കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950 കുന്നോന്നി ശാഖാ ഗുരുദേവക്ഷേത്രത്തിലെ അഷ്ടബന്ധനവീകരണകലശം ഭക്തി സാന്ദ്രമായി. അഷ്ടബന്ധം ചാർത്തി കലശാഭിഷേകവും വിശേഷാൽ പൂജകൾക്കും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സനത്ത് തന്ത്രികൾ നേതൃത്വം നൽകി. 12-ാംമത് പ്രതിഷ്ഠാ വാർഷിക സമ്മേളനം എസ്.എൻ.ഡി.പി യോഗം മീനച്ചിൽ കൺവീനർ എം.ആർ ഉല്ലാസ് ഉദ്ഘാടനം ചെയ്തു. നവീകരിച്ച ക്ഷേത്രകടവ് സമർപ്പണം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു. വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാ സംഘം പ്രസിഡൻ്റ് മിനർവ്വ മോഹൻ Read More…
Month: September 2024
അങ്കണവാടി വർക്കർ/ ഹെൽപ്പർ നിയമനം
കടുത്തുരുത്തി ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ വരുന്ന മുളക്കുളം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിൽ മുളക്കുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 20 വരെ കടുത്തുരുത്തി ഐ.സി.ഡി.എസ്. കാര്യാലയത്തിൽ സ്വീകരിക്കും.ഫോൺ 9188959698, 04829-283460.
പാലായിൽ നിന്നും തമിഴ്നാട് പട്ടണങ്ങളിലേയ്ക്ക് കൂടുതൽ സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി
പാലാ: അയൽ സംസ്ഥാനമായ തമിഴ്നാട് പട്ടണങ്ങളിലേക്ക് പാലാ വഴി കൂടുതൽ സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി. ഇനി കമ്പത്തിനും തേനിയിലേക്കും പാലായിൽ നിന്നും യാത്ര ചെയ്യാം. 06.30 AM കോയമ്പത്തൂർ (എ.സി),07.30 തെങ്കാശി, 08.20 കോയമ്പത്തൂർ ഫാസ്റ്റ്.08.35 കമ്പം ഫാസ്റ്റ് (കട്ടപ്പന വഴി) 03.00 പി.എം. തെങ്കാശി,08.45 പി.എം. കോയമ്പത്തൂർ, 09.00 പി.എം. മൈസൂർ- ബാംഗ്ലൂർ ,10.30 പി.എം. കോയമ്പത്തൂർ (എ.സി). ആലപ്പുഴ ഡിപ്പോയിൽ നിന്നുo പാലാ വഴി തേനി സർവ്വീസും പാലായിൽ നിന്നും മറ്റൊരു കോയമ്പത്തൂർ സർവ്വീസും ഉടൻ Read More…
യന്ത്രങ്ങളുടെ “ആശാൻ ” പടിയിറങ്ങി
പാലാ: 50 വർഷത്തെ എൻജിനീയറിംഗ് സേവനം പൂർത്തിയാക്കിയ പാലാ പുലിയന്നൂർ ഇൻഡ്യാർ ബ്ലോക്ക് റബ്ബർ ഫാക്ടറിയിലെ മെക്കാനിക്കൽ വിഭാഗം ഫോർമാൻ മാത്യു ജോസഫ് ജോലിയിൽ നിന്നും വിരമിച്ചു. കേരള അഗ്രിക്കൾച്ചർ ഡവലപ്പ്മെൻ്റ് പ്രൊജക്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച രാജ്യത്തെ പ്രഥമ ക്രംബ് റബ്ബർ ഫാക്ടിയായ ഇൻഡ്യാറിൽ അൻപത് വർഷം മുമ്പാണ് മാത്യു ജോസഫ് മെഷീനിസ്റ്റ് തസ്തികയിൽ ജോലിക്ക് ചേർന്നത്. നിയമപ്രകാരം അൻപത്തി എട്ടാം വയസ്സിൽ സർവ്വീസിൽ നിന്നും വിരമിക്കപ്പെട്ടിരുന്നുവെങ്കിലും വീണ്ടും തുടരുവാൻ മാനേജ്മെൻ്റ് അനുവദിക്കുകയായിരുന്നു. ഫാക്ടറിയിലേക്കാവശ്യമായ യന്ത്രങ്ങൾ സ്വന്തമായി Read More…
ചരിത്രപ്രസിദ്ധമായ പൂഞ്ഞാർ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാകാമറിയത്തിൻ്റെ പിറവി തിരുനാളിന് കോടിയേറി
പൂഞ്ഞാർ: ചരിത്രപ്രസിദ്ധമായ പൂഞ്ഞാർ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാകാമറിയത്തിൻ്റെ പിറവി തിരുനാളിന് വികാരി.വെരി.റവ.ഫാ.തോമസ് പനയ്ക്കക്കുഴി കൊടിയേറ്റി. സഹ.വികാരി റവ.ഫാ. മൈക്കിൾ നടുവിലേകൂറ്റ്, റവ. ഫാ. തോമസ് വരകുകാലാപ്പറമ്പിൽ എന്നിവർ പങ്കെടുത്തു. തിരുനാൾ ദിവസങ്ങളിൽ രാവിലെ 5:30,6:30,10:00 വൈകിട്ട് 4:30 എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും വൈകുന്നേരം ആറുമണിക്ക് ആഘോഷമായി ജപമാല മെഴുകുതിരി പ്രദക്ഷിണം ഉണ്ടായിരിക്കും. സെപ്റ്റംബർ 7 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പരിശുദ്ധ കന്യക മാതാവിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനെ പ്രതിഷ്ഠിക്കുന്നു. Read More…
സൗജന്യ മുട്ട്, ഇടുപ്പ് മാറ്റിവെയ്ക്കൽ സർജറി നിർണ്ണയ ക്യാമ്പ് ഒരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി
കാഞ്ഞിരപ്പള്ളി: കാൽമുട്ട്, ഇടുപ്പ്, സന്ധികൾ എന്നിവയിൽ വേദന അനുഭവിക്കുന്നവർക്ക് സൗജന്യ രോഗ / ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് ഒരുക്കി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ ജോയിൻ്റ് റീപ്ലേസ്മെന്റ് വിഭാഗം. 2024 സെപ്റ്റംബർ 2,3,4 തീയതികളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ, ഡിജിറ്റൽ എക്സ് റേ എന്നിവ സൗജന്യമായി ലഭ്യമാകും. കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് 25% നിരക്കിളവ്. സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവ് എന്നിവയും ലഭ്യമാകും. ക്യാമ്പിന് Read More…
പാലാ ബ്ലഡ് ഫോറം നെൽസൺ ഡാൻ്റെ അനുസ്മരണം നടത്തി
പാലാ : പാലാ ബ്ലഡ് ഫോറം ആരംഭിച്ചപ്പോൾ മുതൽ ഡയറക്ടർ ബോർഡ് മെമ്പറായിരുന്ന നെൽസൺ ഡാൻ്റെയുടെ അനുസ്മരണം ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് ബ്ലഡ് ഫോറത്തിൻ്റെ നേതൃത്വത്തിൽ നടത്തി. പാലാ പോലീസ് സ്റ്റേഷൻ അങ്കണത്തിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അദ്ധ്യക്ഷത വഹിച്ചു. പാലാ ഡി വൈ എസ് പി. കെ സദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. പി ഡി ജോർജ്, ഡോ. സുനിൽ തോമസ്, മുനിസിപ്പൽ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, സജി Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ പട്ടികവർഗ കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ എസ് റ്റി വിഭാഗത്തിൽപ്പെട്ട 113 കുടുംബങ്ങൾക്ക് ട്രൈബൽ ഡിപ്പാർട്മെന്റ് ഓണത്തിനോടാനുബന്ധിച്ചു നൽകുന്ന കിറ്റുകൾ വിതരണം ചെയ്തു. 14 ഇനം പലചരക്ക് സാധനങ്ങളാണ് കിറ്റിലുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് കിറ്റ് വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, മോഹനൻ കുട്ടപ്പൻ , വി ഇ ഒ മാരായ ആകാശ് ടോം,. ടോമിൻ ജോർജ്, സിസിലിയമ്മ സി എം, എസ് റ്റി പ്രൊമോട്ടർ ജെസ്റ്റിൻ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
നിറകണ്ണുകളോടെ, അവർ നട്ടു – ഒരിക്കലും കണ്ടിട്ടില്ലാത്ത കൂട്ടൂകാർക്കായി- ചെമ്പകതൈ
ചെമ്മലമറ്റം: വയനാട് ദുരന്തത്തിന്റെ മുപ്പതാം നാൾ ഗവർമെന്റ് വെക്കേഷനൽ ഹയർ സെക്കന്റി വെള്ളാർമല സ്കൂളിലെ അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ട കൂട്ടുകാരുടെ ഓർമ്മയ്ക്കായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്കൂളിന്റെ കിഡ്സ് പാർക്കിനുളളിൽ ചെമ്പകതൈ നട്ടു. ദുരന്തം നടന്ന മുപ്പത് ദിവസങ്ങൾ പിന്നിടുമ്പോൾ നിറകണ്ണുകളോടെയാണ് വിദ്യാർത്ഥികൾ മരണപെട്ട വിദ്യാർത്ഥികളുടെ ഓർമ്മയ്ക്കായി ചെമ്പകതൈ നട്ടത്. ദുരിതത്തിന്റെ ഭീകര അവസ്ഥയെ കുറിച്ച് ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് വിദ്യാർത്ഥികൾക്ക് വിവരിച്ച് നല്കി. തങ്ങളുടെ സഹവിദ്യാർത്ഥികളുടെ ഓർമ്മ നിലനിർത്താനാണ് ചെമ്മലമറ്റം ലിറ്റിൽ Read More…
നേത്രദാനം എല്ലാ വിഭാഗം ജനങ്ങളും ഏറ്റെടുക്കണം: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ
കാഞ്ഞിരപ്പള്ളി: മരണശേഷം കണ്ണുകൾ ദാനം ചെയ്യുന്നത് വ്യാപിപ്പിക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചയായത്ത് പ്രസിഡന്റ് അജിതാ രതീഷ് മരണശേഷം കണ്ണുകൾക്കൊപ്പം അവയവങ്ങളും ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചു സമ്മതപത്രം കൈമാറി. കോളേജ് വിദ്യാർത്ഥികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ ഉൾപ്പെടെ Read More…