Accident

മേലടുക്കത്ത് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു; ഏഴ് പേര്‍ക്ക് പരുക്ക്

വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇല്ലിക്കൽക്കല്ലിലെത്തി തിരികെ മടങ്ങിയ പോണ്ടിച്ചേരി കാരയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അപകടം. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരുക്കേറ്റ പോണ്ടച്ചേരി സ്വദേശികളായ മുരുകദാസ് (45 ) ബി.അയ്യപ്പൻ (36) വെങ്കിടേഷ് (36) അശോക് കുമാർ ( 43) നജീബ് (35) പി അയ്യപ്പൻ (36) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 7 Read More…

obituary

കൊച്ച് ഹമീദ് നിര്യാതനായി

ഈരാറ്റുപേട്ട: എം.ഇ.എസ് ജഗ്ഷൻ കാടാപുരം കൊച്ച്ഹമീദ് (84) കബറടക്കം കഴിഞ്ഞു. ഭാര്യ. പരീതുമ്മ. മക്കൾ. സത്താർ, ആരിഫാ, ആബിദ, സൗമിയ, ഷാമില, യൂനുസ്. മരുമക്കൾ. പരേതനായ ഇബ്രാഹിം, നാസർ, അലിയാർ, റിയാസ്, ഹാജറ, സീനത്ത്.

mundakkayam

മുണ്ടക്കയത്ത് കോസ് വേ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മാണം : പ്രാഥമിക അനുമതി ലഭിച്ചു

മുണ്ടക്കയം : മുണ്ടക്കയത്ത് ടൗണിൽ നിന്നും കോസ് പാലത്തിനു സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നതിന് മുന്നോടിയായി സർവ്വേ നടപടികളും, ഇൻവെസ്റ്റിഗേഷനും, ഡിസൈനും മറ്റും തയ്യാറാക്കുന്ന പ്രവർത്തികൾക്ക് 5.14 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. അടിക്കടി ഉണ്ടായ പ്രളയങ്ങൾ നിലവിലുള്ള കോസ് വേ പാലത്തിനെ ദുർബലമാക്കിയിട്ടുണ്ട്. മുണ്ടക്കയം ടൗണിൽ നിന്നും എരുമേലി, പുഞ്ചവയൽ , കോരുത്തോട് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള മുഴുവൻ ആളുകളും യാത്ര ചെയ്യുന്നതിന് നിലവിലുള്ള കോസ് വേ പാലമാണ് ഉപയോഗിച്ചുവരുന്നത്. Read More…

poonjar

കരിക്കനാട്ട് ഓമന നിര്യാതയായി

പൂഞ്ഞാർ: കടലാടിമറ്റം കരിക്കനാട്ട് പരേതനായ ശ്രീധരൻ്റെ (ഓമന ചേട്ടൻ) ഭാര്യ ഓമന ശ്രീധരൻ (65) നിര്യാതയായി. സംസ്കാരം നാളെ 11.30 ന് വീട്ടുവളപ്പിൽ. പരേത മൂന്നാംതോട് കൊടുംപ്ലാവില്‍ കുടുംബാംഗം. മക്കൾ: ജൂലി, പിങ്കി (പിങ്കി ടെയ്ലേഴ്സ് ആൻ്റ് ബ്യൂട്ടി പാർലർ, ഈരാറ്റുപേട്ട) മരുമക്കൾ: റെജി (കാലാപ്പള്ളിൽ മങ്കൊമ്പ്, രാജൻ (പതിയിൽ ഭരണങ്ങാനം).

pala

പാലാ മരിയ സദനത്തിന് ഒരു കൈത്താങ്ങ്, യൂത്ത് ഫ്രണ്ട് എം പാലായിൽ പായസമേള ആരംഭിച്ചു

പാലാ: സാമ്പത്തിക ബുദ്ധിമുട്ടിൽ വലയുന്ന പാലാ മരിയ സദനo അഭയകേന്ദ്രത്തിന് സ്വാന്തനമേകാൻ യൂത്ത് ഫ്രണ്ട് എം പാലാ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പായസമേള ആരംഭിച്ചു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി പായസ മേള ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് തങ്ങളാലാകുന്ന സഹായം എത്തിക്കണം എന്നുള്ള കാര്യത്തിൽ യൂത്ത് ഫ്രണ്ട് എന്നും മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തം അടക്കമുള്ളവ നമ്മെ ഓർമ്മിപ്പിക്കുന്നതും അതുതന്നെയാണ്. പായസമേളയിലൂടെ ലഭിക്കുന്ന ലാഭം നിരവധി Read More…

obituary

വലിയപറമ്പിൽ (ചക്കാലയിൽ) സാലി നിര്യാതയായി

പൂഞ്ഞാർ: പനച്ചികപ്പാറ വലിയപറമ്പിൽ ( ചക്കാലയിൽ ) സി.എം മത്തായിയുടെ ഭാര്യ സാലി (62) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടിൽ ആരംഭിച്ച് കൈപ്പള്ളി സെ. ആന്റണിസ് പള്ളി കുടുംബ കല്ലറയിൽ. പരേത പിണ്ണാക്കനാട് കാക്കല്ലിയിൽ കുടുംബാoഗം. മക്കൾ: ജോo, റോസ്‌മി, ട്രീസ, ടോം. മരുമക്കൾ: സിൽസൺ തിരുവനന്തപുരം, അജോ കരിപ്പാമറ്റത്തിൽ, പാദുവ.

aruvithura

“തൊഴിലിട ധാർമ്മികത” അരുവിത്തുറ കോളേജിൽ സെമിനാർ

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഇക്കണോമിക്സ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ തൊഴിലിട ധാർമ്മികത ആധുനിക സമൂഹത്തിൽ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൻ്റെയും ഇക്കണോമിക്സ് അസോസിയേഷൻ്റെയും ഉദ്ഘാടനം മണിമലക്കുന്ന് റ്റി എം ജേക്കബ്ബ് മെമ്മോറിയൽ ഗവൺമെൻ്റ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ ടോജോ ജോസ് ഉദ്ഘാടനം ചെയ്തു. അത്യന്തിക വിജയത്തിന് ധാർമ്മികത അനിവാര്യമാണ്. തൊഴിലിടങ്ങളിലും വാണിജ്യ രംഗങ്ങളിലുമെല്ലാം ധാർമ്മികത കൈവിട്ട് ലാഭത്തിനു പിന്നാലെ പായുന്നവരുടെ നേട്ടങ്ങൾ ക്ഷണികമാണെന്ന് കാലംതെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. Read More…

vakakkad

വിജ്ഞാനം ഗ്രഹിക്കുന്നതിനൊപ്പം ഉചിതമായ ജീവിതനൈപുണികൾ ആർജിച്ചെടുക്കുന്നതിനും പഠനോപകരണങ്ങൾ സഹായിക്കുന്നു

വാകക്കാട് : വിജ്ഞാനം ഗ്രഹിക്കുന്നതിനൊപ്പം ഉചിതമായ ജീവിതനൈപുണികൾ ആർജിച്ചെടുക്കുന്നതിനും പഠനോപകരണങ്ങൾ ഫലപ്രദമാണ് എന്ന് അധ്യാപക വിദ്യാർത്ഥികൾ അനുഭവിച്ചറിഞ്ഞു. വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ തിരുവല്ല റ്റൈറ്റസ് സെക്കൻഡ് ടീച്ചേഴ്സ് കോളേജിൽ നടത്തിയ പഠനോപകരണ നിർമ്മാണ ശില്പശാല കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സുനില ഉദ്ഘാടനം ചെയ്തു. ബി. എഡ് കോഴ്സ് കോഡിനേറ്ററും കൊമേഴ്സ് വിഭാഗം തലവനുമായ അസി. പ്രൊഫ. പ്രമോദ് തോമസ് ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. വിവിധ വിഷയാടിസ്ഥാനത്തിൽ നടത്തിയ ക്ലാസുകൾക്ക് വാകക്കാട് സെൻ്റ് Read More…

teekoy

കത്തോലിക്ക കോൺഗ്രസ് ജാഗ്രതാദിനം ആചരിച്ചു

തീക്കോയി: നിർദിഷ്ട ഇഎസ്എയി ൽനിന്നു ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും പൂർണമായും ഒഴിവാക്കണമെന്നും മുല്ലപ്പെരിയാർ വിഷയത്തിൽ ജനസുരക്ഷ ഉറപ്പുവരുത്താൻ സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ ജാഗതാദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് യൂണിറ്റുകളിൽ യോഗങ്ങൾ, ധർണകൾ, ജനപ്രതിനിധികൾക്കു നിവേദനം സമർപ്പിക്കൽ, പഞ്ചായത്ത് സംവാദങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു. ജാഗ്രതാ ദിനാചരണത്തിന്റെ ഗ്ലോബൽ തല ഉദ്ഘാടനം തീക്കോയിയിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നിർവഹിച്ചു. ജനറൽ സെക്രട്ടറി ഡോ.ജോസ് കുട്ടി ഒഴുകയിൽ, ഫൊറോന Read More…

erattupetta

ഈരാറ്റുപേട്ടയിൽ പൂ കൃഷി വിളവെടുപ്പ് നടത്തി

ഈരാറ്റുപേട്ട: നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ട നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ റസീന ഒറ്റയിൽ ചെയ്ത പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൾ ഖാദർ നിർവ്വഹിച്ചു. നഗരസഭ സെക്രട്ടറി ജോബിൻ ജോൺ, ഡിവിഷൻ കൗൺസിലർ നൗഫിയ ഇസ്മയിൽ, ഈരാറ്റുപേട്ട കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അശ്വതി വിജയൻ, കൃഷി ആഫീസർ രമ്യ ആർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, റസീനയുടെ കുടുംബാഗങ്ങൾ, സുഹൃത്തുക്കൾ, അയൽവാസികൾ തുടങ്ങിയവർ പങ്കെടുത്തു.