ചിറക്കടവ്: മണ്ണംപ്ലാവ് വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ കപ്പേളയിൽ പ്രധാന തിരുനാൾ നാളെ നടക്കും. വൈകിട്ട് 4.15 ന് കപ്പേളയിൽ ആഘോഷമായ തിരുനാൾ കുർബാനയ്ക്കും, ലദീഞ്ഞീനും ഫാ ബ്രിജേഷ് പുറ്റുമണ്ണിൽ മുഖ്യകാർമ്മികനാകും.
തിരുനാൾ ദിനമായ നാളെ രാവിലെ അഞ്ചരയ്ക്ക് കപ്പേളയിലും, 07.15 നും, 09.45 നും ഇടവക പള്ളിയിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ഇന്നലെ നടന്ന പ്രദക്ഷിണത്തിലും, തുടർന്ന് നടന്ന നേർച്ച പുഴുക്ക് വിതരണത്തിലും, നേർച്ച വസ്തുക്കളുടെ ലേലത്തിലും നാനാജാതി മതസ്ഥരായ നാലായിരത്തിലധികം വിശ്വാസികൾ പങ്കെടുത്തു.





