education

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് സമാപിക്കും

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് സമാപിക്കും. മാർച്ച്‌ 9 നാണ് പരീക്ഷ ആരംഭിച്ചത്. 4.19 ലക്ഷം റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതിയത്. പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ 26 വരെ നടക്കും. പതിനെട്ടായിരത്തിലധികം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും. മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിക്കും. ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തിൽ Read More…

education

ഒന്നാം ക്ലാസ് പ്രവേശനം 6 വയസാക്കണെമെന്ന നിർദേശം ലഭിച്ചിട്ടില്ല, കേന്ദ്ര നിർദേശം എതിർക്കുന്നില്ല: വി ശിവൻകുട്ടി

ഒന്നാം ക്ലാസ് പ്രവേശനം 6 വയസാക്കണെമെന്ന നിർദേശം ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര നിർദേശത്തെ എതിർക്കുന്നില്ല. കേരളത്തിന്റെ നിലവിലെ സഹചര്യങ്ങൾ അനുസരിച്ച് മാത്രമേ നിർദേശം നടപ്പാക്കൂവെന്ന് വി ശിവൻകുട്ടി. നിർദേശം നടപ്പിലാക്കണമെങ്കിൽ പാഠപുസ്തകങ്ങളിൽ അടക്കം മാറ്റം വരുത്തേണ്ടതായിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു നിര്‍ദേശം തന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് അതല്ലാതെ ഔദ്യോഗികമായി യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ല. ആറ് വയസ് തികഞ്ഞ കുട്ടികൾക്ക് മാത്രമേ ഒന്നാം ക്ലാസിൽ പ്രവേശനം നൽകാവൂ എന്ന ചട്ടം കര്‍ശനമായി Read More…

education

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍

എസ്എസ്എല്‍സി പരീക്ഷ 2023 മാര്‍ച്ച് 9ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. മാര്‍ച്ച് 29ന് പരീക്ഷ അവസാനിക്കും. എസ്എസ്എല്‍സി മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 10മുതല്‍ 30 വരെ നടക്കും. എസ്എസ്എല്‍സി മൂല്യനിര്‍ണയം 2023 ഏപ്രില്‍ മൂന്നിന് തുടങ്ങും. പരീക്ഷാ ഫലം മെയ് പത്തിനുള്ളിലാകും പ്രഖ്യാപിക്കുക.

education

ദർശന അക്കാദമിയിൽ ജർമൻ കോഴ്സ് ഒക്ടോബർ 12 ന് ആരംഭിക്കും

സി എം ഐ വൈദികരുടെ നേതൃത്വത്തിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന ദർശന അക്കാദമിയിൽ ഒക്ടോബർ 12 ന് ജർമൻ കോഴ്സ് ആരംഭിക്കും. ജർമനിയിൽ ദീർഘകാലം ജോലി ചെയ്തു പരിചയം നേടിയ വൈദികരുടെ മേൽനോട്ടത്തിൽ ആണ് ക്ലാസുകൾ നടക്കുക. ബി 2 ലെവൽ പാസ്സ് ആയ അധ്യാപകർ ആണ് ക്ലാസുകൾ നയിക്കുന്നത്. പെർമനന്റ് വിസ ലഭിക്കുവാൻ ഏറ്റവും സാധ്യത കൂടിയ രാജ്യമാണ് ജർമ്മനി. പല യൂണിവേഴ്സിറ്റികളിലും വിദ്യാഭാസം സൗജന്യമാണെന്നതും ജർമനിയെ വിദ്യാർത്ഥികൾക്കിടയിൽ പ്രിയപ്പെട്ട രാജ്യമാക്കുന്നു. ചിട്ടയായ പരിശീലനത്തിലൂടെ ആർക്കും ആർജ്ജിച്ചെടുക്കാൻ Read More…

education

ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നു

പാലാ: മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തും പാരമ്പര്യവുമുള്ള ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസ്സുകളുടെപരിമിതികള്‍ ഒഴിവാക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് വിണ്ടും ക്ലാസുകള്‍ പൂര്‍ണ്ണമായും ഓഫ്‌ലൈന്‍ രീതിയിലേക്ക് മാറിയിരിക്കുന്നത്. മികച്ച അധ്യാപകരുടെ പരിശീലനവും, 30000-ത്തില്‍പരം പുസ്തകങ്ങളുടെ വിപുലമായ ലൈബ്രറിയും, അക്കാദമി നേരിട്ട് തയ്യാറാക്കിയ പാഠ്യ പുസ്തകങ്ങളും പഠനോപകരണങ്ങളും കുട്ടികളുടെ പഠനനിലവാരം വര്‍ദ്ധിപ്പിക്കും. View this post on Instagram A post shared by Read More…

education

കോട്ടയം ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ സീറ്റ് വർദ്ധിപ്പിക്കണം: ജോസ് കെ മാണി എം പി

കോട്ടയം: ഹയർസെക്കൻഡറി മൂന്നാംഘട്ട അലോട്ട്മെൻറ് വന്നിട്ടും കോട്ടയം ജില്ലയിലെ പത്താം ക്ലാസ് ജയിച്ച വിദ്യാർത്ഥികൾക്ക് അവർ ആവശ്യപ്പെട്ട ഗ്രൂപ്പും, സ്കൂളുകളും ലഭ്യമല്ലാതെ വന്നിരിക്കുന്നതിനാൽ കോട്ടയം ജില്ലയിലെ ഹയർ സെക്കൻഡറി സീറ്റുകളിൽ മാർജിനിൽ ഇൻക്രീസ് നൽകി കുട്ടികൾക്ക് ഉപരിപഠന സൗകര്യമൊരുക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത് പാലാ വിദ്യാഭ്യാസ ജില്ലയാണ്. അതേപോലെ Read More…

education

സ്വദേശത്തും വിദേശത്തുമായി 100% പ്‌ളേസ്‌മെന്റ്, പാര്‍ട് ടൈം ജോലി; 10, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവര്‍ക്ക് അവസരങ്ങളുടെ ഖനി ഒരുക്കി ഷെഫീല്‍ഡ് ഇന്‌സ്റ്റിട്ട്യൂട്ട് അങ്കമാലി

പത്താം ക്ലാസോ പ്ലസ് ടുവോ ഡിഗ്രിയോ കഴിഞ്ഞ് ഇനി എന്ത് ചെയ്യണം എന്ന് കാത്തിരിക്കുന്നവരാണോ നിങ്ങള്‍? ഷെഫീല്‍ഡ് വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അങ്കമാലിയിലുള്ള അവരുടെ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് ഏവിയേഷന്‍ ഇന്‌സ്ടിട്യൂട്ടിലൂടെ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധ അവസരങ്ങള്‍ ഒരുക്കിത്തരികയാണിവിടെ. പതിറ്റാണ്ടുകളുടെ പ്രവൃത്തി പരിചയമുള്ള അധ്യാപകരാല്‍ നയിക്കപ്പെടുന്ന ഹോട്ടല്‍ മാനേജ്‌മെന്റ് മൂന്നു വര്‍ഷ ഡിഗ്രീ (ടാഗോര്‍ യൂണിവേഴ്‌സിറ്റി ), ഒരു വര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ, ഏവിയേഷന്‍ ആന്‍ഡ് ക്യാബിന്‍ ക്രൂ മാനേജമെന്റ് (1 വര്‍ഷം), പ്രൊഫെഷണല്‍ Read More…

education

അഞ്ച് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. ദുരിതാശ്വാസ പ്രവ‍ർത്തനങ്ങളുടെ ഭാഗമായി രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ആയിരിക്കുമെന്ന് ജില്ലാ കളക്ടർമാര്‍ അറിയിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി.

education

കോട്ടയം ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം: അതിതീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി.

education

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: അതിതീവ്രമഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി.