obituary pala

ചെറുവള്ളില്‍ സണ്ണി ആന്റണി നിര്യാതനായി

പാലാ: ളാലം കൊണ്ടാട്ടുകടവ് – മാര്‍ക്കറ്റിന് എതിര്‍ഭാഗം ചെറുവള്ളില്‍ സണ്ണി ആന്റണി നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച (01/04/24) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് ളാലം പഴയപള്ളി സിമിത്തേരിയില്‍.

pala

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച കാര്‍ സ്‌കൂട്ടറിലിടിച്ച് യുവാവിന് പരിക്ക്

പാലാ: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ശേഷം സ്‌കൂട്ടറില്‍ ഇടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ പൈക സ്വദേശി എം. എം സജീവ് കുമാറിനെ (48) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഏഴ് മണിയോടെ പൈക ഭരണങ്ങാനം റൂട്ടില്‍ ഇടമറ്റം ഭാഗത്ത് വച്ചായിരുന്നു അപകടം.

pala

പാലാ ജനറല്‍ ആശുപത്രിയില്‍ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും 4.5 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു

പാലാ: കെ.എം. മാണി സ്മാരക സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തി. പുതിയ ശാസ്ത്രക്രിയാ ഉപകരണങ്ങളുടെ സഹായത്താല്‍ മരങ്ങാട്ടുപിള്ളി സ്വദേശിയായ യുവതിയുടെ വയറ്റില്‍ നിന്നും 4.5 കിലോ തൂക്കം വരുന്ന ഗര്‍ഭാശയ മുഴയാണ് വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തത്. ഡോ -തോമസ് കുര്യാക്കോസ്, ഡോ. ആഷാറാണി, ഡോ.സന്ദീപാ, ഡോ. രമ്യാ, സ്റ്റാഫ് നഴ്‌സ് സീനാ എന്നിവരുടെ നേതൃത്വത്തിലാണ് ശാസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. പാലാ റോട്ടറി ക്ലബാണ് 23 ലക്ഷം തുക ചിലവഴിച്ച് വിവിധ ഉപകരണങ്ങള്‍ Read More…

uzhavoor

ഉഴവൂർ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി പഞ്ചായത്ത് തല പാർട്ടി നേതാക്കളുടെ പ്രതിഷേധയോഗം സംഘടിപ്പിച്ചു

രാജ്യത്തെ ജനകീയനായ മുഖ്യമന്ത്രി ശ്രീ അരവിന്ദ് കേജരിവാളിന്റെ അന്യായമായ അറസ്റ്റിൽ പ്രതിഷേധിച്ചു ഉഴവൂർ പഞ്ചായത്ത് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി നേതാക്കന്മാരുടെ പഞ്ചായത്ത്തല പ്രതിഷേധയോഗം സംഘടിപ്പിച്ചതായി ആം ആദ്മി പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് 06 മണിക്ക് ഉഴവൂർ പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ ആണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡന്റ്‌ ജോയ് തോമസ് അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ തങ്കച്ചൻ കെ Read More…

Blog general

രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഓട്ടോ ചാര്‍ജ് 7.66 കോടി രൂപ; ഊബറിന്റെ ചാര്‍ജില്‍ ഞെട്ടി യാത്രക്കാരന്‍

സാധാരണ 62 രൂപയ്ക്കു നടത്തുന്ന യാത്രയ്ക്ക് ഊബര്‍ നല്‍കിയത് 7.66 കോടി രൂപയുടെ ബില്ല്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് യാത്രക്കാരനെ കടക്കെണിയിലാക്കിയ സംഭവം. സ്ഥിരമായി 62 രൂപയ്ക്ക് യാത്ര ചെയ്യുന്ന വഴിയില്‍ വെള്ളിയാഴ്ച യാത്ര ചെയ്തപ്പോഴാണ് ഇത്രയും വലിയ തുകയുടെ ബില്ല് വന്നത്. ദീപക് തെങ്കൂരിയ എന്ന യുവാവിനാണ് ബില്ല് ലഭിച്ചത്. ദീപകിന്റെ സുഹൃത്ത് തന്റെ എക്‌സ് ഹാന്‍ഡിലിലൂടെയാണ് സംഭവം അറിയിച്ചത്. ദീപകിന്റെ സുഹൃത്ത് പങ്കുവച്ച വിഡിയോയില്‍ ഏഴരക്കോടി രൂപയുടെ ഊബര്‍ ചാര്‍ജിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. കൃത്യമായി 7,66,83,762 Read More…

Accident pala

വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ക്ക് പരിക്ക്

പാലാ: നിയന്ത്രണം വിട്ട കാര്‍ പഞ്ചറായി വഴിയില്‍ കിടന്ന കാറിലും തുടര്‍ന്ന് കെ എസ് ആര്‍ടിസി ബസിലും ഇടിച്ചു പരുക്കേറ്റ കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ ദമ്പതികള്‍ രാജു (74) ഭാര്യ മേഴ്‌സി (70) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. മൂന്നു മണിയോടെ കൊല്ലം – തേനി ദേശീയ പതയില്‍ വാഴൂര്‍ ഗവ. പ്രസിനു സമീപമായിരുന്നു അപകടം. പാലായില്‍ നടന്ന മറ്റൊരു അപകടത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു. പാലാ സ്വദേശി എബി (38)ക്കാണ് Read More…

general

ആന്റോ ആന്റണിയുടെ ചിത്രവും പേരും വെയിറ്റിംഗ് ഷെഡുകളില്‍ നിന്ന് ഉടന്‍ മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടി എല്‍ഡിഎഫിന്റെ പരാതിയില്‍മേല്‍

പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവിലെ എംപിയുമായ ആന്റോ ആന്റണിയുടെ ചിത്രവും പേരും വെയിറ്റിംഗ് ഷെഡുകളില്‍ നിന്ന് ഉടന്‍ മാറ്റണമെന്ന് ഉത്തരവ്. എല്‍ഡിഎഫ് നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേംകൃഷ്ണന്‍ ആണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സ്‌ക്വാഡ് ഇവ കണ്ടെത്തി നീക്കം ചെയ്യുന്ന സാഹചര്യത്തില്‍ അതിനുവരുന്ന ചെലവ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിലേക്ക് വകയിരുത്തുമെന്നും ഉത്തരവില്‍ പറയുന്നു. ഇതിനായുള്ള നടപടിക്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചു. എല്‍ഡിഎഫ് ആറന്മുള നിയോജക Read More…

kottayam

തുഷാര്‍ വെള്ളാപ്പള്ളി ഏപ്രില്‍ മൂന്നിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും.

കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി ഏപ്രില്‍ മൂന്നിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് 12 മണിക്ക് എന്‍ഡിഎ-യുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ക്കൊപ്പം എത്തിയാകും തുഷാര്‍ പത്രിക സമര്‍പ്പിക്കുക. ഏപ്രില്‍ നാലു വരെയാണ് പത്രിക സമര്‍പ്പണത്തിനുള്ള സമയം. തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായി ഇതിനകം തന്നെ ആരംഭിച്ച തുഷാര്‍ വെള്ളാപ്പള്ളിയുടെ വിവിധ മണ്ഡലം കണ്‍വന്‍ഷനുകള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. എന്‍ഡിഎയുടെ സംസ്ഥാന ദേശീയ നേതാക്കള്‍ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുമെന്ന് എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ ജി ലിജിന്‍ ലാല്‍ അറിയിച്ചു. Read More…

kanjirappalli

പത്തനംതിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം: യോഗം ചേര്‍ന്നു

കോട്ടയം: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു ചെലവുനിരീക്ഷണവുമായി ബന്ധപ്പെട്ടു ചെലവുനിരീക്ഷകന്‍ കമേലഷ്‌കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. കോട്ടയം ജില്ലയിലുള്‍പ്പെട്ട പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളായ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, സി.വി.വിജില്‍, ആന്റീ ഡീഫേസ്മെന്റ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്ളയിംഗ് സ്‌ക്വാഡ് എന്നിവയുടെ നോഡല്‍ ഓഫീസര്‍മാര്‍, ടീം ക്യാപ്റ്റന്മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.