thalanad

തലനാട് എസ് എൻ അങ്കണവാടി, ഗവൺമെന്റ് ഹോമിയോ ഡിസ്‌പെൻസറി കെട്ടിടം ബിനോയ്‌ വിശ്വം എംപി ഉദ്ഘാടനം ചെയ്തു

തലനാട് :ഗ്രാമപഞ്ചായത്തിലെ 13ആം വാർഡിൽ പ്രവർത്തിക്കുന്ന എസ് എൻ ബാലവാടിക്കും ഹോമിയോ ഡിസ്‌പെൻസറിയുടെയും പുതിയ ഇരുനില കെട്ടിടം ബിനോയ്‌ വിശ്വം എം പി ഉദ്ഘാടനം ചെയ്തു. എംപി യുടെ 2022-23വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ അനുവദിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ഒന്നാം നിലയിൽ അങ്കണവാടിയും രണ്ടാം നിലയിൽ ഹോമിയോ ഡിസ്‌പെൻസറിയും എന്ന രീതിയിലാണ് പ്രവർത്തനം. സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ഉൾപ്പെടെ എല്ലാം ആധുനിക സംവിധാനങ്ങളും സജീകരിച്ചിട്ടുണ്ട്. മന്ദിരത്തിന്റെ പൂർത്തികരണത്തിനായി 9ലക്ഷം രൂപ Read More…

thalanad

കനത്ത മഴയിൽ തലനാട് ചൊവ്വൂരിൽ ഉരുൾപൊട്ടൽ

കനത്ത മഴയിൽ തലനാട് ഒന്നാം വാർഡ് ചൊവ്വൂരിൽ നാശം വിതച്ച് ഉരുൾപൊട്ടൽ ഉണ്ടായി. കൃഷി വ്യാപകമായി നശിച്ചു. പിണക്കാട്ട് കുട്ടിച്ചൻറെ ആടും ആട്ടിന് കൂടും ഉരുളിൽ ഒലിച്ചു പോയി. സി പി എം എൽ സി സെക്രട്ടറി രാജേന്ദ്രപ്രസാദ്, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻറ് സലിം യാക്കീരിയിൽ തുടങ്ങിയവർ സ്ഥലം സന്ദർശിക്കുകയും ജോസ് കെ മാണീ എം പി യുടെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. അദ്ദേഹം തഹസീൽദാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

thalanad

തലനാട് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ നിർമാണോദ്ഘാടനം നടത്തി

തലനാട് : തലനാട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ നിർമ്മാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ നിർവഹിച്ചു. തലനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സോളി ഷാജി അധ്യക്ഷത വഹിച്ചു. കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ചിലവിലാണ് ഗ്രാമപഞ്ചായത്തിലെ മൂന്നാമത്തെ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ സ്ഥാപിക്കുന്നത്. 1020 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിടത്തിന്റെ നിർമാണം. ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ രോഹിണി ഭായ് ഉണ്ണികൃഷ്ണൻ, ബി. ബിന്ദു, Read More…

thalanad

തലനാട്- ബാലവാടി -പാറേക്കയം- ചൊവ്വൂർ നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ നിന്നും തലനാട് ബാലവാടി പാറേക്കയം ചൊവ്വൂർ റോഡിന് അനുവദിച്ച 11 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീകല ആർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുര്യൻ നെല്ലുവേലിൽ തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രജനി സുധാകരൻ വൈസ് പ്രസിഡണ്ട് ശ്രീമതി സോളി ഷാജി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോബിൻ ജോസഫ് എ ജെ ജോസഫ് ബേബി തോമസ് താഹ തലനാട് തുടങ്ങിയവർ പ്രസംഗിച്ചു.