chemmalamattam

ഡോക്ടേഴ്സ് ദിനത്തിൽ ദമ്പതികളായ ഡോക്ടർമാർക്ക് ആദരവ് നല്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ

ചെമ്മലമറ്റം : ഡോക്ടേഴ്സ് ദിനത്തിൽ ദമ്പതികളായ ഡോക്ടർമാർക്ക് ആദരവ് നല്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ. ദന്ത ഡോക്ടർമാരായ ഡോ. രഞ്ജിത് ജോർജ് ഡോക്ടർ അൽഫോൻസ് ബേബി എന്നിവർക്കാണ് സ്കൂൾ ഹാളിൽ വിദ്യാർത്ഥികൾ ആദരവ് നല്കിയത്. തുടർന്ന് ദന്തസംരക്ഷണത്തെ കുറിച്ചും ദന്ത-രോഗങ്ങളെ കുറിച്ചും ഡോക്ടർമാർ ക്ലാസ്സ് നയിച്ചു. ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ്, അധ്യാപകരായ ജിജി ജോസഫ്, അജു ജോർജ്, ഹണി ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നല്കി.

chemmalamattam

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിൽ ആയിരത്തോളം വിദ്യാർത്ഥികൾ വിശാല ക്യാൻവാസിൽ കഥകളും കവിതകളും രചിച്ചു

ചെമ്മലമറ്റം :വായനാ വാരാചരണത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും കഥകളും കവിതകളും എഴുതിയത് വേറിട്ട അനുഭവമായി. വിശാല ക്യാൻവാസിൽ സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽലേഖനം എഴുതി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് മുഴുവൻ വിദ്യാർത്ഥികളും എഴുത്തിൽ പങ്കാളികളായി. ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് മലയാളം അധ്യാപകരായ റിന്റാ-സിബി – ജിജി ജോസഫ് ബിനിമോൾ ജോസഫ് തുടങ്ങിയവർ നേതൃത്വം നല്കി.

chemmalamattam

അഹമ്മദാബാദ് വിമാനാപകടത്തിൽ മരണഅടഞ്ഞവർക്ക് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ആദരാഞ്ജലികൾ അർപ്പിച്ചു

ചെമ്മലമറ്റം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരണഅടഞ്ഞവർക്ക് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസിനോടപ്പം ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യം സങ്കട കടലായി മാറിയ – നിമിഷത്തിൽ രാജ്യത്തോടപ്പം ദു:ഖത്തിൽ പങ്കുചേരുകയും പ്രാർത്ഥനാ മലരുകൾ അർപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ സ്മൃതി മണ്ഡപത്തിൽ പുക്കൾ അർപ്പിച്ചു. അധ്യാപകരായ ജിജി ജോസഫ് . സിസ്റ്റർ – ഡിനാ തോമസ് സിസ്റ്റർ ജൂലി ജോസഫ് – റിന്റാ-സിബി എന്നിവർ നേതൃത്വം നല്കി.

chemmalamattam

ചെമ്മലമറ്റം സ്കൂളിൽ വിജയോൽസവം

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ- വിജയോൽസവം സംഘടിപ്പിക്കുന്നു. നാളെ (വെള്ളി രാവിലെ പത്ത് മണിക്ക് പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം റവ.ഡോ. അഗസ്റ്റ്യൻ പാലക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. സ്കൂൾമാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കും. ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ്, പി.ടി.എ പ്രസിഡന്റ് ബിജു കല്ലിടക്കാനി എന്നിവർ പ്രസംഗിക്കും ഫുൾ എപ്ലസ് നേടിയ ഇരുപത്തി ഒന്ന് വിദ്യാർത്ഥികളെ യോഗത്തിൽ ആദരിക്കും.

chemmalamattam

USS, LSS പരീക്ഷകളിൽചരിത്ര വിജയവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ

ചെമ്മലമറ്റം: USS, LSS പരീക്ഷകളിൽ ചരിത്ര വിജയം നേടി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ. SSLC പരീക്ഷയുടെ വിജയാഘോഷം തീരും മുമ്പേ മറ്റൊരു വിജയ കൊടി ഉയർന്നു. 2024-25 വർഷത്തിൽ പത്തോളം പുരസ്കാരങ്ങൾ, കേന്ദ്രര-സംസ്ഥാന – അംഗീകാരങ്ങൾ, പഠന പാഠ്യേതരരംഗത്ത് വേറിട്ട പ്രവർത്തനവുമായി തേരോട്ടം. അംഗീകാരത്തിന്റെ, വിജയത്തിന്റെ പെരുമഴയിൽ സ്കൂൾ അഡ്മിഷൻ പുരോഗമിക്കുന്നു. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ. കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫിസുമായി ഉടൻ ബന്ധപെടുക.

chemmalamattam

ഇന്ത്യ ഗവൺമെൻ്റിൻ്റെ ഇന്നവേഷൻ മാരത്തോണിൽ ചെമ്മലമറ്റം സ്കൂളിന് വൻ നേട്ടം

ചെമ്മലമറ്റം: ഇന്ത്യ ഗവൺമെൻറിൻ്റെ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ നടത്തിയ ഇന്നവേഷൻ മാരത്തോൺ മത്സരത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. പത്താം ക്ലാസിലെ വിദ്യാർഥികളായ ഐവിൻ ഷെറിൻ തയ്യിൽ, ഫെലിക്സ് ബോബൻ, ജോർജ്കുട്ടി ലോറൻസ്, എന്നീ കുട്ടികൾ ചേർന്ന് സമർപ്പിച്ച പ്രോജക്ട് ആണ് ദേശീയതലത്തിൽ തെരഞ്ഞെടുത്തത്. റബർ പാൽ സംഭരണവുമായി ബന്ധപ്പെട്ട നൂതനമായ കണ്ടെത്തലാണ് അവർ നടത്തിയത്. സ്കൂളിൽ പ്രവർത്തിക്കുന്ന എ.ടി.ൽ ലാബിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾ ആയിരുന്നു മൂവരും. ജൂലൈ മാസം ഡൽഹിയിൽ നടക്കുന്ന ഇന്നവേഷൻ മാരത്തോൺ Read More…

chemmalamattam

ലഹരിവിരുദ്ധ വിശ്വാസ പ്രഖ്യാപന റാലി

ചെമ്മലമറ്റം: “ലഹരി ഉപേക്ഷിക്കു, ജീവിതം ലഹരിയാക്കൂ” എന്ന സന്ദേശവുമായി ചെമ്മലമറ്റം ഇടവകയിലെ സൺഡേ സ്കൂളിന്റെയും വാർഡ് കൂട്ടായ്മയുടെയും വിവിധ ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ പിണ്ണാക്കനാട് കവലയിൽനിന്ന് ചെമ്മലമറ്റത്തേക്ക് ലഹരിവിരുദ്ധ വിശ്വാസ പ്രഖ്യാപന റാലി നടത്തി വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഫാ. ജേക്കബ് കടുതോടിൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി പനച്ചിക്കൽ, അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.

chemmalamattam

ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ ‘ഹൈമാനുസാ 2k25’ വിശ്വാസോൽസവത്തിന് തിരി തെളിഞ്ഞു

ചെമ്മലമറ്റം: ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ -ഹൈമാനുസാ-2k25 – വിശ്വാസോൽസവത്തിന് തിരി തെളിഞ്ഞു. വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ തിരിതെളിച്ചതോടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി. ലഹരി വിരുദ്ധറാലി, വിശ്വാസ പ്രഖ്യാപന റാലി, കുരിശിന്റെ വഴി, കലാ പരിപാടികൾ, ബൈബിൾ അധിഷ്ടത പഠനങ്ങൾ, ഭവന സന്ദർശനം, സ്നേഹവിരുന്ന് എന്നിവ നടത്തും.

chemmalamattam

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് മികവ് ഉൽസവത്തിന്റെ ഭാഗമായി ടെക് ടോക്ക് 2025 സംഘടിപ്പിച്ചു

ചെമ്മലമറ്റം: ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് മികവ് ഉൽസവത്തിന്റെ ഭാഗമായി ടെക് ടോക്ക് 2025 സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച മൊബൈൽ ആപ്പിന്റെ സഹായത്തോടെ ഡിജിറ്റൽ നിലവിളക്ക് തെളിച്ച് ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ഉദ്ഘാടനം ചെയ്തു. നിർമ്മിക ബുദ്ധിയുടെയും റോബർട്ടുകളുടെയും കാലഘട്ടത്തിൽ സങ്കേതിക വിദ്യ ഉപയോഗിച്ച് വിദ്യാർത്ഥികൾ ഒരുക്കിയ ഡിജിറ്റൽ ഉദ്ഘാടനം ഏറേ ശ്രദ്ധയമായി എണ്ണയും തിരിയും പൂർണ്ണമായും ഉപേക്ഷിച്ച് മൊബൈൽ ആപ്പ് വഴി ദിപം തെളിയിച്ചത് ഹർഷാ ആരവത്തോടെയാണ് വിദ്യാർത്ഥികൾ എതിരേറ്റത്. Read More…

chemmalamattam

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും

ചെമ്മലമറ്റം : ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിന്റെ നാല്പത്തിരണ്ടാം വാർഷിക ആഘോഷവും സർവ്വിസിൽ നിന്ന് വിരമ്മിക്കുന്ന അധ്യാപിക കൊച്ചുറാണി പി. മറ്റത്തിന് യാത്രയയ്പ്പും നാളെ (വെള്ളിയാഴ്ച) രാവിലെ പത്ത് മണിക്ക് പാരിഷ് ഹാളിൽ നടക്കും. സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം രൂപത വികാരി ജനറാൾ മോൺ ഡോ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്യും. ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ഫാദർ തോമസ് കട്ടിപ്പറമ്പിൽ, ബ്ലോക്ക് മെമ്പർ മിനി സാവിയോ, അധ്യാപക പ്രതിനിധികളായ ജിജി Read More…