എരുമേലി : ചേനപ്പാടി- എരുമേലി പിഡബ്ല്യുഡി റോഡിന്റെ അവസാന റീച്ചായ കാരിത്തോട് മുതൽ എരുമേലി വരെയുള്ള ഭാഗം തകർന്ന് വാഹന യാത്ര വളരെ ദുഷ്കരമായിരുന്നു. ഈ ഭാഗം ഒന്നേകാൽ കോടി രൂപ അനുവദിച്ച് പുനരുദ്ധാരണം നടത്തുന്നത് അന്തിമഘട്ടത്തിലേക്ക് എത്തുന്നു. തകർന്ന ഭാഗങ്ങൾ സ്ക്യാരിഫൈ ചെയ്ത് സോളിങ് നടത്തി റീ ടാറിങ്ങിന് സജ്ജമായിട്ടുണ്ട്. പുനരുദ്ധാരണ പ്രവർത്തികൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്യോഗസ്ഥരോടൊപ്പം എത്തി വിലയിരുത്തി. ഇനി ടാറിങ് പ്രവർത്തികൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ പ്രവർത്തി മൂന്നുദിവസം കൊണ്ട് Read More…
എരുമേലി- പാണപിലാവ് വായനശാലയുടെ നേതൃത്വത്തിൽ പാണപിലാവ് എംജിഎം ഗവൺമെന്റ് എൽ പി സ്കൂൾ പരിസരം ശുചീകരിച്ചു. വായനശാല പ്രസിഡന്റ് ബിനു നിരപ്പേൽ അധ്യക്ഷത വഹിച്ച യോഗം മുൻ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു. ബിൻസ് കുഴിക്കാട്ട്, ഗോപിനാഥൻ ചാഞ്ഞ പ്ലാക്കൽ, സ്കൂൾ ഹെഡ്മാസ്റ്റർ ജെയിൻ ജോസ് പള്ളിത്താഴെ, രമേശ് കരികിലാ മറ്റത്തിൽ, ജയൻ കദളി മറ്റത്തിൽ, ലിൻസ് പൂക്കനാം പൊയ്കയിൽ, ജനീഷ്, കദളി മറ്റത്തിൽ, ജിജോ മോൻ പനക്കവയലിൽ, അനിത വള്ളിയാംതടത്തിൽ പങ്കെടുത്തു.
`എരുമേലി : തീർത്ഥാടകരുടെ ക്ഷേമവും, സുഗമമായ തീർത്ഥാടനവുമാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് ഗവ. ചീഫ് ഡോ. എൻ. ജയരാജ് പറഞ്ഞു . മണ്ഡല- മകരവിളക്ക് കാലത്ത് തീർത്ഥാടകരുടെ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും, ഗവൺമെന്റ് സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ശബരിമല സ്പെഷ്യൽ എംഎൽഎ ഓഫീസ് എരുമേലിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡോ. ജയരാജ്. തീർത്ഥാടകർക്ക് ഒരുക്കേണ്ട സൗകര്യങ്ങളും, ക്രമീകരണങ്ങളും ഏകോപിപ്പിക്കുന്നതിനും ഫലപ്രദമായി നടപ്പിലാക്കുന്നതിനുമാണ് എംഎൽഎ ഓഫീസ് പ്രവർത്തിക്കുക എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. Read More…