pravithanam

വാർത്ത അവതരണം പരിശീലിച്ച് പ്രവിത്താനം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

പ്രവിത്താനം : പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂൾ വാർത്തകൾ മികച്ച രീതിയിൽ അവതരിപ്പിച്ച് ശ്രദ്ധേയമാകുന്നു. ഓരോ മാസവും സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ മാസാവസാനം വീഡിയോ വാർത്തയായി തയ്യാറാക്കി അവതരിപ്പിക്കുകയാണ് ക്ലബ് അംഗങ്ങൾ ചെയ്യുന്നത്. ലിറ്റിൽ കൈറ്റ്സ് പാഠ്യ പദ്ധതിയുടെ ഭാഗമായി പഠിച്ച സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെയാണ് കുട്ടികൾ വാർത്തകൾ തയ്യാറാക്കി അവതരിപ്പിക്കുന്നത്. ക്ലാസ് റൂമിൽ അഭ്യസിച്ച അറിവുകൾ പ്രാവർത്തികമാക്കിയപ്പോൾ അത് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായി.സ്കൂളിന്റെ യൂട്യൂബ് ചാനലിലൂടെയും, Read More…

pravithanam

പ്രവിത്താനത്ത് കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

പ്രവിത്താനത്ത് ഇന്നുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ മരം കടപുഴകി വൈദ്യുതിലൈനിന്റെ മുകളിലേക്ക് വീണ് വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾളുടെ മുകളിലേക്ക് മരവും വൈദ്യുതി പോസ്റ്റും വൈദ്യുതി ലൈൻ കമ്പികളും വീണ് കേടുപാടുകൾ സംഭവിച്ചു. പ്രവിത്താനം പ്ലാശനാൽ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരുംചേർന്ന് മരം മുറിച്ചുമാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്.

pravithanam

വായനാദിനം മധുരമുള്ളതാക്കി ഈനാസച്ചൻ; സ്വന്തം പുസ്തക ശേഖരം പ്രവിത്താനം സ്കൂളിന് കൈമാറി

പ്രവിത്താനം : വായനാദിനത്തിൽ തന്റെ അമൂല്യമായ പുസ്തക ശേഖരം മാതൃ വിദ്യാലയമായ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന് കൈമാറി പാലാ രൂപത മുൻ വികാരി ജനറാളും, പാലാ സെന്റ് തോമസ് കോളേജ് മുൻ പ്രിൻസിപ്പളുമായ റവ.ഫാ. ഈനാസ് ഒറ്റത്തെങ്ങുങ്കൽ. തന്റെ വിദ്യാഭ്യാസ, സർവീസ്, റിട്ടയർമെന്റ് കാലഘട്ടങ്ങളിൽ ശേഖരിച്ച്, ഉപയോഗിച്ചിരുന്നതും മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി വിവിധ ശാഖകളിലുള്ളതുമായ പുസ്തക ശേഖരമാണ് വരും തലമുറകൾക്കായി അദ്ദേഹം കൈമാറിയത്. ഹെഡ്മാസ്റ്റർ അജി വി ജെ, അധ്യാപകരായ റാണി മാനുവൽ, Read More…

pravithanam

കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ക്രൈസ്തവ സ്ഥാപനങ്ങളുടെ പങ്ക് വിലമതിക്കാനാവാത്തത് :അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം. പി

പ്രവിത്താനം : കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ നാളിതുവരെ നേടിയിട്ടുള്ള പുരോഗതിയിൽ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് നിയുക്ത പാർലമെന്റ് അംഗം അഡ്വ.കെ. ഫ്രാൻസിസ് ജോർജ് അഭിപ്രായപ്പെട്ടു. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ‘വിജയോത്സവം -2024’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യസമൂഹം നേരിടുന്ന വെല്ലുവിളികളെ വിദ്യാഭ്യാസത്തിലൂടെ മാത്രമേ മറികടക്കാൻ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. ഐ.ടി. വിദ്യാഭ്യാസത്തിന് സഹായകമാകുന്ന ലാപ്ടോപ്പുകളും, Read More…

pravithanam

‘ജെൻഡർ ന്യൂട്രൽ’ യൂണിഫോമിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ

പ്രവിത്താനം : ലിംഗസമത്വത്തിന്റെ ആശയം ഉൾക്കൊണ്ടുകൊണ്ട് പുതിയ അധ്യയന വർഷത്തിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളായ വിദ്യാർഥികൾ ‘ജെൻഡർ ന്യൂട്രൽ’ യൂണിഫോമിൽ സ്കൂളിൽ എത്തി. ലിംഗ വിവേചനത്തിന്റെ അതിർവരമ്പുകൾ നേർത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ ആ മാറ്റം ഉൾക്കൊണ്ട് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ് രൂപകൽപ്പന ചെയ്ത പുതിയ യൂണിഫോം ഏവരുടെയും ശ്രദ്ധ നേടി. ധരിക്കാൻ സൗകര്യപ്രദമായ പുതിയ യൂണിഫോം തങ്ങൾക്ക് ഏറെ ആത്മവിശ്വാസം നൽകുന്നതാണെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. Read More…

pravithanam

ഉത്സവാന്തരീക്ഷത്തിൽ പുതുവർഷത്തിലേക്ക് പ്രവേശിച്ച് പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂൾ

പ്രവിത്താനം: രണ്ടുമാസത്തെ അവധിക്കാലത്തിനുശേഷം ആവേശത്തോടെ സ്കൂളിലെത്തിയ വിദ്യാർഥികളെ മധുര പലഹാരങ്ങൾ നൽകിയും നവാഗതരായ വിദ്യാർത്ഥികളെ ഒപ്പം പ്രത്യേക സമ്മാനങ്ങളും നൽകി എതിരേറ്റ് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. സ്കൂൾതല പ്രവേശനോത്സവം ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും സ്കൂളിലെ പൂർവവിദ്യാർത്ഥിയുമായ വിനോദ് ചെറിയാൻ വേരനാനി ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ പകർന്ന പഴമയുടെ സംസ്കാരത്തിന്റെ മാതൃകകൾ വിദ്യാർത്ഥികൾ പിന്തുടരണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പദസമ്പത്ത് വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന നൂതന Read More…

pravithanam

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു

പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ‘ഡിജി വിസ്ത’ സ്കൂൾ മാനേജർ വെരി റവ. ഫാ. ജോർജ് വേളൂപറമ്പിൽ പ്രകാശനം ചെയ്തു. ആധുനിക സാങ്കേതിക വിദ്യകളുടെ മുന്നേറ്റത്തിന്റെ ഫലമായി വായനയുടെ രീതിയും സ്വഭാവവും മാറിയിട്ടുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് ഡിജിറ്റൽ വായനയുടെ പ്രസക്തി വളരെ വലുതാണ്. ഈ പശ്ചാത്തലത്തിൽ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ വളരെ മികച്ച രീതിയിൽ തയ്യാറാക്കിയ ഡിജിറ്റൽ Read More…

pravithanam

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് അവാർഡ് കരസ്ഥമാക്കി പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂൾ

പ്രവിത്താനം: കഴിഞ്ഞ ഒരു വർഷത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പാലാ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ് പ്രവിത്താനം സെൻറ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. സംസ്ഥാന സർക്കാരിന്റെ ‘ലഹരിമുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷം ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാതൃകാപരമായ വിവിധ പ്രവർത്തനങ്ങളാണ് സ്കൂളിലും സമൂഹത്തിലും നടത്തിയത്. എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ബോധവൽക്കരണ ക്ലാസ്സോടെ ആരംഭിച്ച ഈ വർഷത്തെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായത് പ്രവിത്താനം ടൗണിലേക്ക് നടത്തിയ ലഹരിവിരുദ്ധ റാലിയും തുടർന്ന്ടൗണിൽ ലഹരിവിരുദ്ധ സന്ദേശം Read More…