പാലാ: മാവേലി സ്റ്റോർ, സപ്ലൈകോ എന്നിവിടങ്ങളിൽ സബ്‌സിഡി സാധനങ്ങൾ ലഭിക്കാത്തതിന് എതിരെ ആം ആദ്മി പാർട്ടി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കിറ്റ് നൽകി പ്രതിഷേധിച്ചു.
പതിമൂന്നിനം സബ്സിഡി സാധനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ വേഷം ധരിച്ച ആളിന് നൽകികൊണ്ട് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് റോയി വെള്ളരിങ്ങാട്ട് ധർണ സമരം ഉൽഘാടനം ചെയ്തു. വിലക്കയറ്റ കാലത്ത് സാധാരണകാർക്ക് ആശ്രയമാകേണ്ട ഇത്തരം സ്ഥാപനങ്ങൾ സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം അടച്ചു പൂട്ടുന്ന അവസ്ഥയിലാണെന്ന് ആം ആദ്മി ആരോപിച്ചു.
പ്രവിത്താനം കവലയിലെ സപ്ലൈകോ സ്റ്റോറിന് മുൻപിൽ നടത്തിയ ധർണയിൽ സംസ്ഥാന വനിതാ വിങ് ജോയിന്റ് സെക്രട്ടറി ഫാത്തിമ, ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. റോണി നെടുമ്പള്ളിൽ, നിയോജക മണ്ഡലം സെക്രട്ടറി ബിനു മാത്യൂസ്, ജോണി ഇലവനാൽ, ജൂലിയസ് കാണിപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.