general

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ 50 പൈസയായി. മുംബൈയില്‍ വാണിജ്യ സിലിണ്ടര്‍ വില 2,701 രൂപയായി ഉയര്‍ന്നു. ചെന്നൈയില്‍ വില 2,916.50 രൂപയിലെത്തി. കൊച്ചിയില്‍ സിലിണ്ടര്‍ ഒന്നിന് 2783.50 രൂപയും നല്‍കേണ്ടി വരും. ഗാര്‍ഹിക എല്‍പിജിയുടെ വിലയില്‍ മാറ്റമില്ല.

kanjirappalli

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രോസ്റ്റേറ്റ് രോഗ, ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ്

കാഞ്ഞിരപ്പളളി : മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗമൊരുക്കുന്ന പ്രോസ്റ്റേറ്റ് രോഗ, ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് 2026 സെപ്റ്റംബർ 02 മുതൽ 05 വരെ ആശുപത്രി ക്യാംപസിൽ നടക്കും. ക്യാമ്പിനോട് അനുബന്ധിച്ചു അമ്പതു വയസിനു മുകളിൽ പ്രായമുള്ള പുരുഷന്മാർക്കായി പ്രത്യേക സ്ക്രീനിംഗ് സൗകര്യവും ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ലാബ്, റേഡിയോളജി പരിശോധനകൾക്ക് പ്രത്യേക നിരക്കിളവ്, വിവിധ സർജറി പാക്കേജുകൾക്ക് പ്രത്യേക നിരക്കിളവ് എന്നിവയും ലഭ്യമാകും. കുറഞ്ഞ നിരക്കിൽ പ്രോസ്റ്റേറ്റ്, കിഡ്‌നി സ്റ്റോൺ ചികിത്സകൾക്ക് Read More…