erattupetta

ഇ.എസ്.എ. പരിധിയിൽ നിന്നും ഒഴിവാക്കണം: കേരള കോൺഗ്രസ്‌ (എം)

ഈരാറ്റുപേട്ട: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയയിൽ ഉൾപെടുത്തിയിരിക്കുന്ന പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, മേലുകാവ്, കൂട്ടിക്കൽ എന്നീ വീല്ലേജുകളെ പൂർണമായി ഒഴിവാക്കണമെന്ന് ഈരാറ്റുപേട്ടയിൽ ചേർന്ന കേരള കോൺഗ്രസ്‌ (എം) നേതൃയോഗം ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കുന്നതിനായി ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകണമെന്നും യോഗം. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ. സാജൻ കുന്നത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ, ദേവസ്യാച്ഛൻ Read More…

general

മാസപ്പടി വിവാദം: വീണാ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

മാസപ്പടി കേസിൽ നിർണായക നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ മൊഴിയെടുത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്. ചെന്നൈയിലെ ഓഫീസിലാണ് മൊഴിയെടുത്തത്. ബുധനാഴ്ചയാണ് വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുൺ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്. കേസിൽ അന്വേഷണം ഏറ്റെടുത്ത് മാസങ്ങൾക്കിപ്പുറമാണ് മൊഴി രേഖപ്പെടുത്തുന്നത്. ഇത് രണ്ടാം തവണയാണ് വീണയെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. എസ്എഫ്‌ഐഒ അന്വേഷണം ഈ മാസം അവസാനിരിക്കെയാണ് വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്. 8 മാസമായിരുന്നു അന്വേഷണത്തിന്റെ സമയപരിധി. Read More…

general

6വയസുകാരി വേമ്പനാട്ട് കായൽ 7കിലോമീറ്റർ നീന്തിക്കടന്നു

മാതിരപ്പിള്ളി പള്ളിപ്പടി ശാസ്തമംഗലത്ത് ദിപുവിന്റെയും അഞ്ജനയുടെയും മകളായ ആദ്യ ഡി നായർ ആണ് 3 മണിക്കൂർ 45മിനിറ്റ് കൊണ്ട് ചരിത്രനേട്ടം കൈവരിച്ചത്. കോതമംഗലം കറുകടം സെൻമേരീസ് ഒന്നാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ് ആദ്യ. രാവിലെ 8.40ന് ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 7കിലോമീറ്റർ നീന്തിയാണ് വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിരിക്കുന്നത്. ഏഴ് കിലോമീറ്റർ നീന്തികടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആദ്യ. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് Read More…

Accident

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരുക്ക്

വാഗമൺ: ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് പരുക്കേറ്റ ആലപ്പുഴ സ്വദേശി എബിനെ (18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വിനോദ സഞ്ചാരത്തിനായി വാഗമണ്ണിൽ എത്തിയതിനിടെ വാഗമൺ ഭാഗത്തു വച്ചായിരുന്നു അപകടം.

mundakkayam

മുണ്ടക്കയം മണിമലയാർ 12 ഏക്കർ തീരദേശ റോഡ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: രണ്ടാം വാർഡ് 12 ഏക്കർ താഴെ ഭാഗത്തെ കുറച്ചു ആളുകൾ മാത്രമായി രണ്ടു പതിറ്റണ്ടായി തുടരുന്ന ശ്രമധാന പ്രവർത്തനങ്ങൾ പഞ്ചായത്ത്‌ മെമ്പർ സി വി അനിൽകുമാർ നേതൃത്വം നൽകിയതോടെ റോഡ് യാഥാർദ്യമായി. മണിമലയാർ തീരത്തിലൂടെ ഒരു റോഡ്‌ എന്ന സ്വപ്നം സന്നദ്ധ സംഘടനകളും, പഞ്ചായത്തും ഒത്തൊരുമിച്ചപ്പോൾ ദുരിത നാളുകൾക്കു വിരാമം ആയി. മരിച്ചവരെ തോളിൽ ഏറ്റി കൊണ്ടുപോകേണ്ട ദുരിതത്താൽ, പലരും വീടൊഴിഞ്ഞു. കുറേ വീടുകൾ പ്രളയത്തിലും ഒലിച്ചു പോയതോടെ അവശേഷിക്കുന്നവർ തീർത്തും ഒറ്റപ്പെട്ടിരുന്നു. എന്നാൽ പുതു Read More…

erattupetta

ജൈവ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പുനരുദ്ധാരണ ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട: നഗരസഭയിലെ ജൈവ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പുനരുദ്ധാരണ ഉദ്ഘാടനവും നവീകരിച്ച തുമ്പൂർമുഴിയുടെ ഉദ്ഘാടനവും നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു. ആരോഗ്യ കാര്യം ചെയർപേഴ്സൺ ഷെഫ്ന അമീൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ക്ഷേമ കാര്യം ചെയർമാൻ പി.എം. അബ്ദുൽ ഖാദർ സംസാരിച്ചു. വാർഡ് കൗൺസിലർ നൗഫിയ ഇസ്മായിൽ സ്വാഗതം ആശംസിച്ചു. നഗരസഭ സെക്രട്ടറി ജോബിൻ ജോൺ പദ്ധതി വിശദീകരണം നൽകി. വാർഡ് കൗൺസിലർമാരായ നാസ്സർ വെള്ളൂപ്പറമ്പിൽ, Read More…

mundakkayam

വണ്ടൻപതാലിൽ പുതിയ വനം വകുപ്പ് ആർ ആർ ടി ഉദ്ഘാടനം

മുണ്ടക്കയം : വന്യജീവി ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വന്യജീവികളിൽ നിന്നും മനുഷ്യജീവനും, സ്വത്തിനും, കൃഷിസ്ഥലങ്ങൾക്കും സംരക്ഷണം നൽകുന്നതിന് , വണ്ടൻപതാലിൽ ഫോറസ്റ്റ് സ്റ്റേഷനോട് അനുബന്ധിച്ച് പുതിയ ദൃത കർമ്മ സേനയുടെ പ്രവർത്തനം ആരംഭിക്കുന്നതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ആർ ആർ ടി ടീമിന്റെ ഔപചാരിക ഉദ്ഘാടനം രാവിലെ 10:30 ന് വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനിൽ കോട്ടയം ഡി. എഫ്. ഓ എൻ. രാജേഷ് ഐ എഫ് എസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ Read More…

erattupetta

നീണ്ടുക്കുന്നേൽ പടി- ചപ്പാത്ത് റോഡ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽപെട്ട ചേന്നാട് പഞ്ചായത്ത് സ്റ്റേഡിയം പ്രദേശത്തെ നീണ്ടുക്കുന്നേൽപ്പടി -ചപ്പാത്ത് റോഡ് എംഎൽഎ ഫണ്ടിൽ നിന്നും മൂന്നുലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയതിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷാന്റി തോമസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.ഡി മാത്യു അരിമറ്റത്തിൽ, ജോഷി മൂഴിയാങ്കൽ, മുൻ പഞ്ചായത്ത് മെമ്പർ ജാൻസി ജോർജ്, ആന്റണി Read More…

general

വാർഷിക പൊതുയോഗം നടത്തി

മുരിക്കും വയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കുളിൽ വാർഷിക പൊതുയോഗവും സ്കൂളിൻ്റെ വികസനത്തിന് മുണ്ടക്കയം എസ് ബി ഐ സി എ സ് ആർ ഫണ്ട് അനുവദിച്ച മാനേജർ അർജുൻ ആർ നായരെ ആദരിക്കലും നടന്നു. പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു.മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴസൺ സുലോചന സുരേഷ്, ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്അംഗം കെ എൻ സോമരാജൻ മുണ്ടക്കയം എസ് ബി ഐ Read More…

general

ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം, ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല: തിരുവിതാംകൂർ ദേവസ്വം

ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തരുടെ സുരക്ഷ പ്രധാനമാണെന്നും വെർച്വൽ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. മാലയിട്ട് എത്തുന്ന ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സർക്കാരുമായി ആലോചിച്ചു ഉറപ്പാകുമെന്നും അദ്ദേഹം വിശദീകരിച്ചു. മണ്ഡലം മകരവിളക്ക് മഹോത്സവത്തിനുളള 90 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. രാവിലെ 3 മണി മുതൽ 1മണി വരെയും ഉച്ചക്ക് Read More…