അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ തിരുനാളിനു കൊടിയേറി

Estimated read time 0 min read

അരീക്കര: കോട്ടയം അതിരൂപതയിൽ 1900 ൽ സ്ഥാപിതമായ അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ പരിശുദ്ധ കന്യകാ മറിയത്തിന്റെ ശുദ്ധീകരണ തിരുനാളിനും വിശുദ്ധ റോക്കീസിൻ്റെ തിരുനാളിനും കൊടിയേറി. രാവിലെ ഇടവക വികാരി ഫാദർ സ്റ്റാനി ഇടത്തിപറമ്പീൽ പതാക ഉയർത്തി തുടർന്ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന ഫാ വിൻസൺ പുളീവേലിൽ നേതൃത്വം നൽകി.

തുടർന്ന് 12 മണീക്കൂർ ആരാധന വാർഡ് അടിസ്ഥാനത്തിൽ, വൈകുന്നേരം 6.15 ന് ആരാധന സമാപനം, മെഴുകുതിരി പ്രദക്ഷിണം , ക്നായിതോമായുടെ പ്രതിമ അനാച്ഛാദനം, സ്നേഹവിരുന്ന് തുടർന്ന് വൈകിട്ട് എട്ടിന് ചങ്ങനാശ്ശേരി ശാലോം കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന നാടകം ക്നായിതൊമ്മൻ.

നാളെ (ഫെബ്രുവരി മൂന്ന്) രാവിലെ 6.30 ന് സിറോ മലങ്കര റീത്തിൽ വിശുദ്ധ കുർബാന ഫാ സനീഷ് കയ്യാലയ്ക്കകത്ത്, വൈകുന്നേരം നാലിന് വാദ്യമേളങ്ങൾ ആറിന് തിരുനാൾ വേസ്പര ഫാ ജിൻസ് നെല്ലിക്കാട്ടീൽ പ്രസംഗം ഫാ. റ്റോബി ശൗര്യാംമാക്കീൽ ഏഴ് മണിക്ക് പ്രദക്ഷിണം കുരിശുപള്ളിയിൽ. ലദീഞ്ഞ് ഫാ. സ്റ്റീഫൻ തേവർപറമ്പിൽ. രാത്രി ഒൻപതിന് പരിശുദ്ധ കുർബാനയുടെ ആശീർവാദം ഫാ തോമസ് ആനിമൂട്ടിൽ 9.15 ന് വാദ്യമേളങ്ങളുടെ ഡിസ്പ്ലേ. ഫെബ്രുവരി നാല് ഞായറാഴ്ച രാവിലെ ഏഴിന് ദിവ്യബലി 9.45 ന് ആഘോഷപൂർവ്വമായ തിരുനാൾ റാസ ഫാ. ജിതിൻ വല്ലൂർ ഒഎസ്ബി മുഖ്യകാർമികത്വത്തിൽ ഫാ ജെയ്സ് ആശാരി പറമ്പിൽ ,ഫാ ബിനോയ് തോണിക്കുഴിയിൽ, ഫാ ജോൺസൺ മാരിയിൽ, ഫാ തോംസൺ കീരീപ്പേൽ എന്നീവർ സഹകാർമികരായിരിക്കും.

തിരുനാൾ സന്ദേശം: ഫാ. ജോസഫ് പുത്തൻപുര തുടർന്ന് 12 ന് പ്രദക്ഷിണം , ഫാ ജോസഫ് ഈഴാറാത്ത് പരിശുദ്ധ കുർബാനയുടെ ആശീർവാദം വൈകുന്നേരം 6.30 മുതൽ കൊച്ചിൻ നവോദയ അവതരിപ്പിക്കുന്ന മെഗാഷോ.

You May Also Like

More From Author

+ There are no comments

Add yours