erumely

എരുമേലി ശബരി ഇന്റർനാഷണൽ എയർപോർട്ട് : സർവ്വേ നടപടികൾ ആരംഭിച്ചു

എരുമേലി: നിർദ്ദിഷ്ട എരുമേലി ശബരി ഇന്റർനാഷണൽ എയർപോർട്ടിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന നടപടിയായ സർവ്വേ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സർവ്വേ നടപടികളുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്‌ എം. എൽ. എ എന്നിവർ സംയുക്തമായി നിർവഹിച്ചു. സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിന് ടെൻഡർ ഏറ്റെടുത്തിട്ടുള്ളത് മെറിഡിയൻ സർവ്വേ ആൻഡ് മാപ്പിങ് എറണാകുളം എന്ന സ്ഥാപനമാണ്. പ്രസ്തുത കമ്പനിയും, വിമാനത്താവള നിർമ്മാണത്തിന്റെ ഔദ്യോഗിക കൺസൾട്ടിംഗ് ഏജൻസിയായ ലൂയി Read More…

erumely

മണ്ഡലകാലത്തിന് ജില്ലാ പോലീസ് സജ്ജം: കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

എരുമേലിയില്‍ മണ്ഡലകാലത്തിനോടനുബന്ധിച്ചുള്ള എല്ലാ പോലീസ് സുരക്ഷാ സംവിധാനങ്ങളും തയ്യാറായി കഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. ഇതിനോടനുബന്ധിച്ചുള്ള എരുമേലിയിലെ കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ജില്ലാ പോലീസ് മേധാവി നിർവഹിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, എരുമേലിയിലും പരിസരപ്രദേശങ്ങളിലുമായി സജ്ജീകരിച്ചിരിക്കുന്ന ആധുനിക സംവിധാനങ്ങളോടു കൂടിയ നിരീക്ഷണ ക്യാമറകൾ, കൂടാതെ തീർത്ഥാടകരുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് രാത്രികാലങ്ങളിൽ വിശ്രമം നൽകി അപകടങ്ങൾ കുറയ്ക്കുന്നതിനായി വിവിധ ഭാഷകളിലുള്ള റോഡ്‌ സുരക്ഷയോടനുബന്ധിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. Read More…

erumely

കാട്ടുപോത്ത് ആക്രമണം ;രണ്ടാം ഗഡു നഷ്ടപരിഹാരം നൽകി

എരുമേലി : എരുമേലി ഗ്രാമപഞ്ചായത്തിലെ കണമലയിൽ 19.05.2023 ന് ഉണ്ടായ കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസ് ആന്റണി പ്ലാവനാക്കുഴി, ചാക്കോച്ചൻ പുറത്തേൽ എന്നിവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ പ്രകാരമുള്ള നഷ്ടപരിഹാര തുകയിൽ നൽകാൻ അവശേഷിച്ചിരുന്ന രണ്ടാം ഗഡു 5 ലക്ഷം രൂപ പ്രകാരമുള്ള തുകകൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഭവനത്തിൽ എത്തി വിധവകൾ ആയ അന്നമ്മ തോമസ് പ്ലാവനാക്കുഴി,ആലീസ് ചാക്കോ പുറത്തേൽ എന്നിവർക്ക് കൈമാറി. ആദ്യ ഗഡു 5 Read More…

erumely

ഉപാധിരഹിത പട്ടയ ഭൂമി കർഷകന്റെ അവകാശം : ജോസ് കെ. മാണി എം.പി

എരുമേലി : കേരളത്തിൽ കൈവശ ഭൂമിയുള്ള എല്ലാ കർഷകർക്കും അവരുടെ ഭൂമിക്ക് ഉപാധിരഹിത ഉടമസ്ഥാവകാശം നൽകണമെന്ന് ജോസ്. കെ. മാണി എം.പി. ഭൂവിനിയോഗവുമായി ബന്ധപ്പെട്ട് പല പ്രദേശങ്ങളിലും, പല പ്രകാരത്തിലുള്ള നിയമങ്ങളും, നിയന്ത്രണങ്ങളും നിലനിൽക്കുന്നത് സാമൂഹ്യ പുരോഗതിക്കും, കാർഷിക മേഖലയുടെ മുന്നേറ്റത്തിനും കാലങ്ങളായി വലിയ തടസ്സം സൃഷ്ടിച്ചിട്ടുണ്ടെന്നും ജോസ്. കെ.മാണി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഭൂ നിയമങ്ങൾ കാലോചിതമായി പരിഷ്കരിച്ച് ഏകീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം)ന്റെ നേതൃത്വത്തിൽ എംഎൽഎ സർവീസ് ആർമി പൂഞ്ഞാർ എയ്ഞ്ചൽ വാലിയിൽ Read More…

erumely

ശബരിമല അവലോകനയോഗം എരുമേലിയിൽ ഇന്ന്

എരുമേലി : മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ശബരിമല തീർത്ഥാടന മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഇന്ന് രാവിലെ 10.30 ന് എരുമേലി ദേവസ്വം ഹാളിൽ അവലോകനയോഗം ചേരുന്നതാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. അവലോകന യോഗത്തിൽ ജില്ലാ കളക്ടർ വിഘ്നേശ്വരി ഐഎഎസ്, ദേവസ്വം ബോർഡ് ഭാരവാഹികൾ, മറ്റ് ബന്ധപ്പെട്ട എല്ലാ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും ഉന്നതല ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, അയ്യപ്പ സേവാസമാജം, അയ്യപ്പ സേവാ സംഘം, വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി വ്യവസായി സമിതി, എരുമേലി Read More…

erumely

എയ്ഞ്ചൽ വാലിയിൽ കാരുണ്യ ഭവനം : താക്കോൽദാനം 20ന്

എരുമേലി : പ്രളയ ദുരിതത്തിൽ പെട്ടതും, കുടുംബ നാഥൻ പെരുന്തേനീച്ചയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതുമായ എയ്ഞ്ചൽ വാലിയിൽ വനാതിർത്തിയിൽ താമസിച്ചിരുന്ന ഒരു നിർധന കുടുംബത്തിന് കേരള കോൺഗ്രസ് (എം)ന്റെ നേതൃത്വത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ സന്നദ്ധ സംഘടനയായ എംഎൽഎ സർവീസ് ആർമി, കെ.എം മാണി സാറിന്റെ ഓർമ്മയ്ക്കായി നടപ്പിലാക്കിവരുന്ന കാരുണ്യ ഭവന നിർമ്മാണ പദ്ധതിയിൽ പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽദാന കർമ്മം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി ഇരുപതാം Read More…

erumely

എരുമേലി – കണ്ണിമല ഭാഗത്തെ കാട്ടന ശല്യം; ഫെൻസിങ് സ്ഥാപിക്കലും, കാട് തെളിക്കലും എം. എൽ എ ഉത്ഘാടനം ചെയ്തു

എരുമേലി : കാട്ടന ശല്യമുള്ള എരുമേലി -കണ്ണിമല ഭാഗത്തെ ഫെൻസിങ് സ്ഥാപിക്കലും, കാട് തെളിക്കലും അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ എ ഉത്ഘാടനം ചെയ്തു. R.O ബി. ആർ ജയൻ, ബ്ലോക്ക്‌ മെമ്പർ പി. കെ പ്രദീപ്‌, വാർഡ് മെമ്പർ ബിൻസി മാനുവൽ, പൊതുപ്രവർത്തകരായ തോമസ് പാലൂക്കുന്നേൽ, അജി വെട്ടുകല്ലാം കുഴി, തങ്കച്ചൻ കാരക്കാട്ട് എന്നിവർ പങ്കെടുത്തു.

erumely

ഉമ്മിക്കുപ്പ സ്കൂളിന് ലാപ്ടോപ്പ് നൽകി

എരുമേലി : എംഎൽഎ ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ അനുവദിച്ചത് പ്രകാരം ഉമ്മിക്കുപ്പ സെന്റ് മേരീസ് ഹൈസ്കൂളിന് രണ്ട് ലാപ്ടോപ്പുകൾ കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ലാപ്ടോപ്പുകൾ സ്കൂൾ ഹെഡ്മിസ്ട്രസ് നിസാ ജോനിന് കൈമാറി. ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. തോമസ് പാലക്കൽ, ഗ്രാമപഞ്ചായത്ത് അംഗം ജിജി മോൾ സജി , പി.ടി. എ പ്രസിഡന്റ് അജിത് റ്റി. നായർ, അധ്യാപകരായ സിജോ എബ്രഹാം, ബെന്നി മാത്യു എന്നിവർ പ്രസംഗിച്ചു. Read More…

erumely

അങ്കമാലി-ശബരി റെയിൽവേ അവഗണിക്കുന്നതിരെ എരുമേലിയിൽ സംയുക്ത പ്രതിഷേധ യോഗം നടത്തി

എരുമേലി : 1997 – 98-ൽ അനുമതി ലഭിച്ച ശബരി റയിൽവേ പദ്ധതി കാൽ നൂറ്റാണ്ടായി ഇഴഞ്ഞുനീങ്ങുന്നതിൽ ശബരി റെയിൽ സെൻട്രൽ ആക്ഷൻ കമ്മറ്റിയും, വിവിധ രാഷ്ട്രീയ സാമുദായിക -സന്നദ്ധ സംഘടനകളും, അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ എരുമേലിയിൽ പ്രതിഷേധ യോഗം നടത്തി. 264 കോടി ചിലവഴിച്ച് 7 കിലോമീറ്റർ റെയിൽവേ പാതയും കാലടി റെയിൽവേ സ്റ്റേഷനും, പെരിയാറിനു കുറുകെ ഒരു കിലോമീറ്റർ നീളമുള്ള പാലവും നിർമ്മിച്ച അങ്കമാലി -ശബരി വൈകുന്നതിൽ യോഗം ആശങ്ക Read More…

erumely

വന്യമൃഗ ശല്യം; കണ്ണിമലയിൽ സൗരവേലികൾ പുനരുദ്ധരിക്കും: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

എരുമേലി : എരുമേലി, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ കണ്ണിമല,പാക്കാനം, കാരിശ്ശേരി പ്രദേശങ്ങളിൽ നാളുകളായി കാട്ടാനശല്യം രൂക്ഷമാവുകയും, കാട്ടാനകളുടെ ഉപദ്രവം മൂലം ഏറെ കൃഷി നാശം സംഭവിക്കുകയും ചെയ്തു. വന്യമൃഗ ശല്യത്തിന് പരിഹാരമുണ്ടാക്കുന്നതിന് മാർഗങ്ങൾ ആരായുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടുമൊപ്പം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വന്യമൃഗം ശല്യം ബാധിച്ച കാർഷിക മേഖലകൾ സന്ദർശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് നിലവിലുള്ള സൗരവേലികൾ അറ്റകുറ്റപ്പണികൾ നടത്തി കാര്യക്ഷമമാക്കുന്നതിനും,കൂടുതൽ ഫലപ്രദമാക്കുന്നതിനും വേണ്ടി പ്രദേശവാസികളുടെ ആവശ്യം മാനിച്ച് സൗരവേലികൾ സ്ഥാനം Read More…