കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ബൈക്ക് ബസിനടിയില്‍ പെട്ട് അപകടം; യുവാവിന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളി: പേട്ടക്കവലയില്‍ ബൈക്ക് ബസിനടിയില്‍പെട്ട് ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പാറക്കടവില്‍ വാടകയ്ക്ക് താമസിക്കുന്ന ആനിത്തോട്ടം ഒതളശ്ശേരിയില്‍ ആന്റണി വര്‍ഗ്ഗീസിന്റെ മകന്‍ ഡേവിസ് ആന്റണി (30) ആണ് മരിച്ചത്. ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഡേവിസ് ബസിനടിയില്‍ പെടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓടിക്കൂടിയ ആള്‍ക്കൂട്ടം കാഴ്ചക്കാരായപ്പോള്‍ സംഭവമറിഞ്ഞെത്തിയ ഹൈവേ പോലീസാണ് എസ്‌ഐ വി എന്‍ ഇസ്മായിലിന്റെ നേതൃത്വത്തില്‍ ബസിനടിയില്‍ നിന്ന് യുവാവിനെ വലിച്ചു പുറത്തെടുത്തതും ആശുപത്രിയില്‍ എത്തിച്ചതും. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

Read More

ആറാം മൈലില്‍ അപകടം തുടര്‍ക്കഥയാകുന്നു; നിയന്ത്രണം വിട്ട കാര്‍ ആറ്റില്‍ വീഴാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഒഴിവായത് വന്‍ദുരന്തം, കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

ഈരാറ്റുപേട്ട: ആറാം മൈലില്‍ രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ അപടം നടന്ന് ആഴ്ചകള്‍ കഴിയും മുന്‍പ് വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു നിന്നത് ആറ്റിലേക്കുള്ള മതില്‍ക്കെട്ടില്‍. നിയന്ത്രണം വിട്ട് റോഡിനു സമീപത്തെ പറമ്പിലേക്കു വീഴും മുന്‍പ് ബൈക്കു യാത്രക്കാരനെയും ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. പാലാ ഭാഗത്തു നിന്നും വന്ന കാറാണ് അപകടത്തില്‍ പെട്ടത്. തോടനാല്‍ സ്വദേശി പാറേക്കാട്ടില്‍ ആന്റണിയുടെ കാറാണ് അപകടത്തില്‍ പെട്ടത്. ആന്റണിയും ഭാര്യയും മൂന്നു കുട്ടികളും കാറിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. കിഴപറയാര്‍ സ്വദേശി പുത്തന്‍പുരയ്ക്കല്‍ ബിനോയിയുടെ ബൈക്ക് അപകടത്തില്‍ ഭാഗികമായി തകര്‍ന്നു. ബിനോയിയുടെ കാലിനാണ് പരിക്ക്. ഭാര്യയും മൂന്നു കുട്ടികളുമടക്കമുള്ള കാര്‍ ആറ്റില്‍ പതിക്കാതിരുന്നത് മൂലം വന്‍ അപകടം ഒഴിവായി.

Read More

പാറത്തോട് അപകടം; കാറിടിച്ചു പരിക്കേറ്റ വിദ്യാര്‍ഥിനിക്ക് ശസ്ത്രക്രിയ നടത്തി; അപകടനില തരണംചെയ്തുവെന്ന് റിപ്പോര്‍ട്ട്

കാഞ്ഞിരപ്പള്ളി: പാറത്തോട് കവലയ്ക്ക് സമീപം നിയന്ത്രണംവിട്ട കാറിടിച്ചു ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനി ഷാനി സാബുവിനു ശസ്ത്രകിയ നടത്തി. നടത്തിയ ശസ്ത്രക്രിയ വിജയകരം ആണെന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷാനി അപകടനില തരണം ചെയ്തുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കാലുകളില്‍ രണ്ട് ശസ്ത്രക്രിയകൂടി ആവശ്യമാണ്. ഇടുപ്പെല്ലിനും തുടയെല്ലിനും പൊട്ടലുണ്ട്.

Read More

കാഞ്ഞിരപ്പള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ കാല്‍നടയാത്രക്കാരിയായ വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ചു; ഗുരുതര പരിക്ക്, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ചുണ്ടായ അപകടത്തില്‍ കാല്‍നടയാത്രക്കാരിയായ വിദ്യാര്‍ഥിനിക്കു ഗുരുതര പരിക്ക്. കുട്ടിക്കാനം മരിയൻ കോളേജിലെ ഒന്നാം വർഷ എംസിഎ വിദ്യാർത്ഥിനിയായ പാറത്തോട് ഇടപറമ്പിൽ ഷാനി സാബു (21)വിനെയാണ് അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറിപ്പിച്ചത്. വിദ്യാര്‍ത്ഥിനിയെ ആദ്യം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി മുണ്ടക്കയം റോഡില്‍ പാറത്തോട്ടില്‍ റോഡരികിലൂടെ നടന്നു പോകുകയായിരുന്നു വിദ്യാര്‍ത്ഥിനി. ഈ സമയം എതിര്‍ദിശയില്‍ നിന്നെത്തിയ കാര്‍ നിയന്ത്രണം വിട്ട് വിദ്യാര്‍ഥിനിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയെ ഇടിച്ച ശേഷം മറ്റു വാഹനങ്ങളിലും ഇടിച്ചാണ് കാര്‍ നിന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

തലനാട് ഗ്രാമപഞ്ചായത്ത് അംഗത്തിന് വാഹനാപകടത്തില്‍ പരിക്ക്

തലനാട് ഗ്രാമപഞ്ചായത്തംഗത്തിന് വാഹനാപകടത്തില്‍ പരിക്കേറ്റു.ഒന്നാം വാര്‍ഡ് അംഗം രോഹിണി ഭായി ഉണ്ണികൃഷ്ണനണ് പരിക്കേറ്റത്. രോഹിണിയെ ചേര്‍പ്പുങ്കുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഹിണി ഭായി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ കാറിടിക്കുകയായിരുന്നു. തലനാട് മുന്നിലവ് റൂട്ടില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

Read More

കാല്‍നടയാത്രക്കാരന്‍ ബൈക്കിടിച്ച് മരിച്ചു

റിട്ട. പോസ്റ്റുമാന്‍ ബൈക്കിടിച്ച് മരിച്ചു. ചങ്ങനാശ്ശേരി തുരുത്തി പോസ്റ്റോഫീസിലെ റിട്ട. പോസ്റ്റുമാന്‍ ബൈക്കിടിച്ച് മരിച്ചു. തുരുത്തി കല്ലുതറ വീട്ടില്‍ പരേതനായ ഗോവിന്ദന്റെ മകന്‍ കെ.ജി ദാമോദരന്‍ (75) ആണ് മരിച്ചത്. എം.സി റോഡില്‍ തുരുത്തി കാനായ്ക്കു സമീപം പുത്തന്‍പീടിക ജങ്ഷനില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ 5.30 യോടെ ആയിരുന്നു അപകടം. സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം തുരുത്തിയിലെ സ്വകാര്യ തടിമില്ലില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. രാവിലെ ജോലിയ്ക്ക് കാല്‍നടയായി പോകുന്ന വഴിയാണ് ബൈക്കിടിച്ചു അപകടം ഉണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. പരേതന്‍ തുരുത്തി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായും കെ.പി.എം.എസ് തുരുത്തി ശാഖാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: അമ്മിണി,തുരുത്തി മുരിക്കാട്ട് കുടുംബാംഗമാണ്.മക്കള്‍: സജിനി, സന്ധ്യ. മരുമക്കള്‍:…

Read More

ഒമാനില്‍ വാഹനാപകടം; ചങ്ങനാശേരി സ്വദേശി അടക്കം രണ്ടു പേര്‍ മരിച്ചു; രണ്ടു മലയാളികള്‍ക്കു പരിക്ക്

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയടക്കം രണ്ടു പേര്‍ മരിച്ചു. ഒമാനിലെ സുഹൈല്‍ ബഹ്‌വാന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി മാമ്മൂട് ദൈവം പടി കാഞ്ഞിരത്തുംമൂട്ടില്‍ വര്‍ഗീസ് – റെജിമോള്‍ ദമ്പതികളുടെ മകന്‍ ആല്‍വിന്‍ (22) മഹാരാഷ്ട്ര സ്വദേശി ദേവാന്‍ഷൂ (21) എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പെട്ടത് സുഹൃത്തുക്കളും മസ്‌ക്കറ്റ് ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുമാണ്. മസ്‌കറ്റില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെ സമായീലില്‍ ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് റോഡരികിലെ താഴ്ച്ചയിലേക്ക് ഇറങ്ങി മറിയുകയായിരുന്നു. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന തലശേരി സ്വദേശി മുഹമ്മദ് സുനൂന്‍, ആലപ്പുഴ സ്വദേശി ഹരികൃഷ്ണന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേരും വിനോദ സഞ്ചാര കേന്ദ്രമായ ജബല്‍ശംസില്‍ പോയി മടങ്ങിവരുംവഴിയാണ് അപകടത്തില്‍ പെട്ടത്. ഒമാനില്‍ ജോലി ചെയ്യുന്ന സുനൂന്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. മറ്റുള്ളവര്‍…

Read More

മോനിപ്പളളിയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

കുറവിലങ്ങാട്: മോനിപ്പള്ളിയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനായ കുറിച്ചിത്താനാം സ്വദേശി പരമേശ്വരന്‍ ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു പോകുംവഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന പരമേശ്വരന്റെ ഭാര്യയ്ക്കും മറ്റു രണ്ടു പേരുമടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കൂത്താട്ടുകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ സ്‌കൂട്ടറിലും ഓട്ടോയിലും ഇടിയ്ക്കുകയായിരുന്നു. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. UPDATing

Read More

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് കയറി യുവാക്കള്‍ക്ക് പരിക്ക്

ചങ്ങനാശ്ശേരിയില്‍ എം.സി റോഡില്‍ തുരുത്തിയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് കയറി യുവാക്കള്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ സ്വദേശികളായ വിഷ്ണു വി മനോജ് (23), നിഥിന്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടുകൂടി ആയിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു ഇരുവരും. തുരുത്തി പുന്നമൂട് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയുടെ പിന്നിലേക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

Read More

പനയ്ക്കപ്പാലം അപകടം: മരണം രണ്ടായി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പാലാ റോഡില്‍ പനയ്ക്കപ്പാലത്തിനടുത്ത് സ്‌കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണം രണ്ടായി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന പാലാ ഇളന്തോട്ടം മൂന്നുതൊട്ടിയില്‍ ജിബിന്‍ രാജു (31)വും മരിച്ചു. നേരത്തെ, അപകടത്തില്‍ പാറയില്‍ അജിത് ജേക്കബ് (29) മരിച്ചിരുന്നു. ജനുവരി ഏഴിന് വിവാഹം നടക്കാനിരിക്കെയാണ് അജിത്തിനെ മരണം തട്ടിയെടുത്തത്. ശനിയാഴ്ച വൈകുന്നേരം എട്ടേകാലോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം.

Read More