വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കാലടിയില്‍ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്നു വിവാഹസംഘം. ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ ആണ് ബസ് മറിഞ്ഞത്. പെട്രോള്‍ പമ്പിലേക്കാണ് ബസ് ഇടിച്ച് കയറിയത്. ഇവിടെ നിന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
Accident
വിവിധ അപകടങ്ങളിൽ 8 പേർക്ക് പരുക്ക്
പാലാ: തിരുവോണ ദിനത്തിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 8 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാമ്പാടി പൊത്തൻപുറം കവലയ്ക്ക് സമീപത്ത് വച്ച് ഇന്നലെ രാത്രി റോഡിൽ കൂടി നടക്കുന്നതിനിടെ വാൻ ഇടിച്ചു വീണ് പാമ്പാടി പഞ്ചായത്ത് അംഗം വി.ടി. ഫിലിപ്പോസിനു ( മാത്തച്ചൻ പാമ്പാടി – 75 ) പരിക്കേറ്റു. കിടങ്ങൂരിൽ വച്ച് ഇന്നലെ രാത്രി വഴിയാത്രക്കാരനെ ഇടിച്ച ശേഷം സ്കൂട്ടറിൽ നിന്നും മറിഞ്ഞുവീണ് പ്രവിത്താനം സ്വദേശിനി റീന ബിനോയിക്ക് ( 43 Read More…
കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം
പാലാ: കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് പരിക്കേറ്റ മുണ്ടക്കയം സ്വദേശികളായ നെബിൻ ( 22 ) ജിസൺ (23 ) ബിലാൽ (23 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പത്തരയോടെ പാലാ പൊൻകുന്നം റൂട്ടിൽ പൈകയ്ക്ക് സമീപം ആയിരുന്നു അപകടം.
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയത്തു വച്ച് ബസിൽ നിന്നു താഴെ വീണു കുമളി സ്വദേശിനി പ്രീത ദേവസ്യയ്ക്ക് ( 54) പരുക്കേറ്റു. 11 മണിയോടെയാണ് അപകടം. ഇന്നു രാവിലെ മണിമലയിൽ വച്ച് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോയിൽ യാത്രചെയ്തിരുന്ന പത്തനാപുരം സ്വദേശികളായ നവാസ് ( 50) ഭാര്യ റെജീന ( 50) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ രാത്രി കൊടുങ്ങൂരിൽ വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് Read More…
പാലാ റിവർവ്യൂ റോഡിൽ കണ്ടെയ്നർ ലോറി മരത്തിലിടിച്ച് അപകടം
പാലാ :പാലാ ടൗണിൽ പോൾസൺ ബേക്കറിക്ക് സമീപമുള്ള റിവർവ്യൂ റോഡിൽ കണ്ടെയ്നർ ലോറി മരത്തിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞ് റോഡിലേക്ക് വീണു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ സൈഡിലേക്കാണ് മരത്തിന്റെ ശിഖരം വീണത്.വലിയ അപകടസാധ്യതയുണ്ടായിരുന്നെങ്കിലും ഭാഗ്യവശാൽ ആർക്കും പരിക്കോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായില്ല.
വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്
പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടു പാലത്ത് വച്ച് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് എറണാകുളം കാക്കനാട് സ്വദേശികളായ ജീൻ ജെ കാപ്പൻ ( 44 ) ഡാനിയ ( 39 ) ആനി ജീൻ കാപ്പൻ ( 11 ) ചാക്കോ ജെ കാപ്പൻ ( 8 ) എന്നിവർക്കു പരുക്കേറ്റു. 4 മണിയോടെയാണ് അപകടം. ഇന്നലെ വൈകിട്ട് പൊൻകുന്നം കൊപ്രാക്കുളത്ത് വച്ച് ഓട്ടോറിക്ഷയും പിക് Read More…
പിക്കപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം
പാലാ: പിക്കപ്പും ലോറിയും കൂട്ടിയിടിച്ചു പരുക്കേറ്റ ആലപ്പുഴ സ്വദേശികളായ വിപിൻ ജോർജ് (34), വിനീത (28) രാഹുൽ ( 29) നിവ്യ (30) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ക്യാബിനുള്ള പിക്കപ്പ് വാനിൽ സഞ്ചരിച്ചവർക്കാണ് പരുക്കേറ്റത്. ഉച്ചകഴിഞ്ഞ് 3 മണിയോടെ പാലാ – തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ വച്ചായിരുന്നു അപകടം.
മുള്ളൻപന്നി റോഡിനു കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് ഒരാൾക്ക് പരുക്ക്
പാലാ : ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിനു കുറുകെ ചാടിയ മുള്ളൻപന്നിയെ ഇടിച്ചു ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ പാലാ കവീക്കുന്ന് സ്വദേശി കെ. കെ ദിനേഷിന് ( 56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 മണിയോടെ കവീക്കുന്ന് ഭാഗത്ത് വച്ചായിരുന്നു അപകടം.
വിവിധ അപകടങ്ങളിൽ രണ്ട് പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ കരൂർ സ്വദേശി ഉലഹന്നാൻ ജോസഫിനു ( 78) പരുക്കേറ്റു. രാവിലെ 10.30യോടെ പാലാ ഭാഗത്തു വച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ടു പൊൻകുന്നത്തു വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ റാന്നി സ്വദേശിനി അഞ്ജലി പ്രകാശിനു ( 35) പരുക്കേറ്റു.
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ കണമല ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇടകടത്തി സ്വദേശികളായ ജോബിൻ ജോൺ ( 32 ) അരുൺ പി ബാബു ( 32 ) എന്നിവർക്കു പരുക്കേറ്റു. രാവിലെ ചെത്തിമറ്റം ഭാഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചു പാലാ സ്വദേശി ഏയ്ഞ്ചലോ ആൻ്റോക്ക് ( 18 ) പരുക്കേറ്റു.







