ഹയാത്തൂദ്ധീൻ ഹൈ സ്കൂൾ ഈരാറ്റുപേട്ട (അൻ ഐഡഡ് ) കെമിസ്ട്രി ഹൈ സ്കൂൾ സെക്ഷനിലേക്ക് അധ്യാപകരുടെ അപേക്ഷ ക്ഷണിക്കുന്നു. ഫോൺ : 6238596591,
job
ഫാർമസിസ്റ്റ് ഒഴിവ്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ദിവസവേതന നിരക്കിൽ ഫാർമസിസ്റ്റ് നിയമനത്തിന് സെപ്റ്റംബർ 25 ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് വാക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: ബിഫാം/ഡിഫാം, പാരാ മെഡിക്കൽ രജിസ്‌ട്രേഷൻ. പ്രവൃത്തിപരിചയവും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുമുള്ളവർക്കു മുൻഗണന. സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഒരുമണിക്കു മുമ്പു ഹാജരാകണം.
തൊഴിൽമേള നാളെ
കോട്ടയം :നാലു സ്വകാര്യ സ്ഥാപനങ്ങളിലെ നാനൂറിൽ അധികം ഒഴിവുകളിലേക്ക് സെപ്റ്റംബർ പത്തിനു രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററിൽ അഭിമുഖം നടത്തും. പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യണം. ഫോൺ: 8138908657, 0481-2563451.
അധ്യാപക ഒഴിവ്
അടുക്കം: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ (24) വെള്ളിയാഴ്ച 10.30 നു് അസ്സൽ സർട്ടിഫിക്കേറ്റുകൾ സഹിതം സ്‌കൂൾ ഓഫീസിൽ ഹാജറാകണം.ഫോൺ: 9497320793
തൊഴിൽമേള നടത്തപ്പെടുന്നു
പറവൂർ : കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഡോൺ ബോസ്കോ ജോബ് പ്ലെയ്സ്സ്‌മെന്റ് നെറ്റ്‌വർക്കുമായി സഹകരിച്ചു ജൂലൈ 18 ശനിയാഴ്ച നോർത്ത് പറവൂർ മരിയ തെരേസ സ്ക്രില്ലി പബ്ലിക് സ്കൂളിൽ വെച്ചു മെഗാ ജോബ് ഫെയർ നടത്തപ്പെടുന്നു. ബാങ്കിംഗ് ഹോസ്പിറ്റലിറ്റി, എവിയെഷൻ തുടങ്ങി വിവിധ മേഖലകളിൽ നിന്നും 20 ഓളം പ്രമുഖ കമ്പനികൾ പങ്കെടുക്കും. രാവിലെ 9 മണി മുതൽ ഉച്ചക്ക് രണ്ടുമണി വരെ നടത്തപ്പെടുന്ന തൊഴിൽ മേളയിൽ ജാതിമത ഭേദമന്യേ 18 വയസ്സിനും 35 വയസ്സിനും Read More…
വെറ്ററിനറി ഡോക്ടർമാരുടെ ഒഴിവ്
കോട്ടയം: ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ്/രാത്രികാല സേവനം നൽകുന്നതിന്റെ ഭാഗമായി വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. സംസ്ഥാന വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. താൽപര്യമുളളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 11ന് കോട്ടയം കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിലെത്തണം. ഫോൺ : 0481 2563726.
കാത്ത് ലാബ് ടെക്‌നീഷ്യന്റെ ഒഴിവ്
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കാത്ത് ലാബില്‍ ദിവസവേതന നിരക്കില്‍ കാത്ത് ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ജൂണ്‍ 30-ന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് അഭിമുഖം നടത്തും. യോഗ്യത: ബി.സി.വി.ടി/ഡി.സി.വി.ടിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 8281040553. See less
പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു
പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. 12-ന് തൃശൂര്‍ തെക്കേ റൗണ്ടിലെ വൈറ്റ് പാലസ് ഹോട്ടല്‍, 13-ന് കോട്ടയം ബിസിഎം കോളേജ് (ഓട്ടോണമസ്), 14-ന് തിരുവനന്തപുരം തമ്പാനൂര്‍ സരോവര്‍ പോര്‍ഷ്യോ ഹോട്ടല്‍ എന്നിവിടങ്ങളിലാണ് ജോബ് ഫെയര്‍ നടത്തുന്നത്. പുതുതായി ആരംഭിക്കുന്നതും നിലവിലുള്ളതുമായ ഷോറൂമിലേക്ക് ആയിരത്തിലധികം തൊഴില്‍ അവസരങ്ങളാണുള്ളത്. ഇന്‍ഡസ്ട്രിയിലെ മികച്ച ശമ്പളവും ആനുകൂല്യങ്ങളുമാണ് ഉദ്യോഗാര്‍ഥികളെ കാത്തിരിക്കുന്നത്. താത്പര്യമുള്ളവര്‍ അഭിമുഖത്തിന് ബയോഡാറ്റയുമായി നേരിട്ട് പങ്കെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: oxygengroup.in. Read More…
അധ്യാപകരുടെയും ആയമാരുടെയും ഒഴിവ്
ഈരാറ്റുപേട്ട ഹയാത്തൂദ്ധീൻ ഹൈ സ്കൂളിലേക്ക് സയൻസ് വിഷയങ്ങൾക്ക് അധ്യാപകരെയും ആയമാരെയും ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടുക. No. 6238596591, 9447140683
ഇംഗ്ലീഷ് അധ്യാപകരുടെ താൽക്കാലിക ഒഴിവ്
തിടനാട് ജി. വി.എച്ച്. എസ്സ്. എസ്സ്. ലെ എച്ച്. എസ്. ടി ഇംഗ്ലീഷ് അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 29/05/2026 വെള്ളി 10.30am ന് സ്കൂളിൽവെച്ച് നടത്തുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. പി എസ് സി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അധ്യാപകർ ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് കൂടി ഹാജരാക്കേണ്ടതാണ്.





