പാലാ: കേരളാ കോൺഗ്രസ് (എം) പാലാ മുനിസിപ്പൽ ടൗൺ മണ്ഡലം പ്രസിഡണ്ട് ബിജു പാലൂപടവൻ്റെ പിതാവ് വാഴയിൽ (പാലൂപടവിൽ ) ജോസഫ് കുര്യൻ (92) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴം) രാവിലെ 10.30 ന് പാലാ സെ.ജോർജ് ളാലം പുത്തൻപള്ളിയിൽ.
സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരി മാടപ്പീടിക സാറസില്‍ എ.എന്‍. ആമിന (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭര്‍ത്താവ്: എ.കെ.നിഷാദ് (മസ്ക്കത്ത്). ഭര്‍ത്താവ്: എ.കെ.നിഷാദ് (മസ്ക്കത്ത്). പിതാവ്: പരേതനായ കോമത്ത് ഉസ്മാന്. മാതാവ്: പരേതയായ എ.എന്‍. സെറീന. മക്കള്‍: ഫാത്തിമ നൗറിന് (ചാര്‍ട്ടഡ് അക്കൗണ്ടന്റ്), അഹമ്മദ് നിഷാദ് (ബിടെക് വിദ്യാര്‍ഥി, വെല്ലൂര്‍), സാറ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് വയലളം ജുമാമസ്ജിദ് ഖബർസ്ഥാനില്‍.
പാതാമ്പുഴ: വരയാത്ത് കരോട്ട് മാത്യു സെബാസ്റ്റ്യൻ (71) അന്തരിച്ചു. സംസ്കാരം നാളെ (ബുധൻ) 2 ന് കുഴുമ്പള്ളിക്കവലയിലുള്ള വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം മലയിഞ്ചിപ്പാറ മാർ സ്ലീവാ പള്ളിയിലെ കുടുംബ കല്ലറയിൽ. ഭാര്യ: ഇടുക്കി ബാലഗ്രാം പുറപ്പന്താനത്ത് മോളി. മക്കൾ: സെബിൻ മാത്യു, എബിൻ ജോസ് മാത്യു.