പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിലുണ്ടായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും ചർച്ച ചെയ്തു. പള്ളി അസിസ്റ്റന്റ് വികാരിക്ക് പരുക്കേൽക്കാനിടയായ അനിഷ്ട സംഭവത്തെ യോഗം അപലപിച്ചു. നാട്ടിൽ സമാധാന അന്തരീക്ഷം പുലരാൻ എല്ലാവരും പൂർണ പിന്തുണ അറിയിച്ചു. ഇതിനായി പ്രവർത്തിക്കാനും തീരുമാനിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലനിന്ന അസ്വസ്ഥതകൾ വീണ്ടും ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തും. 18 വയസിനു താഴെയുള്ളവരടക്കം വിദ്യാർഥികൾ കേസിൽ പ്രതിയായിട്ടുള്ള സാഹചര്യം യോഗം വിലയിരുത്തി. വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനുള്ള സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി തുടർ നടപടികൾ സ്വീകരിക്കും. വിദ്യാർഥികൾക്കെതിരേ Read More…
Month: October 2024
പൂഞ്ഞാറിൽ വൈദികനെ വാഹനമിടിപ്പിച്ച കേസ്; പ്രായപൂർത്തിയാകാത്ത പത്തു പ്രതികൾക്ക് ജാമ്യം
കോട്ടയം: പൂഞ്ഞാറിൽ വൈദികനെ വാഹനമിടിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത പത്തുപേർക്ക് ജാമ്യം. ഏറ്റുമാനൂർ ജുവനൈൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതിചേർക്കപ്പെട്ട വിദ്യാർഥികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് കോടതി നിരീക്ഷിച്ചു. പരിക്കേറ്റ വൈദികനോട് ഇവർക്ക് മുൻ വൈരാഗ്യമില്ല. സംഭവത്തിൽ വൈദീകന് ഗൗരവമായ പരിക്കുകളില്ല എന്ന കാരണങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ പ്രതിചേർക്കപ്പെട്ട പ്രായപൂർത്തിയായ 17 പേരുടെ ജാമ്യം കോട്ടയം സെഷൻസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും. 23-നായിരുന്നു കേസിനാസ്പദമായ സംഭവം. പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളി ഗ്രൗണ്ടിൽ Read More…
പാലായിൽ എൽഡിഎഫ് പ്രചരണം ആരംഭിക്കുന്നു; മേഖലാ നേതൃസംഗമങ്ങൾക്ക് മൂന്നിന് തുടക്കം
പാലാ: പാർലമെന്റ് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി എൽഡിഎഫ് പാലാ നിയോജകമണ്ഡലത്തിലെ മേഖല നേതൃസംഗമങ്ങൾ മൂന്ന്,നാല് തിയതികളിൽ നടക്കും. വിവിധ പഞ്ചായത്തുകളെ ഒരുമിപ്പിച്ചാണ് മേഖലാതലത്തിൽ നേതൃസംഗമങ്ങൾ വിളിച്ചുചേർത്തിരിക്കുന്നത്. മണ്ഡലംതലം നേതൃസംഗമങ്ങളുടെ തുടർച്ചയായാണ് മേഖലാ സമ്മേളനങ്ങൾ ഒരുക്കിയിട്ടുള്ളത്. മൂന്നിന് 5.30ന് ഭരണങ്ങാനം, മീനച്ചിൽ, എലിക്കുളം പഞ്ചായത്തുകളുടെ നേതൃസംഗമം ഇടമറ്റം ഓശാനമൗണ്ട് ഓഡിറ്റോറിയത്തിൽ നടക്കും. നാലിന് മൂന്നിന് മൂന്നിലവ്, മേലുകാവ്, തലനാട്, തലപ്പലം, കടനാട് പഞ്ചായത്തുകളിലെ നേതൃസംഗമം മേലുകാവ്മറ്റം എച്ച്ആർഡിപി ഹാളിൽ നടക്കും. അഞ്ചിന് രാമപുരം, Read More…
പുസ്തക പ്രകാശനം
പാലാ : പാലാ സെൻ്റ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പലും മലയാളവിഭാഗം മേധാവിയുമായ ഡോ. ഡേവിസ് സേവ്യർ രചിച്ച പദശുദ്ധി കോശമെന്ന ബ്രഹത് ഗ്രന്ഥത്തിൻ്റെ പ്രകാശനം പാലാ രൂപതാദ്ധ്യക്ഷനും കോളേജ് രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് കോളേജ് മാനേജർ റവ ഡോ. ജോസഫ് തടത്തിലിന് നൽകി നിർവഹിച്ചു. കോളേജ് ഐ.ക്യൂ എ.സി.യും പ്രസാധകരായ കോട്ടയം എൻ.ബി.എസ്സും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബൈബിളിലെ 72 പുസ്തകങ്ങളുടെ വൈവിധ്യവും ആഴവും ദൃശ്യമാകുന്ന 172 വാക്കുകളുടെ ചരിത്രവും പരിണാമ ഭേദങ്ങളും അവതരിപ്പിക്കുന്ന Read More…
നസ്രാണി മാപ്പിള സംഘത്തിന്റെ മലങ്കരയിലെ വിവിധ ദേശ യോഗങ്ങളുടെ ഭാരവാഹികൾ പൂഞ്ഞാർ പള്ളി സന്ദർശിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു
നസ്രാണി മാപ്പിള സംഘത്തിന്റെ മലങ്കരയിലെ വിവിധ ദേശ യോഗങ്ങളുടെ ഭാരവാഹികൾ പൂഞ്ഞാർ പള്ളി സന്ദർശിച്ച് വൈദികരോടും കൈക്കാരന്മാരോടും സംസാരിച്ചു സംഭവവികാസങ്ങൾ വിലയിരുത്തുകയും സമുദായത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. കോട്ടയം ജില്ലാ സെക്രട്ടറി സി എം ജോർജ് ചെമ്പകത്തിനാൽ പ്രമേയം അവതരിപ്പിച്ചത് യോഗം കയ്യടിച്ചു പാസാക്കുകയും ചെയ്തു. പൂഞ്ഞാർ ദേശയോഗം പ്രസിഡന്റ് സാബു പൂണ്ടിക്കുളം അധ്യക്ഷത വഹിച്ച യോഗത്തിൽ കൂട്ടിക്കൽ യോഗം സെക്രട്ടറി ഷാജി മൂന്നാനപ്പള്ളിൽ, അരുവിത്തുറ യോഗം പ്രസിഡന്റ് അഡ്വ. ജോമി പെരുനിലം, കുറവിലങ്ങാട് യോഗം പ്രതിനിധി Read More…
പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നടന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിനെതിരെ പി.എസ്.ഡബ്ല്യു.എസ്. അരുവിത്തുറ സോണൽ കമ്മിറ്റി പ്രതിഷേധിച്ചു
അരുവിത്തുറ: അരുവിത്തുറ മേഖലാ കർഷക ദളങ്ങളുടെ ആഭിമുഖ്യത്തിൽ അരുവിത്തുറ പാരീഷ് ഹാളിൽ നടന്ന പൊതുയോഗത്തിൽ പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാപള്ളിയിലെ വൈദീകനെതിരെ നടന്ന അതിക്രമത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും പ്രമേയം പാസ്സാക്കുകയും ചെയ്തു. സോണൽ ഡയറക്ടർ റവ. ഫാ. എബ്രാഹം കുഴിമുള്ളിൽ പി.എസ്.ഡബ്ല്യു.എസ്. റീജിയണൽ കോ-ഓർഡിനേറ്റർ സിബി കണിയാംപടി സോണൽ കോ-ഓർഡിനേറ്റർ ശാന്തമ്മ മേച്ചേരിൽ, സോണൽ കൺവീനർ ജോയിച്ചൻ കുന്നയ്ക്കാട്ട്, സോണൽ കമ്മിറ്റി അംഗങ്ങളായ സിബി പ്ലാത്തോട്ടം, ജോർജ് വടക്കേൽ, ജോജോ പ്ലാത്തോട്ടം, എ.ജെ. ജോസഫ് ഐക്കര Read More…
ഉഴവൂർ പഞ്ചായത്തിൽ മടക്കത്തറ ഒറ്റത്തങ്ങാടി റോഡ് ഉദ്ഘാടനം ചെയ്തു
ഉഴവൂർ പഞ്ചായത്ത് വാർഡ് 7, മടക്കത്തറ ഒറ്റത്തങ്ങാടി റോഡ് ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചൻ കെ എം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എലിയമ്മ കുരുവിള യോഗത്തിന് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ,മെമ്പര്മാരായ സിറിയക് കല്ലടയിൽ,ബിൻസി അനിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ഘട്ടമായി 16 ലക്ഷം രൂപ ചിലവഴിച്ചാണ് റോസ് നിർമ്മിച്ചത്. മുരളി ഒറ്റത്തങ്ങാടി യോഗത്തിന് Read More…
പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
കുറവിലങ്ങാട് : വജ്ര ജൂബിലി പ്രഭയില്‍ തിളങ്ങിനില്‍ക്കുന്ന ദേവമാതാ കോളേജിന്റെ ധനതത്വ ശാസ്ത്ര വിഭാഗം 1964 മുതല്‍ 2023 വരെയുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ അധ്യാപകരുടെയും ഒരു മഹാസംഗമം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സംഗമത്തില്‍ ഇക്കണോമിക്‌സ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ശ്രീ എം കെ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പൂര്‍വവിദ്യാര്‍ത്ഥിയും സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ ചെയര്‍മാനുമായ ഡോ.വി എ ജോസഫ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. കോളേജ് മാനേജര്‍ ആര്‍ച്ച്പ്രീസ്റ്റ് വെരി റവ ഡോ അഗസ്റ്റിന്‍ Read More…
മുഖ്യമന്ത്രിക്ക് കിറ്റ് നൽകി ആം ആദ്മി പാർട്ടി
പാലാ: മാവേലി സ്റ്റോർ, സപ്ലൈകോ എന്നിവിടങ്ങളിൽ സബ്‌സിഡി സാധനങ്ങൾ ലഭിക്കാത്തതിന് എതിരെ ആം ആദ്മി പാർട്ടി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കിറ്റ് നൽകി പ്രതിഷേധിച്ചു. പതിമൂന്നിനം സബ്സിഡി സാധനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ വേഷം ധരിച്ച ആളിന് നൽകികൊണ്ട് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് റോയി വെള്ളരിങ്ങാട്ട് ധർണ സമരം ഉൽഘാടനം ചെയ്തു. വിലക്കയറ്റ കാലത്ത് സാധാരണകാർക്ക് ആശ്രയമാകേണ്ട ഇത്തരം സ്ഥാപനങ്ങൾ സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം അടച്ചു പൂട്ടുന്ന അവസ്ഥയിലാണെന്ന് Read More…
പനച്ചികപ്പാറ മുതൽ പൂഞ്ഞാർ ടൗൺ വരെ ഒരുകോടി 82 ലക്ഷം രൂപ മുടക്കി ബി എം ബി സി റോഡ് ആയി നവീകരിക്കും : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
പനച്ചികപ്പാറ മുതൽ പൂഞ്ഞാർ ടൗൺ വരെയുള്ള നിലവിലുള്ള ബി എം റോഡ് ബി എം ബി സി റോഡ് ആയി ഉന്നത നിലവാരത്തിൽ ഒരുകോടി 82 ലക്ഷം രൂപ മുടക്കി നവീകരിക്കുമെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. നവീകരണത്തിന്റെ ഭാഗമായി പൂഞ്ഞാർ സെൻമേരിസ് ചർച്ചിന് മുൻപിൽ കലുങ്ക് നിർമ്മിച്ചു റോഡ് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കേരള കോൺഗ്രസ് Read More…