ഭരണങ്ങാനം: സെക്ഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി വിതരണം അവ താളത്തിൽ. ജീവനക്കാരുടെ കുറവും വലിയ ഏരിയായും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഓഫീസിന് അനുവദിച്ചിട്ടുള്ള ജീപ്പും ഇപ്പോഴില്ല. ഇതുമൂലം വൈദ്യുതി പുനഃസ്ഥാപി ക്കാൻ താമസം നേരിടുകയാണ്. ഒരു മാസം 1500 കിലോമീറ്റർ ഓടാനുള്ള പണമേ ജീ പ്പിന് അനുവദിക്കുകയുള്ളുവെന്ന് ജീവനക്കാർ പറയുന്നു.അത് ചിലപ്പോൾ 15 ദിവസ മാകുമ്പോൾ കഴിയും. പിന്നീട് ജീവനക്കാർ സ്വന്തം ബൈക്കിലും മറ്റുമാണ് തകരാർ പ രിഹരിക്കാൻ കറങ്ങി നടക്കുന്നത്. മണിക്കൂറുകൾക്കു ശേഷമാണ് വൈദ്യുതി പുനഃ സ്ഥാപിക്കാനാകുന്നത്. Read More…
Month: April 2025
പനക്കപ്പാലം പഴയ റോഡിൽ കൂടെ യാത്രചെയ്യുന്നവർക്ക് ഭീഷണിയായി ഉണങ്ങിയ മരത്തിന്റെ കുറ്റി
പനക്കപ്പാലം: പനക്കപ്പാലം പഴയ റോഡിൽ കൂടെ യാത്രചെയ്യുന്നവർക്കും വാഹനങ്ങൾക്കും, അവിടെയുള്ള കെട്ടിടങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഭീഷണിയായി നിൽക്കുകയാണ് ഉണങ്ങിയ മരത്തിന്റെ കുറ്റി. ഉണങ്ങിയ മരത്തിന്റെ വലിയ കുറ്റി തുടർച്ചയായി പെയ്യുന്ന മഴയിൽ അടിയിൽ നിന്നും വിട്ടു വരുന്നതിനാൽ കയർ കൊണ്ട് കെട്ടി നിർത്തിയും സപ്പോർട്ട് നൽകിയും കെഎസ്ഇബിയുടെ ഉൾപ്പടെ ഉള്ള കേബിളുകൾ പൊട്ടാതെ സംരക്ഷിച്ചു നിർത്തിയിരിക്കുകയാണ് പഴയ റോഡിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും നാട്ടുകാരും. കെഎസ്ഇബി ജീവനക്കാരും മറ്റ് ഉത്തരവാദിത്തപ്പെട്ടവരും എത്തി മരക്കുറ്റി എത്രയും വേഗം നീക്കം Read More…
റാപ്പർ വേടന് ജാമ്യമില്ല; രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍
റാപ്പർ വേടന് ജാമ്യമില്ല. രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍ തുടരും. ജാമ്യപേക്ഷ മെയ് രണ്ടിന് പരിഗണിക്കും. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. പെരുമ്പാവൂർ JFCM 3 ന്റേതാണ് നടപടി. തെളിവ് ശേഖരണം നടത്തണമെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളത്തെ ഫ്ലാറ്റിൽ എത്തിക്കും. നാളെ തൃശൂർ വീയുരുള്ള ജ്വലറിയിൽ തെളിവെടുപ്പ് നടത്തും.തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റഡിയില്‍ വേണമെന്ന് വനം വകുപ്പ് കോടതിയെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. ഒരു ആരാധകന്‍ സമ്മാനിച്ച പുലിപ്പല്ല് തൃശൂരിലെ Read More…
രാമപുരം കോളേജിൽ ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചു
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് സംഘടിപ്പിക്കുന്ന അണ്ടർ 20 സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചു. ടൂർണ്ണമെന്റിൽ സംസ്ഥാനത്തെ വിവിധ ടീമുകൾ മാറ്റുരക്കും കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, സ്പോർട്സ് വിഭാഗം മേധാവി മനോജ് സി ജോർജ്, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന്
പരീക്ഷാ ഫലം മെയ് 9ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഈ വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷകൾ 2025 മാർച്ച് 3 ന് ആരംഭിച്ച് മാർച്ച് 26 നാണ് അവസാനിച്ചത്. സംസ്ഥാനത്തു 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികളാണു റഗുലർ വിഭാഗത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,17,696 പേർ ആൺകുട്ടികളും 2,09,325 പേർ പെൺകുട്ടികളുമാണ്. സർക്കാർ മേഖലയിൽ 1,42,298 വിദ്യാർഥികളും എയ്ഡഡ് മേഖലയിൽ 2,55,092 വിദ്യാർഥികളും അൺ Read More…
കെ.പി.സി.സി. സംസ്കാര സാഹിതി പാലാ നിയോജകമണ്ഡലം പ്രവർത്തനോദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും ;മെയ് 1 ന്
പാലാ: കെ.പി.സി.സി. സംസ്കാര സാഹിതി പാലാ നിയോജകമണ്ഡലം പ്രവർത്തനോദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും 2025 മെയ് 1 ന് (വ്യാഴം) 4 PM കോൺഗ്രസ് പാലാ മണ്ഡലം കമ്മറ്റി ഓഫീസ്, ടൗൺ ഹാൾ ബിൽഡിംഗിൽ വെച്ച് നടത്തുന്നു. ശ്രീ. ബോബൻ തോപ്പിൽ ജില്ലാ ചെയർമാൻ) അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ ശ്രീ. എൻ.വി. പ്രദീപ് കുമാർ സംസ്ഥാന വർക്കിംഗ് ചെയർമാൻ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ മെമ്പർഷിപ്പ് വിതരണ ഉൽഘാടനം നടത്തും. അഡ്വ. സന്തോഷ് കെ. മണർകാട്ട് Read More…
പാലാ നഗരസഭ പ്രതിപക്ഷ അംഗങ്ങളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ഭരണകക്ഷിയംഗങ്ങൾ
പാലാ: പാലാ നഗരസഭ പ്രതിപക്ഷ അംഗങ്ങളുടെ ആരോപണങ്ങൾ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞടുപ്പ് മുന്നിൽ കണ്ടുള്ള സ്പോൺസേർഡ് അരോപണങ്ങൾ എന്ന് ഭരണകക്ഷിയംഗങ്ങൾ. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും ആരോഗ്യസ്ഥിരം സമിതിയും നിയന്ത്രിക്കുന്നത് യു ഡി.എഫ്: ഈ കമ്മിറ്റികൾ നിർജീവം. പാലാ നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങളും വികസനങ്ങളും ബഡ്ജറ്റിന് മുൻപ് തയ്യാറാക്കുന്ന ധനകാര്യ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റിയിൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ഉണ്ടായിരുന്നിട്ട് പോലും പാലായുടെ വികസനത്തെ സംബന്ധിച്ച് ഒരു നിർദ്ദേശം പോലും ഇതേ വരെ ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നതിന് നൽകാതെയും Read More…
ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി
മുണ്ടക്കയം: കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ വേർപാട് ലോകത്തിനു തന്നെ വലിയ ഒരു നഷ്ടമാണ് ഉണ്ടായതെന്നു കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ വിലയിരുത്തി. സാഹോ ദര്യവും, മാനവ മൂല്യവും ഉയർത്തി പിടിച്ചുകൊണ്ടു ലോകസമാധാന ത്തിനു വേണ്ടി പ്രയത്നിച്ച മനുഷ്യ സ്നേഹിയായിരുന്നു മാർപാപ്പ എന്ന് അനുസ്മരണ യോഗത്തിൽ പറഞ്ഞു. മാർപാപ്പയോടുള്ള ആദരസൂചകമായി ടൗണിൽ മെഴുകുതിരി കത്തിച്ചുകൊണ്ട് പ്രാർത്ഥനയും അനുസ്മരണ യോഗവും നടത്തി. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ. എസ്. രാജൂ അധ്യക്ഷതവഹിച്ചു. നൗഷാദ് ഇല്ലിക്കൽ, Read More…
കോൺഗ്രസ് വിവിധ വാർഡുകളുടെ നേതൃത്വത്തിൽ മഹാത്മ കുടുംബ സംഗമം നടത്തി
മുണ്ടക്കയം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റിയിലെ വിവിധ വാർഡുകളുടെ നേതൃത്വത്തിൽ മഹാത്മ കുടുംബ സംഗമം നടത്തി. പുലിക്കുന്ന് ഭാഗത്തെ 14, 16, 12 വാർഡുകളുടെ കുടുംബ സംഗമമാണ് പുലിക്കുന്ന് കമ്യൂണിറ്റി ഹാളിൽ നടന്നത്. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ടി.ടി സാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി ഉദ്ഘാടനം ചെയ്തു. സിവിൽ സർവ്വീസിൽ 54-ാമത് റാങ്ക് കരസ്ഥമാക്കിയ സോണറ്റിനെയും മാതാപിതാക്കളെയും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും സേവാദൾ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട സാബു Read More…
മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് മെയ് 7 ന്
ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ പേപ്പൽ കോണ്‍ക്ലേവ് മെയ് 7 ന് നടക്കും. വോട്ടവകാശമുള്ള 135 കര്‍ദിനാള്‍മാര്‍ പങ്കെടുക്കും. വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് തീരുമാനം. വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ ആണ് കോണ്‍ക്ലേവ് നടക്കുക. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാകും. നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നത് വരെ കോണ്‍ക്ലേവ് തുടരും. മെയ് 7ന് ഉച്ചക്ക് ശേഷമാണ് ആദ്യ ബാലറ്റ്. ഒരു റൗണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ആ ബാലറ്റുകള്‍ കത്തിക്കും. Read More…