bharananganam

വിശുദ്ധ അൽഫോൻസാ ജന്മശദാബ്ദി സ്മാരക പതിനാറാമത് അഖിലകേരളാ പ്രസംഗമത്സരം “എലോക്വൻസിയ – 2024 “

ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മശദാബ്ദിയോടനുബന്ധിച്ച്, എൽ.പി.വിഭാഗം വിദ്യാർത്ഥികൾക്കായി ആരംഭിച്ച പ്രസംഗമത്സരം ഈ വർഷം ആഗസ്റ്റ് 31 ശനി രാവിലെ 10 മണി മുതൽ നടത്തപ്പെടുന്നു.

ഒന്നും രണ്ടും ക്ലാസ്സുകൾ (‘എ’ വിഭാഗം) മൂന്നും നാലും ക്ലാസ്സുകൾ (‘ബി’ വിഭാഗം ) എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി നടത്തപ്പെടുന്ന മത്സരങ്ങളിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ബന്ധപ്പെട്ട അധ്യാപകർ ആഗസ്ററ് 26 തിങ്കൾ, വൈകിട്ട് 05 മണിക്ക് മുൻപായി 9497899971 എന്ന നമ്പറിൽ വാട്സ്ആപ്പിൽ നൽകി രജിസ്റ്റർ ചെയ്യുന്നതിന് ശ്രദ്ധിക്കുമല്ലോ.

ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ക്യാഷ് അവാർഡുകളായി യഥാക്രമം 1001 രൂപാ, 751 രൂപാ, 501 രൂപാ എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്.

പ്രത്യേക ശ്രദ്ധയ്ക്ക്

സ്ഥലം : സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ ഓഡിറ്റോറിയം
തീയ്യതി : 2024 ആഗസ്റ്റ് 31 ശനി രാവിലെ 10 മണി മുതൽ
വിഷയം : “ദൈവസ്നേഹാഗ്നിജ്വാലയിൽ ലയിച്ച വിശുദ്ധ അൽഫോൻസാമ്മ നമ്മുടെ ജീവിത മാതൃക’
സമയം : ‘എ’ വിഭാഗം – 3 മിനിറ്റ്, ‘ബി’ വിഭാഗം 5 മിനിറ്റ്, (മലയാളം)

കൂടുതൽ വിവരങ്ങൾക്ക് സ്‌കൂൾ വെബ്‍സൈറ്റ് സന്ദർശിക്കുകയോ 9497899971 അല്ലെങ്കിൽ 9496322137 ലേയ്ക്ക് വിളിക്കുകയോ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *