mundakkayam

ഓൾ കേരള ചെസ്സ് ടൂർണമെന്റ് 2024

മുണ്ടക്കയം :ആറാമത് ഓൾ കേരള ചെസ്സ് ടൂർണമെന്റ്, മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ നടന്നു. CBSE, ICSE, STATE സിലബസ്സിലുള്ള നാൽപതോളം സ്കൂളുകളിൽനിന്ന് 250 ൽ പരം കുട്ടികൾ മാറ്റുരച്ച മത്സരത്തിൽ SFS ഏറ്റുമാനൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പും മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന് രണ്ടാം സ്ഥാനവും ലഭിച്ചു . PTA പ്രസിഡന്റ് ശ്രീ ജിജി നിക്കോളാസ് ചെസ്സ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുകയും എരുമേലി ഫൊറോന വികാരി റവ. ഫാ. സ്കറിയ വട്ടമറ്റം സമ്മാനദാനം Read More…

mundakkayam

കൂട്ടിക്കലിൽ സംരക്ഷണ വേലി ഇല്ലാത്ത ട്രാൻസ്ഫോമർ അപകടഭീഷണിയാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ റോഡിൽ സംരക്ഷണ വേലി ഇല്ലാത്ത ട്രാൻസ്ഫോമർ അപകടഭീഷണിയാകുന്നു. റോഡിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമറിന് സംരക്ഷണ കവചം വേണമെന്ന് നാട്ടുകാർ ആവശ്യപെടുന്നത് ട്രാൻസ്ഫോമറിനു ചുറ്റും കാടു പിടിച്ച് ആണ് കിടക്കുന്നത്. സമീപ പ്രദേശത്തെ സെന്റ് ജോർജ് ഹൈസ്കൂലേയ്ക്ക് കുട്ടികൾ നടന്നു പോവുന്നതും ഇതിലൂടെയാണ്. മഴക്കാലത്തും ഈ സ്ഥിതി തുടർന്നാൽ അപകടം വിളിപ്പാടകലെയാണെന്നും എത്രയും പെട്ടെന്ന് ട്രാൻസ്ഫോമറിന് സംരക്ഷണ കവചം സ്ഥാപിക്കാൻ ഉള്ള നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നു ഉണ്ടാവണം Read More…

mundakkayam

രാജ്യാന്തര ഇൻവിറ്റേഷൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ കൂട്ടിക്കൽ സ്വദേശി പി.കെ. പ്രസാദ് ഇന്ത്യക്കു വേണ്ടി രണ്ടു വെങ്കല മെഡലുകൾ നേടി

മുണ്ടക്കയം:മലമുകളിൽ നിന്നും ഓടി കയറിയ പൊൻ തിളക്കമായി മാറിയിരിക്കുകയാണ് മുണ്ടക്കയംകൂട്ടിക്കൽ സ്വദേശി പി.കെ പ്രസാദ്. അയോധ്യയിലെ ഡോ. ഭീം റാവ് അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ മെമ്മോറിയൽ രാജ്യാന്തര ഇൻവിറ്റേഷൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ മലയാളി താരം പി.കെ. പ്രസാദ് ഇന്ത്യക്കു വേണ്ടി രണ്ടു വെങ്കല മെഡൽ നേടി. ആയിരത്തി അഞ്ഞൂറ് , അഞ്ചായിരം മീറ്റർ ഓട്ട മത്സരങ്ങളിലാണു മെഡൽ നേട്ടം. കോട്ടയം ജില്ലയിലെ കൂട്ടിക്കൽ സ്വദേശിയാണ് പ്രസാദ് ഭാര്യ ജയമോൾ പ്രസാദ്, മക്കളായ Read More…

mundakkayam

പുഞ്ചവയൽ – പാക്കാനം – മഞ്ഞളരുവി റോഡിന് 50 ലക്ഷം രൂപ അനുവദിച്ചു: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

മുണ്ടക്കയം : പുഞ്ചവയലിൽ നിന്ന് ആരംഭിച്ച് പാക്കാനം വഴി എരുമേലി ഗ്രാമപഞ്ചായത്തിലെ മഞ്ഞളരുവിയിൽ എത്തുന്ന 5 കിലോമീറ്റർ ദൈർഘ്യമുള്ള പി.ഡബ്ല്യു.ഡി റോഡിൽ വനമേഖലയിലൂടെ കടന്നുപോകുന്ന ഒരു കിലോമീറ്ററോളം ഭാഗം നിലവിൽ ടാറിങ്ങോ, കോൺക്രീറ്റിങ്ങോ ഇല്ലാതെ ഗതാഗത യോഗ്യമല്ലാതിരുന്നതുമൂലം നാളിതുവരെ ഈ റോഡ് പൂർണ്ണതോതിൽ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ ഭാ​ഗം കൂടി കോൺക്രീറ്റിംഗ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് 50 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന്റെ 11,15 എന്നീ Read More…

mundakkayam

ഹാരിസൺസ് മലയാളം ലിമിറ്റഡ് മുണ്ടക്കയം എസ്റ്റേറ്റ് പരിസ്ഥിതി ദിനാചരണവും എസ്റ്റേറ്റിന്റെ ജൈവ വൈവിധ്യ രെജിസ്റ്ററിന്റെ പ്രകാശനവും

മുണ്ടക്കയം: ഹാരിസൺസ് മലയാളം ലിമിറ്റഡ് മുണ്ടക്കയം എസ്റ്റേറ്റിൽ പരിസ്ഥിതി ദിനാചരണവും എസ്റ്റേറ്റിന്റെ ജൈവ വൈവിധ്യ രെജിസ്റ്ററിന്റെ പ്രകാശനവും നടന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഉത്ഘാടനവും ജൈവവൈവിധ്യ രെജിസ്റ്ററിന്റെ പ്രകാശനവും പൂഞ്ഞാർ നിയോജക മണ്ഡലം എം ൽ എ അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉത്ഘാടനം നിർവഹിച്ചു. ഹാരിസൺസ് മലയാളം ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജ്യോതിഷ് ജെ ഒഴാക്കൽ, റേഞ്ച് ഫോറെസ്റ് ഓഫീസർ , അഴുത പരിസ്ഥിതി ദിന സന്ദേശം നൽകി. എരുമേലി Read More…

mundakkayam

ഡി വൈ എഫ് ഐ വിദ്യാർത്ഥികളെ അനുമോദിച്ചു

മുണ്ടക്കയം :ഡി വൈ എഫ് ഐ ചെറുമല യൂണിറ്റ് കമ്മറ്റിയുടെയും സി പി ഐ എം പാലയ്ക്കത്തടം ബ്രാഞ്ച് കമ്മറ്റിയുടെയും നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കുകയും ബഎഡ്നു ഉയർന്ന മാർക്ക് കരസ്ഥമാക്കി വിജയിക്കുകയും ചെയ്ത വിദ്യാർത്ഥികളെയും അനുമോദിച്ചു. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് ഉത്‌ഘാടനം ചെയ്ത സമ്മേളനത്തിൽ ഡി വൈ എഫ് ഐ മുണ്ടക്കയം മേഖലാ സെക്രട്ടറി രജീന്ദ്രൻ, പ്രസിഡന്റ് ഹരിലാൽ, സി പി Read More…

mundakkayam

ഏന്തയാർ ഈസ്റ്റ് താത്കാലിക ജനകീയ പാലം ഉയർന്നു,ജൂൺ 3 ഉത്ഘാടനം

മുണ്ടക്കയം :കൂട്ടിക്കൽ -കൊക്കയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ ഈസ്റ്റ് പാലം ഉരുൾപൊട്ടലിൽ തകർന്നതോടെ വഴിയടഞ്ഞ പ്രദേശവാസികൾക്ക് ആശ്വാസമായി താത്കാലിക ജനകീയ പാലം ഉയർന്നു. ജൂൺ 3ന് ഉത്ഘാടനം ചെയ്യും. പ്രളയത്തില്‍ തകര്‍ന്ന പാലത്തിനു പകരം കാത്തിരിപ്പിനൊടുവില്‍ നിർമാണം ആരംഭിച്ച പാലം പുല്ലകയാറ്റിൽ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു കഴിഞ്ഞദിവസം നിര്‍ത്തിവെച്ചിരുന്നു. ഇതോടെ നാട്ടുകാര്‍ക്ക് കിലോമീറ്ററുകൾ ചുറ്റി ഇളങ്കാട് വഴിയായിരുന്നു ഏന്തയാർ ഈസ്റ്റ്, കനകപുരം എന്നിവിടങ്ങിൽ എത്താൻ കഴിഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ താൽക്കാലിക നടപ്പാലം നിര്‍മിക്കാൻ ആലോചന നടത്തി. Read More…

mundakkayam

മുണ്ടക്കയം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിന് ചരിത്ര വിജയം നേടി കൊടുത്ത പ്രാധാന അധ്യാപകൻ മാത്യു സ്കറിയ പടിയിറങ്ങി

മുണ്ടക്കയം:മുണ്ടക്കയത്തെ നാല്പത്തിയഞ്ച് വർഷത്തെ സേവനപാരമ്പര്യമുള്ള വിദ്യാലയമായ സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ നിന്നും മുപ്പത്തി രണ്ട് വർഷത്തെ അധ്യാപക ജീവിതവും ,ഒൻപത് വർഷത്തെ പ്രഥമ അധ്യാപക സേവനത്തിനു ശേഷം മാത്യു സ്കറിയ മാപ്പിളകുന്നേൽ ഇന്ന് വിരമിച്ചു. ഒൻപതു വർഷത്തെ പ്രഥമ അധ്യാപക സേവനത്തിനിടയിൽ എസ്എസ് എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിക്കുവാനും ഈ വർഷം എസ്എസ് എൽസി പരീക്ഷയിൽ നാല്പത്തിയെട്ട് ഫുൾ എ പ്ലസും കരസ്ഥമാക്കാനും ,കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ Read More…

mundakkayam

സരിതയ്ക്ക് ഒരു കൈത്താങ്ങ് : ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന വട്ടക്കാവ് സ്വദേശി സരിതയുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായ യാത്ര നടത്തി ഷൈബു ബസ്

മുണ്ടക്കയം :മുണ്ടക്കയം-കോരുത്തോട്, തെക്കേമല,റൂട്ടില്‍ സര്‍വിസ് നടത്തുന്ന ‘ഷൈബു’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരനും ഉടമയുമായ വി.എസ്. അലി യാത്രക്കാരുടെ മുന്നില്‍ ഇന്ന് മുതൽ എത്തുന്നത് ടിക്കറ്റ് ബാഗും മെഷീനുമൊപ്പം സരിത ചേച്ചിടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായം ചോദിക്കും. യാത്രക്കാര്‍ കൈയയച്ച് സഹായിക്കും എന്ന വിശ്വാസത്തിൽ ബസിൽ വെച്ചിരിക്കുന്ന ബക്കറ്റില്‍ ചികിത്സ സഹായ യാത്രക്കാര്‍ക്ക് തുക നിക്ഷേപിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മുമ്പ് നിരവധി ആളുകളുടെ ചികിത്സ സഹായ ധനസമാഹരണത്തിന് സൗജന്യമായി സര്‍വിസ് നടത്തി ഷൈബു ബസും ജീവനക്കാരും മാതൃകയായിട്ടുണ്ട്. Read More…

mundakkayam

ഇന്ത്യൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസ് : രജിസ്ട്രേഷൻ ആരംഭിച്ചു

മുണ്ടക്കയം: മുരിക്കുംവയൽശ്രീ ശബരീശ കോളേജ് ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ വർക്ക് – എം.എസ്.ഡബ്ല്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കാലാവസ്ഥാ വ്യതിയാന ദേശീയ ഓൺലൈൻ കോൺഫറൻസ് മെയ് 27, 28, 29 തിയതികളിൽ സംഘടിപ്പിക്കും. ഇന്ത്യയിലെ കാലാവസ്ഥ അസ്ഥിരത, ആഗോള താപനം, പരിസ്ഥിതി പ്രശ്നങ്ങൾ, പുനരുപയോഗ ഊർജ്ജ മുന്നേറ്റം, കാലാവസ്ഥ വ്യതിയാന ലഘൂകരണത്തിനുള്ള സാമൂഹിക പ്രവർത്തന മാർഗ്ഗങ്ങളും സാങ്കേതികവിദ്യയും, നഗര – ഗ്രാമീണ ആസൂത്രണം എന്നീ വിഷയങ്ങൾ കോൺഫറൻസിൽ ചർച്ച ചെയ്യും. ഇന്ത്യൻ കാലാവസ്ഥ വ്യതിയാന മേഖലകളിലെ ഗവേഷകരും Read More…