general

ജിയോലാബ് ഉദ്ഘാടനവും മെറിറ്റ് ഡേയും

മുരിക്കും വയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ എസ് എസ് കെയിൽ നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ജോഗ്രഫി പഠനം എളുപ്പമാക്കുന്നതിനും, ഭൂമിയെയും, നക്ഷത്രങ്ങളെയെയും തൊട്ട് അറിഞ്ഞ് പഠിക്കാൻ കുട്ടികൾക്ക് സുവർണ്ണാവസരം ഒരുക്കുന്ന പാഠ്യപ്രവർത്തനങ്ങൾ ഏറ്റവും ഗുണപ്രദമാകുന്ന രീതിയിൽ ആധുനികമായി സജീകരിച്ച കോട്ടയം ജില്ലയിലെ ഏക ജിയോ ലാബിൻ്റെ ഉദ്ഘാടനവും, അവാർഡ് ദാന വിതരണവും ജൂലൈ 25ന് 10 മണിയ്ക്ക് പൂഞ്ഞാർ എം എൽ എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുകൽ നിർവഹിക്കും. പി ടി എ Read More…

general

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിന് തുടക്കം കുറിച്ച് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം

ചെമ്മലമറ്റം :ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിലൂടെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പരിശിലനം നല്കുകയാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ. ആനിമേഷൻ പ്രാഗ്രാമിംഗ് റോബോട്ടിക്സ് എന്നീ മേഖലകളിലാണ് പരിശീലനം നല്കിയത്. ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഐ.ടി. കോർഡിനേറ്റർ സെബിൻ സെബാസ്റ്റ്യൻ ക്ലാസ്സ് നയിച്ചു. ബിജി സെബാസ്റ്റ്യൻ സിസ്റ്റർ ജൂബി തോമസ് എന്നിവർ നേതൃത്വം നല്കി.

general

ഫ്യൂച്ചർ സ്റ്റാർസ് പദ്ധതി വിദ്യാഭ്യാസ മേഖലയ്ക്ക് മുതൽക്കൂട്ട് :മന്ത്രി ശിവൻകുട്ടി

ഇടക്കുന്നം :അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധനവ് ലക്ഷ്യം വെച്ചുള്ള ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് വിദ്യാഭ്യാസ മേഖലയ്ക്ക് മുതൽക്കൂട്ടാണെന്ന് വിദ്യാഭ്യാസ വി.മന്ത്രി ശിവൻ കുട്ടി പ്രസ്താവിച്ചു. ജനപ്രതിനിധികളുടെ ഇത്തരം ഇടപെടലുകൾ പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുമെന്നും വിദ്യാർത്ഥികളുടെ ഭാവിക്ക് ഏറെ ഗുണപ്രദമാകുമെന്നും മന്ത്രിക്കൂട്ടിച്ചേർത്തു. എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ഈ അധ്യയന വർഷത്തെ പ്രവർത്തന Read More…

general pala

സൗജന്യ കേൾവി പരിശോധന ക്യാമ്പ്

കരൂർ തിരുഹൃദയ ദേവാലയ പാരിഷ് ഹാളിൽ വച്ച് 2024 ജൂലൈ 21 ഞായറാഴ്ച രാവിലെ 7:30 മുതൽ 1 PM വരെ പാലാ ആവേ സൗണ്ട് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ കരൂർ സ്വാശ്രയ സംഘവും, പിതൃവേദി, മാതൃവേദിയും ചേർന്ന് സൗജന്യ കേൾവി പരിശോധന ക്യാമ്പും, സംസാര വൈകല്യ നിർണയവും, കേൾവി സഹായി എക്സ്ചേഞ്ച് മേളയും നടത്തപ്പെടുന്നു. ആവേ സൗണ്ട് ക്ലിനിക്കിലെ വിധദ്‌ധരായ ഓഡിയോളജിസ്റ്റുകൾ ക്യാമ്പിനു നേതൃത്വം നൽകുന്നു. 8136 889 100, 9632 351600 എന്നീ നമ്പറുകളിൽ വിളിച്ചു Read More…

general

ആഴമേറിയ വേമ്പനാട്ട് കായൽ ഏഴ് കിലോമീറ്ററോളം നീന്തികടക്കാനൊരുങ്ങി ആറ് വയസ്സുള്ള വിദ്യാർത്ഥി

ആഴമേറിയ വേമ്പനാട്ട് കായൽ ഏഴ് കിലോമീറ്ററോളം നീന്തികടക്കാനൊരുങ്ങുകയാണ് ആറ് വയസ്സുള്ള വിദ്യാർത്ഥി. അതി സാഹസികമായഈ ഉദ്യമത്തിലൂടെ വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ് സിൽ ഇടം പിടിക്കാനുള്ള ഒരുക്കത്തിൽ ആണ് മുവാറ്റുപുഴ കനേഡിയൻ സെൻട്രൽ സ്കൂൾ വിദ്യാർത്ഥി യായ ശ്രാവൺ എസ് നായർ. 2024 ഫെബ്രുവരി 28 തീയതി വാരപ്പെട്ടി പഞ്ചായത്തിന്റെ ആഭി മുഖ്യത്തിൽ പഞ്ചായത്തിന്റെ പരിധി യിൽ ഉള്ള എട്ട് വയസ്സിന് മേളിൽ ഉള്ള കുട്ടികൾക് സൗജന്യ നീന്തൽ പരിശീലനം കൊടുത്തിരുന്നു.അന്ന് ശ്രാവണിന് 5 വയസ്സ് Read More…

general

പിടിഎ പൊതുയോഗവും കൃഷി വിജ്ഞാന ക്ലാസും നടന്നു

നീലൂർ : സെന്റ് ജോസഫ്സ് യു. പി. സ്കൂളിൽ പിടിഎ പൊതുയോഗവും കൃഷി വിജ്ഞാന ക്ലാസും നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലിനിറ്റ തോമസ് സ്വാഗതം പറഞ്ഞ യോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാ. മാത്യു പാറത്തൊട്ടിയിൽ അധ്യക്ഷപദമലങ്കരിച്ചു. കടനാട് പഞ്ചായത്ത് മെമ്പർ ശ്രീമതി ബിന്ദു ബിനു വേദി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ മുൻ വൈസ് പ്രിൻസിപ്പലും മലയാള വിഭാഗം മേധാവിയുമായ ഡോ. ഡേവിസ് സേവ്യർ മുഖ്യപ്രഭാഷണം നടത്തി. പ്രകൃതിയിൽ നിന്ന് Read More…

general

വേലത്തുശ്ശേരിയിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

വേലത്തുശ്ശേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ വേലത്തുശ്ശേരി ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്‌പാർച്ചനയും നടത്തി. മുൻ മണ്ഡലം പ്രസിഡന്റ്‌ ബേബി മുത്തനാട്ട്, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മാജി തോമസ്, റിജോമോൻ വടക്കേകാഞ്ഞമല, ജിന്നി പുതിയാപറമ്പിൽ,ബിജു നെടുങ്ങനാൽ,ജോയി നീറനാനിയിൽ, സ്റ്റില്ലു വാഴയിൽ,ടോം കുന്നയ്ക്കാട്ട്,ജോഷി അത്യാലിൽ, അജു അമ്പഴത്തിനാക്കുന്നേൽ, ഔസേപ്പച്ചൻ വരിക്കാനിക്കൽ, ജെയ്സ്‌ കളത്തൂർ, ജോജി വാളിപ്ലാക്കൽ,നൈജു നെടുങ്ങനാൽ തുടങ്ങിയവർ നേതൃത്വം നൽകി.

general

കർക്കിടക മാസപൂജകൾക്കായി ശബരിമല നട തുറന്നു

കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഉപദേവതാ നടകളിൽ ദീപം തെളിയിച്ച് ആഴിയിൽ അ​ഗ്നി പകർന്നതിന് ശേഷമാണ് ഭക്തരെ ദർശനത്തിന് അനുവദിക്കുന്നത്. കർക്കിടകം ഒന്നായ ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് നട തുറന്നു. 20-ന് രാത്രി 10 മണിക്കാണ് നട അടയ്‌ക്കുന്നത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത തീർത്ഥാടകർക്ക് ദർശനം Read More…

general

കടനാട് പഞ്ചായത്തിൽ ചുഴലിക്കാറ്റിൽ മാനത്തൂർ ,പിഴക്, ഐങ്കൊമ്പ് പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം

വീടിന് മുകളിലേക്ക് മരം വീണും കാറ്റിൽ ഓടുകൾ നഷ്ടപ്പെട്ടും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.മാവ് ,പ്ലാവ് ,തേക്ക് ,റബർ തുടങ്ങിയ വൻ മരങ്ങളും നിരവധി കൃഷികളും നശിച്ചു. നാശനഷ്ടം ഉണ്ടായ സ്ഥലങ്ങൾ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പഞ്ചായത്ത് പ്രസിഡൻറ് ജിജിതമ്പി പഞ്ചായത്ത് മെമ്പർ സിബി ചക്കാലക്കൽ, ആർ .ഡി . ഒ, റവന്യൂ ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവ സന്ദർശിച്ചു. നാശനഷ്ടം സംഭവിച്ചവർക്ക്അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ Read More…

general

കെ.സി.വൈ.എൽ അതിരൂപത കൃഷിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം

യുവജനങ്ങളിൽ പരിസ്ഥിതിയോടും കൃഷിയോടുമുള്ള ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ കെ.സി.വൈ.എൽ അതിരൂപത തലത്തിൽ സംഘടിപ്പിക്കുന്ന കൃഷികൂട്ടം പദ്ധതിയുടെ ഉദ്ഘാടനം കിടങ്ങൂർ യൂണിറ്റ് ന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. കെ സി സി അതിരൂപത പ്രസിഡന്റ്‌ ബാബു പറമ്പടത്തുമലയിൽ കിടങ്ങൂർ ഇടവകയിലെ മുതിർന്ന കർഷകനായ ജോസ് കിടാരക്കുഴിയിൽ നിന്നും പച്ചക്കറിതൈകൾ മേടിച്ചു നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു . കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. കിടങ്ങൂർ ഫൊറോന വികാരി ഫാ.ജോസ് നെടുങ്ങാട്ട്, കെ.സി.വൈ.എൽ അതിരൂപത Read More…