ramapuram

വോളണ്ടിയർ പരിശീലന പരിപാടി നടത്തി

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റും ഡ്രഗ് റീഹാബിലിറ്റേഷൻ എഡ്യൂക്കേഷൻ മെന്ററിംഗ് (ഡ്രീം) പ്രൊജെക്ടുമായി സഹകരിച്ചുകൊണ്ടു വോളണ്ടിയർ പരിശീലന പരിപാടി സംഘടിപ്പിച്ചു. വിദ്യാർഥികളുടെ ഇടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തെ ഇല്ലായ്മചെയ്യുന്നതിനും, അതിലൂടെ നല്ലൊരു തലമുറയെ സൃഷ്ടിക്കുവാനുമായി സമൂഹത്തിൽ പ്രവർത്തിക്കുവാൻ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ട്രെയിനിംഗ് സംഘടിപ്പിച്ചത്. രണ്ടു ദിവസമായി നടത്തിയ ട്രെയിനിങ്ങിന് ക്ലിനിക്കൽ സൈക്കോളജിസ്റ് അക്ഷയ് കെ വർക്കി നേതൃത്വം നൽകി. ഡ്രീം ജില്ലാ ഡയറക്ടർ ഫാ. ജോഷ് കാഞ്ഞൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. Read More…

ramapuram

സൗജന്യ ദന്ത പരിശോധനാ ക്യാമ്പ്

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൻറെയും തൊടുപുഴ അൽഅസർ ദന്തൽ കോളേജിൻ്റെയും ആഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധനാ ക്യാമ്പ് 18.3.24 തിങ്കൾ 10:30 am മുതൽ 1.30 pm വരെ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ വച്ച് നടത്തപ്പെടുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ തുടർചികിത്സ ആവശ്യമായി വരുന്നവർക്ക് 30% ഇളവിൽ ചികിത്സ ലഭിക്കുന്നതാണ്. പൊതുജനങ്ങൾക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. Treatments given at camp: dental cleaning, temporary restoration, simple extraction, screening of dental diseases

ramapuram

എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം കോളേജിന് 9 ‘എ’ ഗ്രേഡുകൾ

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികൾ എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ 9 ഇനങ്ങളിൽ ഒരു ഒന്നാംസ്ഥാനവും രണ്ട് രണ്ടാംസ്ഥാനവും ഉൾപ്പടെ 9 എ ഗ്രേഡുകൾ കരസ്ഥമാക്കി. കൃഷ്ണവേണി (എം. എ. എച്ച് .ആർ. എം.) ഹിന്ദി കഥാരചനയിൽ ഒന്നാം സ്ഥാനവും’എ’ ഗ്രെയ്‌ഡും, കാർട്ടൂണിങ്ങിലും, സ്പോട് പെയ്ന്റിങിലും ശ്രാവൺ ചന്ദ്രൻ റ്റി ജെ (ബി കോം ) രണ്ടാം സ്ഥാനവും ‘എ’ ഗ്രേയ്‌ഡും, ഗീതു വി (ബി എസ് സി ബയോടെക്നോളജി ) കവിതാപാരായണം ‘എ’ ഗ്രെയ്‌ഡും, Read More…

ramapuram

പഠനത്തോടൊപ്പം തൊഴിൽ മേഖല ഉറപ്പാക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണം: മാണി സി കാപ്പൻ

രാമപുരം: വിദ്യാഭ്യാസകാലഘട്ടത്തിൽതന്നെ തങ്ങളുടെ തൊഴിൽ മേഖല കണ്ടെത്തുന്നതിൽ വിദ്യാർത്ഥികൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മാർ ആഗസ്‌തീനോസ് കോളേജും സ്മാർട്ട്‌ ടെക് ടെക്നോളജിയും സംയുക്തമായി നടത്തിയ ‘ഫ്യൂച്ചർ ഫ്യൂഷൻ ‘ മെഗാ ജോബ് ഫെയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 10:00 മണിക്ക് ആരംഭിച്ച തൊഴിൽ മേളയിൽ വിവിധ ജില്ലകളിൽനിന്നുമായി 580 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. കോളേജ് മാനേജർ റെവ. ഫാ ബെർക്ക്മാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ Read More…

ramapuram

മാർ ആഗസ്തീനോസ് കോളേജിൽ ‘ഫ്യൂച്ചർ ഫ്യൂഷൻ’ മെഗാ ജോബ് ഫെയർ മാർച്ച് 7 ന്

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെയും സ്മാർട്ട് ടെക് ടെക്നോളജിയുടെയും സംയുക്താഭിമിഖ്യത്തിൽ ‘ഫ്യൂച്ചർ ഫ്യൂഷൻ’ മെഗാ ജോബ് ഫെയർ 7 ന് 9.30 മുതൽ കോളേജിൽ നടക്കും. 1000 ൽ അധികം ഒഴിവുകളിലേക്കായി വിവിധ മേഖലയിൽ നിന്നും 30 ൽപ്പരം കമ്പനിൾ പങ്കെടുക്കുന്ന ഈ തൊഴിൽ മേളയിൽ ഡിപ്ലോമ, ഡിഗ്രി , എം എസ് സി ഇലക്ട്രോണിക്സ്, എം. ബി. എ. എം. സി. എ, എം. എസ്.ഡബ്ലിയു. എം. എസ്. സി. ബയോടെക്നോളജി, എം. എ. Read More…

ramapuram

വൈദ്യുതി മുടങ്ങും

രാമപുരം – ഇലട്രിക്കല്‍ സെക്ഷന്റെ കീഴില്‍ വെള്ളിയാഴ്ച (16/02/2024) രാവിലെ 09: 00 മുതല്‍ വൈകുന്നേരം 5:00 വരെ രാമപുരം ടൗണ്‍, ആറാട്ടുപ്പുഴ, കാന്റീന്‍, രാമപുരം പഞ്ചായത്ത്, കീലത്തു റോഡ്, കുന്നപ്പള്ളി, മാംപറമ്പ് ഫാക്ടറി, വിശ്വാസ് ഫാക്ടറി, മരങ്ങാട്, മഞ്ചാടിമറ്റം, ചെറുനിലം, നെല്ലാനിക്കാട്ടൂപ്പാറ, രാമപുരം അമ്പലം, പാലവേലി, പള്ളിയമ്പുറം, തമാത്ത്, വരാകുകല, മേനോമ്പറമ്പ്, രാമപുരം ബസ് സ്റ്റാന്‍ഡ്,വെള്ളിലപ്പള്ളി പാലം, സ്‌കൂള്‍, പോലീസ് സ്റ്റേഷന്‍ എന്നി ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയില്‍ വൈദ്യുതി മുടങ്ങും.

ramapuram

കൊമേഴ്സ് ഫെസ്റ്റ് CALIC 2K24 നടത്തി

രാമപുരം :മാർ അഗസ്തിനോസ് കോളേജ് കോമേഴ്‌സ് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ ഇൻറർകോളജിയറ്റ് കൊമേഴ്സ് ഫെസ്റ്റ് ‘CALIC 2K24′ നടത്തി. ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. എം.ജി. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. കോളേജ് മാനേജർ റെവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരി ഡിപ്പാർട്ട്മെൻറ് മേധാവി ജോസ് ജോസഫ്, സ്റ്റാഫ് കോർഡിനേറ്റർ ലിൻറാ Read More…

ramapuram

രാമപുരം മാർ അഗസ്‌തീനോസ് കോളേജ് സംപൂർണ്ണ സൗരോർജ വൈദ്യുതിയിലേക്ക്

രാമപുരം: രാമപുരം മാർ അഗസ്‌തീനോസ് കോളേജിൽ സംപൂർണ്ണ സൗരോർജ വൈദ്യുതി പദ്ധതി നടപ്പിലാക്കി. വൈദ്യുതി ഉപയോഗവും ചിലവും കുറയ്ക്കുന്നതിന് വേണ്ടി 80 KV ശേഷിയുള്ള പദ്ധതിയാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇത് പരിസ്ഥിതി സൗഹൃദ ഹരിത ഉർജ്ജത്തിലേക്കുള്ള കോളേജിൻറെ ചുവടുവയ്പ്പ്പാണ്. ഉയർന്ന കാര്യക്ഷമതയുമുള്ള മോണോ പേർക്ക് ഡബിൾ ഫെയ്‌സ്ഡ് ഹാഫ് കട്ട് 150 പാനലുകളാണ് സ്ഥാപിച്ചത്. കോളേജിന്റെ ദൈനംദിന ഉപയോഗത്തിന് ശേഷമുള്ള വൈധ്യുതി KSEB ക്ക് നൽകുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പ്രസ്തുത പദ്ധതിയുടെ ഉദ്‌ഘാടനം കോളേജ് മാനേജർ റവ Read More…

ramapuram

രാമപുരം മാർ അഗസ്തീനോസ് കോളേജിൽ ആനുവൽ സ്പോർട്സ് ഡേ നടത്തി

രാമപുരം : മാർ അഗസ്തീനോസ് കോളേജിൽ ആനുവൽ സ്പോർട്സ് ഡേ നടത്തി. കോളേജ് മാനേജർ റെവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. രാമപുരം പോലീസ് സബ് ഇൻസ്‌പെക്ടർ വിൽസൺ സല്യൂട് സ്വീകരിച്ചു പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ നാല് ഹൗസ് അടിസ്ഥാനത്തിൽ നടത്തിയ മാർച്ച് പാസ്ററ് സ്പോർട്സ് ഡേ ആകർഷണീയമാക്കി. സ്പോർട്സ് ഡേ യോടനുബന്ധിച്ച് നടത്തിയ വിവിധ കായിക മത്സരങ്ങളിൽ വിദ്യാർഥികളും, അധ്യാപകരും പങ്കെടുത്തു. കോളേജ് സ്പോർട്സ് വിഭാഗം മേധാവി Read More…