ചേർപ്പുങ്കൽ: ഹോളിക്രോസ് സ്കൂളിൽ ഏതെങ്കിലും കാലഘട്ടത്തിൽ സേവന ചെയ്തിട്ട് വിരമിച്ചവരുമായയ അധ്യാപക, അദ്ധ്യാപകരെ സ്കൂളിലേക്ക് ക്ഷണിച്ചുവരുത്തി ഷാൾ ആണിയിച്ച് ആദരിച്ചു. സകൂൾ മാനേജരും സ്കൂളിൽ ദീർഘകാലം പ്രിൻസിപ്പാളുമായിരുന്ന റവ.ഫാ. ജോസഫ് പാനമ്പുഴ അധ്യക്ഷനായിരുന്നു. ദേശീയ അധ്യാപകദിനത്തിലെ ഈ കൂടിച്ചേരൽ വലിയ അർത്ഥമുള്ള ഒന്നാന്നെന്നും സമൂഹനിർമ്മിതിയിലെ മുഖ്യപങ്കാളികൾ അധ്യാപക സമൂഹമാണ് എന്നും, നമ്മുടെ രാജ്യത്തിൻ്റെ ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് വള്ളരെ പ്രധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കൾ കുട്ടികൾക്ക് ജന്മം നല്കി വളർത്തി വലുതാക്കുന്നുത് എങ്കിലും കുട്ടികളുടെ Read More…
cherpunkal
സ്നേഹവീടിന്റെ താക്കോൽ കൈമാറി
ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ എസ് എസ് യൂണിറ്റും, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി മുത്തോലി പഞ്ചായത്തിൽ നിർമിച്ചു നൽകിയ സ്നേഹവീടിൻ്റെ താക്കോൽ കൈമാറ്റം നടത്തി. കോളജ് പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി മീനാഭവൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്, ഷെറിൻ ജോസഫ് എന്നിവർ ചേർന്ന് ഗുണഭോക്താക്കളായ കുടുംബത്തിനു താക്കോൽ കൈമാറി. കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ Read More…
വയനാട് പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ട സഹോദരങ്ങൾക്കായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ പ്രാർത്ഥന നടത്തി
ചെമ്മലമറ്റം: വയനാട് പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ട സഹോദരങ്ങൾക്കായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി. പ്രാർത്ഥനാ ശിശ്രുഷകൾക്ക് സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ നേതൃത്വം നല്കി. ഹെഡ്‍മാസ്റ്റർ ജോബെറ്റ് തോമസും, വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്തു.
സീറ്റ് ഒഴിവ്
ചേർപ്പുങ്കൽ ബി വിഎം ഹോളി ക്രോസ് കോളേജിൽ MSW, MSc Actuarial Science, B.Com, BBA,BA Animation, visual Communication എന്നീ പ്രോഗ്രാമുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കോളേജിൽ നേരിട്ടു വന്ന് ഈ കോഴ്സുകളിൽ അഡ്മിഷൻ എടുക്കാനുള്ള സൗകര്യം ഉണ്ട്.
ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്.എസ്.സ്കൂളിൽ ഒളിമ്പിക്സ് ഡേ സ്പെഷ്യൽ അസംബ്ലിയും ദീപശിഖാ പ്രയാണവും പ്രതീകാത്മക അവതരണവും നടത്തി
ചേർപ്പുങ്കൽ: ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്.എസ്.സ്കൂളിൽ ഒളിമ്പിക്സ് ഡേ സ്പെഷ്യൽ അസംബ്ലിയും ദീപശിഖാ പ്രയാണവും പ്രതീകാത്മക അവതരണവും നടത്തി. ലോകത്തിലെ ഇരു നൂറിലധികം രാജ്യ ങ്ങളിൽ നിന്ന് കായിക താരങ്ങൾ പങ്കെടുക്കുന്ന കായിക ഉത്സവമാണ് ഒളിമ്പിക്സ്. നീളും വീതിയും 3:2 എന്ന ബന്ധത്തിലുള്ള വെളുത്ത പതാകയിൽ തീർത്തതും വിവിധ ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നതുമായ ബ്ലൂ, ഗ്രീൻ, റെഡ്, യെല്ലോ,ബ്ലായ്ക്ക് എന്നീ നിറങ്ങളിലുള്ള വളയങ്ങൾ സ്കൂൾ മുറ്റത്ത് നിർമ്മിച്ചിരുന്നു. കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയോടെ ഒത്തൊരുമയോടെ എന്നീ ആപ്ത Read More…
അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ്സ് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന HOPES ലേക്ക് അക്കൗണ്ടന്റിനെ ആവശ്യം ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് :https://bvmcollege.com/career/
പുതിയ കോഴ്സുകൾ അനുവദിച്ചു
ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ് കോളേജിൽ എം ജി യൂണിവേഴ്സിറ്റി നാലു പുതിയ കോഴ്സുകൾ അനുവദിച്ചു. BBA, BA Animation,BSc Artificial Intelligence and Mashine learning, MSc Acturial Science എന്നിവയാണ് ഈ കോഴ്സുകൾ. ചേരാൻ താല്പര്യമുള്ളവർക്ക് കോളേജിൽ നേരിട്ടു വന്ന് അഡ്മിഷൻ എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9447776741.
ജൂലൈ മൂന്നിലെ പരീക്ഷ മാറ്റി വയ്ക്കണം
ചേർപ്പുങ്കൽ: ജൂലൈ മൂന്ന് മാർ തോമാശ്ലീഹായുടെ മരണതിരുന്നാൾ ആണ്. ഇത് സീറോ മലബാർ, മലങ്കര, യാക്കോബായ സഭകളിലെ കൃസ്ത്യാനികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആരാധനാ ദിവസമാണ്. സീറോ മലബാർ സഭയുടെ സ്കൂളുകൾക്കും കോളേജുകൾക്കും അന്ന് പ്രാദേശിക അവധി നല്കാറുണ്ട്. ഇത് പരിഗണിക്കാതെ എം ജി യൂണിവേഴ്സിറ്റി ജൂലൈ മൂന്നിന് പരീക്ഷ നിശ്ചയിച്ചിട്ടുണ്ട്. ഈ ദിവസത്തെ പരീക്ഷ മറ്റൊരു ദിവസത്തിലേക്ക് മാറ്റിവയ്ക്കണമെന്ന് കേരള കാത്തലിക് അൺ എയിഡഡ് ആർട്ട്സ് ആന്റ് സയൻസ് കോളേജ് അസോസിയേഷൻ യൂണിവേഴ്സിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
സ്റ്റെപ് ഉദ്ഘാടനം ചെയ്തു
ചേർപ്പുങ്കൽ: ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളേജിൽ പ്രവർത്തിക്കുന്ന സ്കിൽ ഹബിന്റെ ഭാഗമായി കോളേജിലെ വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന സ്റ്റുഡന്റ് ട്രെയിനിംഗ് ആൻറ് എംപ്ലോയ്മെന്റ് പ്രോഗ്രാമിന്റെ (STEP ) ഉദ്ഘാടനം അക്ഷയ, ഇ ടോയ്‌ലെറ്റ്, ഷി ടാക്സി, ബ്ളൂംബ്ളൂം എജ്യുക്കേഷൻ ഫ്ളാറ്റ് ഫോം എന്നിവയുടെ ആരംഭകനായ ശ്രീ ആർ അഭിലാഷ് ഉദ്ഘാടനം ചെയ്തു. പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പാർട്ട്‌ടൈം ജോലിചെയ്യുവാനും പഠനം പൂർത്തിയാകുന്നമുറയ്ക് ജോലി നേടാനും സഹായിക്കുന്ന ഭാഷാ- തൊഴിൽ നൈപുണ്യ പരിശീലനമാണ് സ്റ്റെപ്പിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. മീറ്റിംഗിൽ Read More…
ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിൽ പുതിയ കോഴ്സുകൾ അനുവദിച്ചു
ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിൽ ഈ വർഷം നാലു പുതിയ കോഴ്സുകൾ തുടങ്ങാൻ എം. ജി. യൂണിവേഴ്സിറ്റി അനുവാദം നല്കി. BBA, B A Animation, Integrated MSc Artificial Intelligence and Machine Learning, MSc Acturial Science.ഇവയെല്ലാം ജോലി സാധ്യത ഉള്ള ന്യൂ ജനറേഷൻ കോഴ്സുകളാണ്. അഡ്മിഷന് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.