bharananganam

പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു

പാലാ: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഭരണങ്ങാനം അല്‍ഫോന്‍സ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച്, സീറോ മലബാര്‍ സഭാ തലവന്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു.

സഭയും സമുദായവും എങ്ങനെയാണ് കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടതെന്ന് സീറോ മലബാര്‍ സഭയെ പഠിപ്പിക്കുന്ന പാഠപുസ്തകമാണ് പാലാ രൂപതയെന്ന് തീര്‍ത്ഥാടനകേന്ദ്രത്തിലര്‍പ്പിച്ച ദിവ്യബലിമധ്യേ മാര്‍ തട്ടില്‍ പറഞ്ഞു.

മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ത്താണ്ഡം ബിഷപ് വിന്‍സെന്റ് മാര്‍ പൗലോസ് എന്നിവര്‍ സഹകാര്‍മികരായി. അല്‍ഫോന്‍സാമ്മയുടെ കബറിടത്തിന് സമീപം മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ജൂബിലി ദീപം തെളിച്ചു.

സഭാ തലവനൊപ്പം രൂപത മുഴുവന്‍ ഒരുമിച്ച് കൂടുന്നത് പെന്തക്കുസ്താ അനുഭവമാണെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖസന്ദേശത്തില്‍ പറഞ്ഞു. പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ കൃതജ്ഞത പറഞ്ഞു.

മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍, ഫിനാന്‍സ് ഓഫീസര്‍ റവ. ഡോ. ജോസഫ് മുത്തനാട്ട്, ചാന്‍സലര്‍ റവ. ഡോ. ജോസഫ് കുറ്റിയാങ്കല്‍, ജുഡീഷ്യല്‍ വികാര്‍ റവ. ഡോ. ജോസഫ് മുകളേപ്പറമ്പില്‍ തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ റവ. ഡോ. അഗസ്റ്റ്യന്‍ പാലയ്ക്കാപ്പറമ്പില്‍, ഭരണങ്ങാനം ഫൊറോന വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *