bharananganam

പാലാ കോ ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസി ലുമിനറി സ്കോളർഷിപ്പ് പരീക്ഷയിൽ 3 ആം റാങ്ക് നേടി നെവിൻ നൈജു

ഭരണങ്ങാനം: പാലാ കോ ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസി ലുമിനറി സ്കോളർഷിപ്പ് പരീക്ഷയിൽ 3 ആം റാങ്ക് ഭരണങ്ങാനം സെന്റ് മേരീസ്‌ ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി നെവിൻ നൈജുവിന് . ഭരണങ്ങാനം മരോട്ടിക്കൽ നൈജു ജോസഫിന്റെയും നൈസി നൈജു (ടീച്ചർ,സെന്റ് ജോർജ് സ്കൂൾ കൂട്ടിക്കൽ)വിന്റേയും മകനാണ് നെവിൻ. സഹോദരങ്ങൾ : നേഹൽ നൈജു, നോബിൻ നൈജു.

Accident bharananganam

ഇടമറ്റത്ത് നിയന്ത്രണം വിട്ട ബസ് തെങ്ങിലിടിച്ച് അപകടം; എസ്എസ്എല്‍സി പരീക്ഷയ്ക്കു പോയ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക് പരുക്ക്, മൂന്നു പേരുടെ പരിക്ക് ഗുരുതരം

പാലാ: ഇടമറ്റത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് തെങ്ങിലിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്. മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്. ചേറ്റുതോട് നിന്നും നിന്നും പാലായ്ക്ക് പോയ കുറ്റാരപ്പള്ളില്‍ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരീക്ഷയ്ക്കു പോയ ഇടമറ്റം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

bharananganam

അമ്പാറ സ്വദേശിയെ എറണാകുളത്തുനിന്നും കാണാതായതായി പരാതി

കൊച്ചി: ഭരണങ്ങാനം അമ്പാറ സ്വദേശിയെ എറണാകുളത്ത് നിന്നും കാണാതായതായി പരാതി. ഫ്ലേവിൻ ജോസ് (45) എന്നയാളെയാണ് എറണാകുളം, ഇളംകുളം ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ചിന് സമീപത്തുനിന്നും കാണാതായത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കാണാതാകുമ്പോള്‍ വെള്ള പാന്റ്‌സും മെറൂണ്‍ കളറിലുള്ള ചെക്ക് ഷര്‍ട്ടുമായിരുന്നു വേഷം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9447720862, 9447120002 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

bharananganam

ഭരണങ്ങാനത്തു നിന്ന് കാണാതായ യുവതി തിരിച്ചെത്തി, വീട്ടില്‍ നിന്ന് പോയത് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ തുടർന്ന്

ഭരണങ്ങാനം: ഭരണങ്ങാനത്തു നിന്ന് കാണാതായ യുവതി വീട്ടില്‍ തിരിച്ചെത്തി. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ തുടര്‍ന്നാണ് താന്‍ വീടു വിട്ടുപോയതെന്ന് യുവതി ഈരാറ്റുപേട്ട ന്യൂസിനോട് വെളിപ്പെടുത്തി. ശനിയാഴ്ച വൈകുന്നേരമാണ് യുവതി വീടുവിട്ടിറങ്ങിയത്. തുടര്‍ന്ന് വീട്ടുകാര്‍ പാലാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കെസെടുത്ത് അന്വേഷണം ആരംഭിച്ചു വരുന്നതിനിടെ യുവതി മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തു. തുടര്‍ന്ന് യുവതിയെ ഫോണില്‍ ബന്ധപ്പെട്ടതോടെ യുവതി തിരിച്ചെത്തുകയായിരുന്നു.

bharananganam

ഭരണങ്ങാനം ടൗണിലെ ഗതാഗത പരിഷ്കാരം അശാസ്ത്രീയമെന്ന് യാത്രക്കാർ

ഭരണങ്ങാനം: ടൗണിൽ നടപ്പാക്കിയ ഗതാഗത പരിഷ്ക്കാരം അശാസ്ത്രീയമെന്നു യാത്രക്കാർ. ഈരാറ്റുപേട്ട റൂട്ടിലേക്കുള്ള പുതിയ ബസ് സ്റ്റോപ്പിൽ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങളില്ലെന്നാണു പ്രധാന പരാതി. ഇവിടെ വെയ്റ്റിംഗ് ഷെഡ് നിർമ്മിച്ചാൽ യാത്രക്കാർക്ക് സൗകര്യപ്രദമാകും. കനത്ത വെയിൽ ചൂടായതിനാൽ യാത്രക്കാർ ഇപ്പോൾ കാണിക്കമണ്ഡപത്തിനു സമീപത്തെ മരത്തണലിലാണു നിൽക്കുന്നത്. ഇടമറ്റം – പൈക, പൂവത്തോട് – അമ്പാറനിരപ്പ് റൂട്ടുകളിലെ ബസ് സ്റ്റോപ്പ് ഇടമറ്റം റോഡിലെ റൗണ്ടാനയ്ക്കു സമീപത്തേക്കു മാറ്റിയതിനാൽ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. അപകടവുമുണ്ടാകുന്നു. ഇവിടുത്തെ പെട്ടി ഓട്ടോ, പിക് Read More…

bharananganam

ഭരണങ്ങാനം ടൗണിൽ ഗതാഗത നിയന്ത്രണം; ഒരു മാസം പരീക്ഷണാടിസ്ഥാനത്തിൽ

ഭരണങ്ങാനം: തീർഥാടന കേന്ദ്രമായ ഭരണങ്ങാനം ടൗണിൽ നിരന്തരം ഉണ്ടാകുന്ന വാഹനാപകടങ്ങളും ട്രാഫിക് ബ്ലോക്കും ഒഴിവാക്കുന്നതിന് ഭരണങ്ങാനം ടൗണിൽ ഗതാഗത നിയന്ത്രണം നടപ്പാക്കാൻ പാലാ ആർ.ഡി.ഒയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ഒരു മാസക്കാലത്തേക്കാണ് ആദ്യം നടപ്പാക്കുക. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ളാക്കൽ, പാലാ ആർ.ടി.ഒ, പാലാ ഡിവൈ.എസ്.പി, പാലാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മീനച്ചിൽ തഹസിൽദാർ, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വ്യാപാരി വ്യവസായി പ്രതിനിധി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഈ മാസം പതിനഞ്ച് മുതലാണ് ഗതാഗത Read More…

bharananganam

ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിൻ്റെ ഉദ്ഘാടനം

ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിൻ്റെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ബോർഡ് മെംബറും മീനച്ചിൽ എൻ എസ് എസ് യൂണിയൻ ചെയർമാനുമായ മനോജ് ബി നായർ നിർവഹിച്ചു. ദേവസ്വം പ്രസിഡണ്ടും കീഴമ്പാറ എൻ എസ് എസ് കരയോഗം പ്രസിഡണ്ടുമായ കണ്ണൻ ശ്രീകൃഷ്ണവിലാസം അധ്യക്ഷത വഹിച്ചു. ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.പി സനിൽ കുമാർ വലിയ വീട്ടിൽ എം.സി ശ്രീകുമാർ , രാജേന്ദ്രബാബു കോഴിമറ്റം. പ്രസാദ് കൊണ്ടുപ്പറമ്പിൽ, സുരേഷ് കുമാർ വണ്ടാനത്തു കുന്നേൽ വിജയകുമാർ Read More…

bharananganam

പാലാ ഉപജിലാതല എൽ.പി.സ്‌കൂൾ കായികമേളയിൽ, ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന് ഗ്രാന്റ് ഓവറോൾ

ഭരണങ്ങാനം :ഗ്രൂപ്പ്, വ്യക്തിഗത മത്സരയിനങ്ങളിളെല്ലാംതന്നെ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ കുട്ടികൾ, എൽ.പി. കിഡ്ഡീസ് ഗേൾസ്, എൽ.പി. കിഡ്ഡീസ് ബോയ്സ് എന്നീ വിഭാഗത്തിൽ ഓവറോൾ നേടി ഗ്രാന്റ് ഓവറോൾ നേട്ടത്തിനും മാർച്ച്പാസ്റ്റിന് ഒന്നാം സ്ഥാനത്തിനും എൽ.പി. മിനി ബോയ്സ് വിഭാഗം 100 മീറ്റർ റേസിൽ ആൽഫിൻ തോമസ് മാത്യു രണ്ടാം സ്ഥാനത്തിനും 50 മീറ്റർ റേസിൽ മൂന്നാം സ്ഥാനത്തിനും സ്റ്റാൻഡിങ് ബ്രോഡ് ജംപിൽ രണ്ടാം സ്ഥാനത്തിനും 4 x 50 മീറ്റർ Read More…

bharananganam

ന്യൂനപക്ഷ വകുപ്പിന്റെ ദ്വിദിന സഹവാസ ക്യാമ്പ് ഭരണങ്ങാനത്ത്

ഭരണങ്ങാനം: സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടിയുടെ ഭാഗമായുള്ള ഫ്ളവറിങ് ക്യാമ്പ് (ദ്വിദിന സഹവാസ ക്യാമ്പ്) ജനുവരി നാല്, അഞ്ച് തീയതികളില്‍ ഭരണങ്ങാനം ഓശാനാ മൗണ്ടില്‍ നടക്കും. കോട്ടയം, ഇടുക്കി ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കായാണ് ക്യാമ്പ്.

bharananganam

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജാഥക്ക് ഭരണങ്ങാനത്ത് സ്വീകരണം നൽകി

ഭരണങ്ങാനം: ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന സന്ദേശം ഉയർത്തി ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ ജാഥയുടെ കോട്ടയം ജില്ലയിലെ രണ്ടാം ദിന പര്യടന പരിപാടി കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നത് സംബന്ധിച്ച് പരിഷത്ത് നടത്തുന്ന ആശയ പ്രചാരണം കാലിക പ്രസക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിടനാട് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് വിജി ജോർജ്ജ് വെള്ളൂക്കുന്നേൽ അധ്യക്ഷത വഹിച്ചു. പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ജി സ്റ്റാലിൻ, Read More…