ഈ ഡിസംബര്‍ മാസം ക്രിസ്മസ് കരോള്‍ സന്ധ്യകളില്‍ ആടിപ്പാടാന്‍ അച്ചന്‍മാരുടെയും ബ്രദേഴ്‌സിന്റെയും ഒരു കിടിലന്‍ സമ്മാനം. The STAR from Heaven എന്ന പേരില്‍ ഒരുകൂട്ടം വൈദികരും വൈദിക വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയ ക്രിസ്മസ് കരോള്‍ ഡാന്‍സ് പെര്‍ഫോമന്‍സ് വൈറലാകുകയാണ്. നസ്രായന്റെകൂടെ എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആയിരങ്ങളാണ് ഏറ്റെടുത്തത്. കണ്ണിനും മനസിനും കുളിര്‍മയേകുന്ന ഈ കരോള്‍ ഗാനത്തിന് വളരെ മികച്ച പ്രതികരണങ്ങള്‍ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്ത്യന്‍ ഭക്തിഗാനാലാപനങ്ങളിലൂടെ ഏവര്‍ക്കും സുപരിചിതരായ ഫാ. Read More…
Month: December 2024
കെ.എം.മാണി അനുവദിച്ച രണ്ടു കോടി രൂപ പ്രയോജനപ്പെടുത്തിയിരുന്നുവെങ്കിൽ സ്റ്റേഡിയത്തിൽ ഗ്യാലറിയും ഉണ്ടാകുമായിരുന്നു: ജോസ്.കെ.മാണി
പാലാ: നഗരസഭാ സ്റ്റേഡിയം സിന്തറ്റിക് ട്രാക്കോടെ പുനർനിർമ്മിച്ചതി തോടൊപ്പം ഗ്യാലറി നിർമ്മാണത്തിനും തുക അനുവദിച്ചിരുന്നതായി ജോസ്.കെ.മാണി എം.പി പറഞ്ഞു.ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടു കോടി രൂപയാണ് ഗ്യാലറി നിർമ്മാണത്തിനായി ലഭ്യമാക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അനുവദിച്ച ഫണ്ട് കെ.എം.മാണിയുടെ മരണശേഷം പിൻ വലിക്കപ്പെട്ടതാണ് ഗ്യാലറി സൗകര്യം നഷ്ടമാകുവാൻ കാരണമെന്നും ഇതുമൂലം കായിക പ്രേമികൾക്ക് മത്സരങ്ങൾ സൗകര്യപ്രദമായി ഇരുന്നു വീക്ഷിക്കുന്നതിനായുള്ള സൗകര്യമാണ് ഇല്ലാതാക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ ടെക്നിക്കൽഹൈസ്കൂൾ കായികമേളയിൽ മുഖ്യ പ്രഭാഷണം നടത്തി പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി. 48 Read More…
മുൻ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.ജോസഫിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
ഭരണങ്ങാനം: കേരളാ കോൺഗ്രസ് (എം) നേതാവും സഹകാരിയും മുൻ ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന സി.ടി.ജോസഫിൻ്റെ നിര്യാണത്തിൽ കേരള കോൺ.(എം) ഭരണങ്ങാനം മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആനന്ദ് ചെറുവള്ളി അദ്ധ്യക്ഷത വഹിച്ചു. പാലാ അർബൻ ബാങ്ക് മുൻ ഭരണ സമിതി അംഗവും പ്രവിത്താനം വാർഡിൽ നിന്നുമുള്ള മുൻ പഞ്ചായത്ത് അംഗവുമായിരുന്നു സി.ടി.ജോസഫ്. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്ററ്യൻ, കേരള കോൺഗ്രസ് (എo) ചെയർമാൻ ജോസ്.കെ.മാണി എം.പി, എൽ.ഡി.എഫ് Read More…
ലില്ലി ലയൺ സ്പെഷ്യൽ സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു
ഭിന്നശേഷിക്കാർക്കായി സൗജന്യ വിദ്യാഭ്യാസവും പരിശീലനവും നൽകി ആശ്വാസമേകുന്ന ലില്ലി ലയൺ സ്പെഷ്യൽ സ്കൂളിന് പുതിയ കെട്ടിടം പുലിയൂരിൽ പതിനാലായിരം ചതുരശ്ര അടിയിൽ നിർമ്മിച്ച ആധുനിക രീതിയിലുള്ള കെട്ടിടത്തിന്റെ ഉത്ഘാടനം ലില്ലി ബഡ്‌സ് സ്കൂൾ ചെയർമാൻ ഡോക്ടർ പി ജി ആർ പിള്ളയുടെ അധ്യക്ഷതയിൽ രക്ഷാധികാരി കൂടിയായ മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ലയൺ ഡിസ്ട്രിക് 318B ഗവർണർ ആർ വെങ്കിടാചലം, വൈസ് ഡിസ്ട്രിക് ഗവർണർ വിന്നി ഫിലിപ്പ്, ലില്ലി ലയൺ മാനേജിങ് ട്രെസ്റ്റി ജി വേണുകുമാർ എന്നിവരും Read More…
സ്നേഹമാണ് നല്ല ഭക്ഷണത്തിൻ്റെ കാതൽ: നിഷാ ജോസ് കെ മാണി
പാലാ: നിശ്ചിത ചേരുവകൾ കൂടാതെ സ്നേഹവും കൂടി ചേരുമ്പോളാണ് ഭക്ഷ്യ വിഭവങ്ങൾ മേൽത്തരമായി മാറുന്നതെന്ന് പ്രശസ്ത സാമൂഹ്യ പ്രവർത്തക നിഷ ജോസ് അഭിപ്രായപ്പെട്ടു. വൻകിട സ്രാവുകൾ വിഹരിക്കുന്ന കടലിൽ ചെറുമൽ സ്യങ്ങൾക്കും തൻ്റേതായ ഇടമുള്ളതുപോലെ വൻകിട കമ്പനികളുടെ ബ്രാൻ്റഡ് ഉൽപ്പന്നങ്ങളോട് കിടപിടിക്കുന്ന ഭക്ഷ്യോൽപ്പനങ്ങൾ നിർമ്മിക്കുന്ന സംരംഭകരാവാൻ സ്ത്രീകൾക്കാവണമെന്നും നിഷ ജോസ് കെ മാണി തുടർന്നു പറഞ്ഞു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി വനിതകൾക്കായി സംഘടിപ്പിച്ച ക്രിസ്മസ് കേക്ക് നിർമ്മാണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. പാലാ Read More…
കോട്ടയത്തെ ആകാശപാത; വികസന പദ്ധതികളെ സർക്കാർ കൊല ചെയ്യുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: വികസന പദ്ധതികളെ സർക്കാർ കൊല ചെയ്യുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോട്ടയത്തെ ആകശപാതയുടെ ബലപരിശോധന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സർക്കാരിനെതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിയത്. ആകാശപാതയുടെ ചിറകരിയുന്നതിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ആകാശപാതയ്ക്ക് വേണ്ടി ജനസദസ് വിളിച്ചുകൂട്ടുമെന്ന് തിരുവഞ്ചൂർ പറഞ്ഞു. ജനസദസ്സിൻ്റെ തീരുമാനപ്രകാരം മുന്നോട്ടു പോകുമെന്നും ചില സ്വാർത്ഥ താല്പര്യക്കാരാണ് ഇതിന് പിന്നിൽ നിന്ന് കയ്യടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തുരുമ്പെടുത്ത പൈപ്പുകൾ പൊളിച്ചു കളയണമെന്നാണ് ബലപരിശോധന റിപ്പോർട്ടിലെ നിർദേശം. അടിസ്ഥാന തൂണുകൾ ഒഴികെ Read More…
യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് കുഴിവേലിയിൽ
ഈരാറ്റുപേട്ട : നഗരസഭ കുഴിവേലി ഡിവിഷൻ ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർത്ഥി റൂബിന നാസറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് കുഴിവേലി വെട്ടിയ്ക്കൽ ഗ്രൗണ്ടിൽ തെരഞ്ഞെടുപ്പ് കൺവൻഷൻ നടക്കും. കെ പി സി സി ജന. സെക്രട്ടറി പി എ സലിം, മുസ്ലിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ എം എ ഷുക്കൂർ എന്നിവർ സംബന്ധിക്കുമെന്ന് യു ഡി എഫ് മണ്ഡലം ചെയർമാൻ പി എച്ച് നൗഷാദ്, കൺവീനർ റാസി ചെറിയവല്ലം എന്നിവർ അറിയിച്ചു.
പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട രാജമ്മ ഗോപിനാഥ് കൊഴുവുംമാക്കലിന് സ്വീകരണം നൽകി
പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ശ്രീമതി രാജമ്മ ഗോപിനാഥ് കൊഴുവുംമാക്കലിന്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി യോഗത്തിൽ സ്വീകരണം നൽകി. പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്, അഡ്വ : സതീഷ് കുമാർ ത്രിവർണ്ണ ഷാൾ അണിയിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ് മുതിരേന്തിക്കൽ അധ്യഷ്കത വഹിച്ച യോഗത്തിൽ ജോർജ് സെബാസ്റ്റ്യൻ, M C വർക്കി,ടോമി മാടപള്ളി, വിജയ കുമാരൻ നായർ,മേരി അടിവാരം, മധു പൂതകുഴി,ജോയി കല്ലാറ്റ്,ബേബി Read More…
ആരോഗ്യ സെമിനാർ നടത്തി
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ച്ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. ക്യാൻസർ, സംബന്ധമായ രോഗങ്ങളും, മറ്റ് ജീവിതശൈലി രോഗങ്ങളെ കുറിച്ച് വിസിബ് ഹോംലി പ്രൈവറ്റ് ലിമിറ്റിഡിൻ്റെയും, പുഞ്ചവയൽസന്ധ്യാ ഡവലപ്പെമെൻ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്നടത്തി. പി ടി എ വൈസ് പ്രസിഡൻ്റ് രാധാകൃഷ്ണൻ പി ബി അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ രാജേഷ് മലയിൽ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ട്രയിനർ അജേഷ് കുര്യൻ ക്ലാസ് നയിച്ചു. ഹയർ സെക്കണ്ടറി Read More…
കൗതുക കാഴ്ചകളുമായി ഒരു ഗണിത- ശാസ്ത്രമേള
കടപ്ലാമറ്റം മേരി മാതാ പബ്ലിക് സ്കൂളിൽ ഗണിത-ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “De Novo 2024” പ്രവൃത്തി പരിചയമേള നടത്തി. സ്കൂൾ മാനേജർ റവ.ഫാ. ജോസഫ് മുളഞ്ഞനാൽ ഉദ്ഘാടനം നിർവഹിച്ച മേളയിൽ വിദ്യാർത്ഥികൾ വിവിധയിനം നിശ്ചല-ചലന മാതൃകകൾ, പരീക്ഷണങ്ങൾ, ചാർട്ടുകൾ എന്നിവ പ്രദർശിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ മിസ്. മോബി മാത്യു മേളയ്ക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രകൃതി സൗഹാർദ രീതിയിൽ നടത്തപ്പെട്ട ഈ പ്രവർത്തി പരിചയമേള കുട്ടികൾക്കും അധ്യാപകർക്കും ഒരേപോലെ ആവേശവും കൗതുകവും ഉണർത്തി.