തീക്കോയി: തൊഴുത്തുങ്കല്‍ ടി. ഡി. തോമസ് (തൊമ്മച്ചന്‍ -78) അന്തരിച്ചു. സംസ്കാരം നാളെ 10 ന് തീക്കോയി സെന്റ് മേരിസ് ഫൊറോനാ പള്ളിയില്‍. ഭാര്യ എല്‍സമ്മ (ക്ലാരമ്മ) അടിവാരം അറക്കകുന്നേല് കുടുംബാംഗം. മക്കള്‍: ജസ്റ്റിന് തോമസ്, ഓസ്റ്റിന്‍ തോമസ്, ബാസ്റ്റിന് തോമസ്. മരുമക്കള്‍: സീന പാക്കത്ത്കുന്നേല് (ഇളംതോട്ടം), അഞ്ചു ഓലിക്കല്‍ (മണ്ണയ്ക്കനാട്), രമ്യ പൊട്ടനാനിയില്‍ (വെള്ളികുളം).
Month: October 2026
ആദിവാസി യുവാവിനു മർദനം, യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു
പൂഞ്ഞാർ: പെരുങ്ങുളം എടക്കര ഉന്നതിയിലെ ആദിവാസി യുവാവായ അഭിലാഷിനെ പോലീസ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംസ്ഥാന യുവജന കമ്മീഷൻ അംഗം അഡ്വ. അബേഷ് അലോഷ്യസ് അഭിലാഷിനെ സന്ദർശിച്ച ശേഷം ഇക്കാര്യം നേരിട്ട് അറിയിച്ചു. കെഎസ്ഇബിയിലെ കരാർ ജീവനക്കാരനായ അഭിലാഷിനെ കമ്പി മോഷ്ടിച്ചു എന്നാരോപിച്ച് യൂണിഫോം ധരിക്കാത്ത അഞ്ച് പോലീസുകാർ ഇന്നോവ കാറിലെത്തി വീട്ടിൽനിന്ന് ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്നും തുടർന്ന് ഏഴ് കിലോമീറ്ററോളം വരുന്ന യാത്രാമധ്യേ ഇയാളെ ക്രൂരമായി മർദ്ദിച്ചെന്നുമാണ് കുടുംബത്തിന്റെ Read More…



