general

വെള്ളികുളം ഇടവകയിലെ സമർപ്പിതസംഗമം നാളെ

വെള്ളികുളം: വെള്ളികുളം ഇടവകയിലെ വൈദിക സന്ന്യസ്തരുടെ സംഗമം മെയ് 3 ഞായറാഴ്ച വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. 9.30 am -വിശുദ്ധ കുർബാന. ഫാ. റോണി മണിയാക്കുപാറയിൽ, സി എം എഫ്.തുടർന്ന് പൊതുസമ്മേളനം.

വികാരി ഫാ.സ്കറിയ വേകത്താനം മീറ്റിംഗിൽ അധ്യക്ഷത വഹിക്കും. സിസ്റ്റർ വിമല പുന്നശ്ശേരിൽ സമർപ്പിത സംഗമം ഉദ്ഘാടനം ചെയ്യും.സിസ്റ്റർ മെൽബിൻ തേനംമാക്കൽ ചർച്ചകൾക്ക് നേതൃത്വം നൽകും. സമ്മാനദാനം, സ്നേഹവിരുന്ന്.

എല്ലാവർഷവും ലോകത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ പ്രേഷിതവേല ചെയ്യുന്ന ഇടവക്കാരായ വൈദിക- സന്ന്യസ്ഥർ ഒത്തുചേരുന്ന കൂട്ടായ്മ സംഗമംമാണിത്. ദൈവവിളി സ്വീകരിച്ചു വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന ധാരാളം വൈദികരും സന്യസ്ഥരും വെള്ളികുളം ഇടവകയിൽ ഉണ്ട്.ഇവരുടെ സംഗമം ഇടവക സമൂഹത്തിന് ഒരു ആത്മീയ ഉണർവാണ് നല്കുന്നത്.

സിസ്റ്റർ ബിൻസി മുളങ്ങാശ്ശേരില്‍, സിസ്റ്റർ ടോംസി വാഴയിൽ, സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതിയിൽ , സിസ്റ്റർ ശാലിനി തേനംമാക്കൽ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *