kunnonni

കുന്നോന്നിയിലെത്തിയ ആൻ്റോ ആൻ്റണിയെ സ്വീകരിയ്ക്കാൻ വിഷുക്കണി പൂക്കളുമായി കുരുന്നുകൾ

കുന്നോന്നി : സ്വീകരണത്തിന് കൊഴുപ്പേകാൻ നാസിക്ക് ടോളുമായി കുന്നോന്നിയുടെ പ്രിയതാരങ്ങൾ കോരി ച്ചൊരുയുന്ന മഴയത്തും യു. ഡി. എഫ് സാരഥി ആൻ്റോ ആൻ്റണിയ്ക്ക് ആവേശകരമായ സ്വീകരണമൊരുക്കി കുന്നോന്നി നിവാസികൾ. ഏറെ വൈകിയെത്തിയ ആൻ്റോ ആൻ്റണിയെ വിഷുക്കണി പൂക്കളുമായി സ്വീകരിയ്ക്കാൻ കുരുന്നുകളായ അഭിനയായും തംബുരുവുമെത്തി. മറ്റൊരു കൊച്ചു മിടുക്കനായ ഐവിൻ ഷാജി മുത്തം നല്കിയാണ് ആൻ്റോ ആൻ്റണിയെ സ്വീകരിച്ചത്. സ്വീകരണത്തിൽ വിൽസൻ്റെയും സിൻസൻ്റെയും നേതൃത്വത്തിലുള്ള നാസിക്ക് ടോൾ ശ്രദ്ധേയമായി.

kunnonni

കുന്നോന്നി ഗവ എച്ച് ഡബ്ലു എൽ പി സ്കൂളിൽ പുസ്തകങ്ങൾ വിതരണം ചെയ്തു

പൂഞ്ഞാർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കുന്നോന്നി ഗവ എച്ച് ഡബ്ലു എൽ പി സ്കൂളിൽ പുസ്തകങ്ങൾ വിതരണം ചെയ്തു. പിതാവ് പറപ്പള്ളിൽ പി.എൻ ഗോപാലകൃഷ്ണൻ സ്മരണാർത്ഥം ജോലി ചെയ്തിരുന്ന സ്കുളിൽ തന്നേ കുട്ടികൾക്ക് വായിച്ചു വളരാൻ ശാസ്ത്ര പുസ്തകങ്ങൾ മകനും ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് ഭാരവാഹികളായ പ്രമോദും ഭാര്യ ഷൈനി പ്രമോദും പുസ്തകങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. ഹെഡ്മിസ്ട്രെസ് സെൽമത്ത് എൻ.എം സ്കുളിനു വേണ്ടി Read More…

kunnonni

പ്രകൃതിക്ഷോഭത്തിൽ തകർന്ന ആലുംതറ-ഈന്തുംപള്ളി, പ്ലാപ്പള്ളി-കൂട്ടിക്കൽ റോഡ് ഉദ്ഘാടനം നടന്നു

കുന്നോന്നി: പ്രകൃതിക്ഷോഭത്തിൽ തകർന്ന ആലുംതറ – ഈന്തും പള്ളി- കൂട്ടിക്കൽ റോഡ് പുനർ നിർമ്മിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ബിജോയും മുണ്ടുപാലം,പഞ്ചായത്ത് മെമ്പർമാരായ ബീന മധു മോൻ, മിനിമോൾ ബിജു, നിഷ സാനു , കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡണ്ട് ദേവസ്യാച്ചൻ വാണിയപുര, കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം ജാൻസ് വയലികുന്നേൽ, റോയ് വിളക്കുന്നേൽ, ജോസ് വടകര,ജോണി മുണ്ടാട്ട്, രഘു അമ്പലത്തിനാക്കുന്നേൽ, സിബി Read More…

kunnonni

കുന്നോന്നി-ആലുന്തറ കൊട്ടുകാപ്പള്ളി പാലം അപകടഭീഷണിയില്‍

കുന്നോന്നി – ആലുന്തറ ടോപ്പ് കൊട്ടുകാപ്പള്ളി പാലം ഗുരുതരമായ അപകടഭീഷണിയില്‍. ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജനമൈത്രി റെസിഡന്‍സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഏതു നിമിഷവും അപകടം സംഭവിക്കാവുന്നവിധം പാലത്തിന്റെ ഇരുഭിത്തികളുടെയും അടിത്തറ മുക്കാല്‍ഭാഗത്തോളം ഒലിച്ചുപോയിരിക്കുകയാണ്. ആയതിനാല്‍ ആലുന്തറ – ഈന്തുപള്ളി റൂട്ടിലേക്കുള്ള ഭാരവാഹനങ്ങള്‍ കര്‍ശനമായി നിരോധിക്കണം. ബലക്ഷയം സംഭവിച്ചിരിക്കുന്ന പാലം അടിയന്തിരമായി ബലപ്പെടുത്തണം. ഈന്തുപള്ളി ഭാഗത്തേക്കുള്ള യാത്രക്കാരുടെ ഏക ആശ്രയമാണ് ഈ പാലം. തീര്‍ത്ഥാടന കേന്ദ്രമായ തകിടിപള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴി കടന്നുപോയത്. Read More…