് ആരംഭിച്ചു
മേലുകാവുമറ്റം . മാർ സ്ലീവാ മെഡിസിറ്റി പാലാ അസംപ്ഷൻ മെഡിക്കൽ സെന്റർ മേലുകാവുമറ്റത്ത് പ്രവർത്തനം ആരംഭിച്ചു. കിഴക്കൻ മേഖലയുടെ ആരോഗ്യരംഗത്തിന്റെ പുരോഗതിക്കു നിർണായക സംഭാവന നൽകാൻ മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെന്ററിനു സാധിക്കുമെന്നു ആശീർവാദ കർമ്മവും അധ്യക്ഷ പ്രസംഗവും നിർവ്വഹിച്ച പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മെഡിക്കൽ സെന്റർ തുടങ്ങുന്നതിനായി പരിശ്രമങ്ങൾ നടത്തിയ മേലുകാവുമറ്റം സെന്റ് തോമസ് ഇടവകയുടെ പ്രവർത്തനങ്ങളെ ബിഷപ് അനുമോദിച്ചു. ഉദ്ഘാടനം സി.എസ്.ഐ ഈസ്റ്റ് കേരള ബിഷപ് Read More…
മാർ സ്ലീവാ മെഡിസിറ്റി പാലാ അസംപ്ഷൻ മെഡിക്കൽ സെന്റർ മേലുകാവുമറ്റത്ത് 13ന് ഉദ്ഘാടനം ചെയ്യും
മേലുകാവുമറ്റം: മാർ സ്ലീവാ മെഡിസിറ്റി പാലാ അസംപ്ഷൻ മെഡിക്കൽ സെന്റർ മേലുകാവുമറ്റത്ത് 13 മുതൽ പ്രവർത്തനം ആരംഭിക്കും. മാർ സ്ലീവാ മെഡിസിറ്റി പാലായും മേലുകാവുമറ്റം സെന്റ് തോമസ് ഇടവകയും സഹകരിച്ച് ആരംഭിക്കുന്ന മെഡിക്കൽ സെന്ററിന്റെ ആശിർവാദം ഓഗസ്റ്റ് 13 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ രൂപത ബിഷപ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടും ഉദ്ഘാടനം സിഎസ്ഐ ഈസ്റ്റ് കേരള ബിഷപ്പ് റൈറ്റ്.റവ.വി.എസ്.ഫ്രാൻസിസും നിർവ്വഹിക്കുന്നതാണ്. ജില്ലയുടെ കിഴക്കൻ മേഖലയിലെ ജനങ്ങളുടെ ആരോഗ്യപുരോഗതിക്കു സഹായഹസ്തം ആകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ Read More…
വയനാട് ദുരന്തത്തിനിരയായവർക്ക് സഹായവുമായി മേലുകാവ് ഹെൻറി ബേക്കർ കോളേജ്
മേലുകാവ്: വയനാട് ദുരന്തത്തിനിരയായവർക്കു സഹായം എത്തിക്കുന്നതിനായി ജില്ലാ ഭരണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കോട്ടയം ബസേലിയസ് കോളജിൽ ആരംഭിച്ച സ്വീകരണ കേന്ദ്രത്തിൽ മേലുകാവ് ഹെൻറി ബേക്കർ കോളേജ് എൻ.എസ്.എസ് യൂണിറ്റ് ആവശ്യസാധനങ്ങൾ കൈമാറി. കോളേജ് പ്രിൻസിപ്പൽ ഡോ.ജി. എസ് ഗിരീഷ് കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജിബിൻ മാത്യു, ആഷ്ലി മെറീന മാത്യു, വോളണ്ടിയർ സെക്രട്ടറിമാരായ ഹാറൂൺ, ആത്മജ തുടങ്ങിയവർ നേതൃത്വം നൽകി.