politics

തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് പി വി അൻവർ, കേരളത്തിൽ പുതിയ പാർട്ടി രൂപികരിക്കും

കോഴിക്കോട് ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പിവി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചെന്ന് പിവി അൻവര്‍ കൊച്ചിയിൽ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ല ബന്ധവും ഉപേക്ഷിച്ചു. മെയ് 15നുള്ളിൽ പുതിയ സംസ്ഥാന പാര്‍ട്ടിക്ക് രൂപം നൽകുമെന്നും തൃണമൂൽ കോണ്‍ഗ്രസുമായി ഇനി ഒരു ബന്ധവുമില്ലെന്നും അൻവര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വത്തിൽ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും കോണ്‍ഗ്രസുമായുള്ള സഹകരണം ടിഎംസി അംഗീകരിക്കുന്നില്ലെന്നും അൻവര്‍ Read More…

politics

പരാജയഭീതി പൂണ്ട എതിരാളികൾ പ്രചരണ വസ്തുക്കൾ നശിപ്പിക്കുന്നു: ആരോപണവുമായി യുഡിഎഫ്

പരാജയ ഭീതി പൂണ്ട് രാഷ്ട്രീയ എതിരാളികൾ പ്രചരണ വസ്തുക്കൾ നശിപ്പിക്കുന്നു എന്ന ആരോപണവുമായി യുഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റി. യുഡിഎഫ് സ്ഥാനാർത്ഥിയുടെതായി പ്രധാന പോയിന്റുകളിൽ ഉയർത്തിയ ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെടുകയും എടുത്തു മാറ്റപ്പെടുകയും ചെയ്യുന്നുണ്ട്. ഈ കഴിഞ്ഞ ദിവസം കൊഴുവനാൽ പഞ്ചായത്തിലെ മേവട മാളാല കടവ് പ്രദേശങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളുടെ ഈ അപലപനീയമായ നിലപാട് ജനങ്ങൾ കാണുന്നുണ്ടെന്നും തിരിച്ചറിയുന്നുണ്ടെന്നും വോട്ടിങ്ങിൽ ഇത് കൃത്യമായി പ്രതിഫലിക്കും എന്നും യുഡിഎഫ് നേതാക്കൾ Read More…

politics

ആവേശമായി എൻഡിഎയുടെ കൊട്ടികലാശം

പാലാ: തൻ്റെ മാതൃരാജ്യത്തിന് എതിരായി നിലപാട് സ്വീകരിക്കുന്ന ആരുടെയും വോട്ട് തനിക്കും ബിജെപിക്കും വേണ്ട എന്ന് എൻഡിഎ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്. കൊട്ടികലാശത്തിൻ്റെ ഭാഗമായി പാലാ കുരിശുപള്ളി കവലയിൽ നടത്തിയ സമ്മേളനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഷോൺ ജോർജ്. ചത്തീസ്ഗഡ്, മുനമ്പം, പള്ളുരുത്തി, കളമശേരി വിഷയങ്ങളിലും എസ്ഡിപിഐ യുടെ പാലാ അരമന ആക്രമിച്ച സംഭവത്തിലും ഇടത് വലത് മുന്നണികളുടെ നിലപാട് എന്തായിരുന്നു എന്ന് ഷോൺ ചോദിച്ചു. ബിജെപി വിജയിച്ചാൽ പാലായിൽ Read More…

politics

ജോസ് കെ മാണിയുടെ വിജയം പ്രഖ്യാപിച്ച് എൽഡിഎഫ് കൊട്ടിക്കലാശം

പാലാ: പാലാപട്ടണത്തെ അക്ഷരത്തിൽ മനുഷ്യ മഹാസാഗരമാക്കി മാറ്റിയ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ കൊട്ടിക്കലാശമാണ് എൽഡിഎഫ് കാഴ്ചവച്ചത്.സയൻസ് സിറ്റി ,ട്രിപ്പിൾ ഐടി ,ഇൻഫോസിറ്റി, ജോസ് കെ മാണി എന്ന ഗാനം ഈണത്തിൽ ആലപിച്ചു കൊണ്ടാണ് ആയിരക്കണക്കിന് ചെറുപ്പക്കാരും വിദ്യാർത്ഥികളും കൊട്ടിക്കലാശത്തിൽ അണിനിരന്നത്. വികസിത പാല ഉയരേണം എന്ന ഈരടികളോടെ വനിതാ പ്രവർത്തകരും കൊട്ടിക്കലാശത്തിൽ ആവേശം വാരിവിതറി. ഉച്ചയ്ക്ക് രണ്ടു മണി മുതൽ പാലാ കുരിശുപള്ളി കവലക്കും മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിന് ഇടയിലുള്ള സ്ഥലത്തേക്ക് എൽഡിഎഫ് പ്രവർത്തകർ പ്രവഹിച്ചു തുടങ്ങിയിരുന്നു. Read More…

politics

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് മെഗാ സ്‌ക്വാഡ്

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും എൽഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ച് മുഴുവൻ വീടുകളിലും സന്ദർശനം നടത്തും. ഓരോ സ്ക്വാർഡുകളിലും കുറഞ്ഞത് അഞ്ച് പ്രവർത്തകർ വീതം 218 ബൂത്തുകളിലായി 15,000 ത്തോളം പ്രവർത്തകർ ഈ സ്ക്വാഡ് വർക്കിൽ പങ്കെടുത്ത് സമ്മതിദായകരെ നേരിൽ കണ്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വിജയത്തിനായി വോട്ട് അഭ്യർത്ഥിക്കുകയും മണ്ഡല വികസന പത്രിക വിതരണം ചെയ്യുകയും ചെയ്യും. നാളെ രാവിലെ 7 മണി മുതൽ ആരംഭിക്കുന്ന സ്ക്വാർഡ് പ്രവർത്തനത്തിന്റെ നിയോജകമണ്ഡലം തല ഉദ്ഘാടനം Read More…

politics

കൊട്ടിക്കലാശം ഒഴിവാക്കി വോട്ടർമാരെ നേരിൽ കണ്ട് മാണി സി കാപ്പൻ; സ്ഥാപനങ്ങളിലും വീടുകളിലും നേരിട്ടെത്തി യുഡിഎഫ് സ്ഥാനാർത്ഥിയുടെ വോട്ടഭ്യർത്ഥന

പാലാ :പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസം പരമാവധി വോട്ടർമാരെ നേരിൽകണ്ട് പിന്തുണ തേടി യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. സ്ഥാപനങ്ങളിലും വീടുകളിലും നേരിട്ട് എത്തിയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയുടെ വോട്ടഭ്യർത്ഥന. നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ഫാക്ടറികൾ മഠങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തി. വിവിധ കുടുംബ സംഗമ യോഗങ്ങളിലും സ്ഥാനാർത്ഥി പങ്കെടുത്തു.

politics

അഡ്വ. സെബാസ്റ്റ്യൻ എം ജെ ഈരാറ്റുപേട്ട ടൗണിലെ കടകളിൽ വോട്ട് അഭ്യർത്ഥിച്ച് എത്തി

ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ സെബാസ്റ്റിയൻ എം ജെ (സജി ജോസഫ്) തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് അഭ്യർത്ഥിച്ച് ഈരാറ്റുപേട്ട ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി. സുഹൃത്തുക്കളോടൊപ്പം വ്യാപാരികളോടും സൗഹൃദം പങ്കുവെച്ച് വോട്ട് അഭ്യർത്ഥിച്ചു. നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു. സന്ദർശനപരിപാടികൾക്ക് വിഎം മുഹമ്മദ് ഇല്യാസ്, മുനിസിപ്പൽ ചെയർമാൻ അഡ്വ വി പി നാസർ, യുഡിഎഫ് കൺവീനർ റാസി ചെറിയവല്ലം, പി എച്ച് നൗഷാദ്, കെ എ മുഹമ്മദ് ഹാഷിം, അനസ് നാസർ, കെ Read More…

politics

കലാശക്കൊട്ട് ഒഴിവാക്കി ആ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകും: മാണി സി കാപ്പൻ

യുഡിഎഫിന് ഇത്തവണ ആഡംബരപൂർവ്വമായ കലാശക്കൊട്ട് ഉണ്ടാവില്ല എന്ന പ്രഖ്യാപനവുമായി സ്ഥാനാർത്ഥി മാണി സി കാപ്പൻ. കലാശക്കൊട്ടിനു വേണ്ടി ഉപയോഗിക്കേണ്ടിയിരുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകുമെന്നും എംഎൽഎ അറിയിച്ചു. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലും താൻ ഇതേ കാര്യം തന്നെയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കലാശക്കൊട്ട് ഒഴിവാക്കിയ ശേഷം ആ തുക ജപ്തി ഭീഷണി നേരിട്ടിരുന്ന സ്കൂൾ ബസിന്റെ കടം തീർക്കാനായി മേലുകാവിലെ ഒരു സ്കൂളിന് സംഭാവനയായി നൽകുകയായിരുന്നു എന്നും അദ്ദേഹം Read More…

politics

രാമപുരത്തെ ത്രിവർണ്ണ കടലാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ റോഡ് ഷോ

രാമപുരം :യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻറെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വി ഡി സതീശന്റെ റോഡ് ഷോ രാമപുരത്ത് നടന്നു. അമ്പലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ രാമപുരം ടൗണിലാണ് സമാപിച്ചത്. ആയിരക്കണക്കിന് പ്രവർത്തകരും നൂറുകണക്കിന് വാഹനങ്ങളും റോഡ് ഷോയിൽ അണിനിരന്നു. പ്രതിപക്ഷ നേതാവും സ്ഥാനാർത്ഥി മാണി സി കാപ്പനും ഓപ്പൺ ജീപ്പിൽ സഞ്ചരിച്ച് വോട്ടർമാരുടെയും അണികളുടെയും അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി. യുഡിഎഫ് നേതാക്കളായ ജോസഫ് വാഴയ്ക്കൻ, ഫിൽസൺ മാത്യു, ജോസ Read More…

politics

പരമാവധി ആളുകളെ നേരിൽ കണ്ടും കുടുംബസംഗമങ്ങളിൽ സജീവമായും ജോസ് കെ മാണി

പാലാ: പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി. പാലാ മുരിക്കുംപുഴയിൽ വ്യാപാര സ്ഥാപനങ്ങളിൽ കയറിയിറങ്ങി വോട്ട് അഭ്യർത്ഥിച്ചു. ജനപ്രതിനിധി എന്ന നിലയിൽ ചെയ്യാൻ കഴിഞ്ഞ വികസന പ്രവർത്തനങ്ങൾ ചിത്രങ്ങളായി ആലേഖനം ചെയ്ത കുടയും പിടിച്ചാണ് സ്ഥാനാർത്ഥിയും ഒപ്പം ഉണ്ടായിരുന്നവരും വോട്ട് അഭ്യർത്ഥിച്ച് നീങ്ങിയത്. തുടർന്ന് സൂപ്പർമാർക്കറ്റുകളിലും സെൻ്റ് തോമസ് പ്രസ്സിലും എത്തി.നിരവധി കന്യാസ്ത്രീ മഠങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.മേലുകാവിൽ പ്രവർത്തകർക്കൊപ്പം വ്യാപാരസ്ഥാപനങ്ങൾ കയറിയിറങ്ങി വോട്ട് അഭ്യർത്ഥിച്ചു.വൈകുന്നേരം മുതൽ നിയോജകമണ്ഡലത്തിന്റെ Read More…