പാലാ: വിളക്കുമാടം തറപ്പേൽ ജോർജ് ടി കെ (ബേബി) (72)(സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ടയേർഡ്) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴാഴ്ച) രാവിലെ 9 ന് വിളക്കുമാടത്തുള്ള വീട്ടിൽ കൊണ്ടുവന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് 3 മണിക്ക് ചേർപ്പുങ്കൽ ഹോളി ക്രോസ് ഫെറോന ചർച്ച് കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ: പരേതയായ ഏലിയാമ്മ (കുഞ്ഞുമോൾ) അക്കരെകൂനംമാമൂട്ടിൽ കുടുംബാംഗമാണ് (കണ്ണൻചിറ വാകത്താനം). മക്കൾ: അരുൺ (ഓസ്ട്രേലിയ), ശില്പ (സൗത്ത് ഇന്ത്യൻ ബാങ്ക് അസിസ്റ്റൻറ് മാനേജർ, ബാംഗ്ലൂർ) Read More…
Obituary
ഇടക്കുന്നം പഴംതാവളത്തിൽ രമ നിര്യാതയായി
കാഞ്ഞിരപ്പള്ളി: ഇടക്കുന്നം പഴംതാവളത്തിൽ പരേതനായ ഉപേന്ദ്രന്റെ ഭാര്യ രമ (75 )നിര്യാതയായി. സംസ്കാരം ഇന്ന് 1.30ന്. ഇടക്കുന്നം കുന്നുംപുത്ത് കുടുംബാംഗമാണ്. മകൻ: ദീപക്, മരുമകൾ : സുമ.
ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ച ഹെലൻ അലക്സിന്റെ സംസ്ക്കാരം നാളെ
ഭരണങ്ങാനം : ഒഴുക്കിൽ പെട്ട് മുങ്ങിമരിച്ച ഭരണങ്ങാനം സ്വദേശിനിയായ വിദ്യാര്‍ത്ഥി പടിഞ്ഞാറേ പൊരിയത്ത് അലക്സിന്റെ (സിബിച്ചൻ) മകൾ ഹെലന് അലക്സിന്റെ സംസ്കാരം നാളെ നടക്കും. ഭൗതികശരീരം ഇന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചശേഷം നാളെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. നാളെ രാവിലെ 9 മണിക്ക് സ്കൂളില്‍ പൊതുദര്‍ശനവും ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് ഭരണങ്ങാനം പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
നടക്കൽ പട്ടരുപറമ്പിൽ മുഹമ്മദ് നെസീർ നിര്യാതനായി
ഈരാറ്റുപേട്ട: നടക്കൽ പട്ടരു പറമ്പിൽ മുഹമ്മദ് നെസീർ 58 നിര്യാതനായി. ഖബറടക്കം ഈരാറ്റുപേട്ട നൈനാർ പള്ളിയിൽ നടത്തി. ഭാര്യ റെഷീദ (പുത്തൻപറമ്പിൽ കുടും ബാംഗം). മക്കൾ: അർഷദ് മൗലവി, ഫാത്തിമ ,ഐഷ (വിദ്യാർത്ഥി). മരുമക്കൾ: സിദ്ദിഖ് മൗലവി, മുഹ്സിന.
പുതിയിടത്ത് അലൻ ജിജി നിര്യാതനായി
കാഞ്ഞിരപ്പള്ളി: പുതിയിടത്ത് ജിജി ജോസിൻ്റെ മകൻ അലൻ ജിജി (19) നിര്യാതനായി. സംസ്ക്കാരം ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് വീട്ടിൽ നിന്നാരംഭിച്ച് കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളി സെമിേത്തരിയിൽ. മാതാവ്: ബീനാ പനയ്ക്കൽ, കാരക്കാട്ട്. സഹോദരങ്ങൾ: ആഷിഷ്, അശ്വിൻ.
മാറാമറ്റത്തിൽ ദേവസ്യ നിര്യാതനായി
കീഴമ്പാറ : മാറാമറ്റത്തിൽ എം ഡി ദേവസ്യ (87) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (20/11/ 2023) രാവിലെ 11 മണിക്ക് വീട്ടിൽ ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ: ചങ്ങനാശേരി പുളിയ്ക്കൽ മേരിയമ്മ. മക്കൾ: സുനു, സുജിത്, സുനോജ്, സിസി. മരുമക്കൾ: തോമസുകുട്ടി നടുക്കേതിൽ (ചങ്ങനാശേരി), ഷീബ പുത്തൂർ (പാലാ), ബീന ബീനാഭവൻ (അമ്പലപ്പുഴ), റോഷൻ പഴയതറയിൽ (ചങ്ങനാശേരി).
പാലയംപറമ്പിൽ പി.എ. ഹമീദ് നിര്യാതനായി
ഈരാറ്റുപേട്ട: പാലയംപറമ്പിൽ പി.എ. ഹമീദ് 88 നിര്യാതനായി.കബറടക്കം ഇന്ന് 1. മണിക്ക് നൈനാർ പള്ളി കബർസ്ഥാനിൽ. ഭാര്യ: ഐഷ, മുരിക്കോലിൽ കുടുംബാംഗം. മക്കൾ : സൽമത്ത് , നാസർ,,റംല, ആരിഫ് , മൻസൂർ,നസീമ, അൻസാരി, അനീസ്, സീന, സൗമ്യ, സിനാജ്, റസ്ലി, പരേതനായ സാലി. മരുമക്കൾ: ഫൈസൽ (കളരിക്കൽ കാഞ്ഞിരപ്പള്ളി) നസീർ (മണങ്ങല്ലൂർ) അബ്ബാസ് (തൊടുപുഴ) ,അസിസ് (തൊടുപുഴ) നിസാർ (വായ്പൂര്)ഹസീന, ജസീല, സിന്റില, ബീന സജില, സഫ്ന, ഐഷ,അംജം ബാനു.
പൊട്ടനാനിയിൽ മാത്യു ജോൺ നിര്യാതനായി
അടുക്കം : പൊട്ടനാനിയിൽ മാത്യു ജോൺ (69) അന്തരിച്ചു. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (വ്യാഴാഴ്ച) 11 മണിക്ക് വീട്ടിലാരംഭിച്ച് അടുക്കം സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ സോഫിയ മാത്യു വിളക്കുമാടം കുന്നത്തുപുരയിടത്തിൽ കുടുംബാംഗം. മക്കൾ: ടോണി, സോണിയ. മരുമകൾ: മെറിൻ, ജോസി.
പറത്താനം കണ്ടാരപ്പള്ളിയിൽ അപ്പു കെ.കെ. നിര്യാതനായി
മുണ്ടക്കയം: പറത്താനം പത്തേക്കർ കണ്ടാരപ്പള്ളിയിൽ അപ്പു കെ.കെ. (54) നിര്യാതനായ. മൃതസംസ്കാരം നാളെ (16/11/2023) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഗീത അപ്പു (പറത്താനം പത്തേക്കർ കാട്ടാം പറമ്പിൽ കുംടുംബാംഗം).മക്കൾ: അനൂപ് കുമാർ, അജിത് കുമാർ ,അശ്വതി. മരുമകൾ :സുധീഷ് പുള്ളോലി, ശാലിനി അജിത്ത്.
കൊണ്ടാട് മുതുവല്ലൂർ കുന്നേൽ മീനാക്ഷിയമ്മാൾ നിര്യാതയായി
രാമപുരം : കൊണ്ടാട് മുതുവല്ലൂർ കുന്നേൽ പരേതനായ കുട്ടപ്പൻ ചെട്ടിയാരുടെ ഭാര്യ മീനാക്ഷിയമ്മാൾ (98 ) നിര്യാതയായി. സംസ്കാര ചടങ്ങുകൾ ഇന്ന് (ചൊവ്വ) വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ഗോപാലൻ ചെട്ടിയാർ, പരേതനായ ശിവശങ്കരൻ ചെട്ടിയാർ, സരസമ്മാൾ (പൂമാല) ചന്ദ്രിക (കോത്തല) അപ്പുക്കുട്ടൻ (കൊണ്ടാട്).