erattupetta

ഈരാറ്റുപേട്ട സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റ് കമ്മിറ്റി

ഈരാറ്റുപേട്ട: സർവ്വീസ് സഹകരണ ബാങ്കിൽ മീനച്ചിൽ അസിസ്റ്റൻ്റ് രജിസ്ട്രാർ ജനറലിനെ പാർട്ട് ടൈം അഡ്മിനിസ്ട്രേറ്റർ ആയി നിയമിച്ചിട്ടുള്ളതാണ്. മീനച്ചിൽ അസിസ്റ്റൻ്റ് രജിസ്ട്രാർ ആയുള്ള ഔദ്യോഗിക കൃത്യനിർവഹണം ബാങ്കിൽ പാർട്ട് ടൈം അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ ബാങ്കിൻ്റെ പ്രവർത്തനങ്ങളിൽ പൂർണ്ണ തോതിൽ ശ്രദ്ധ ചെലുത്തുന്നതിന് സാധിക്കുന്നില്ലെന്ന് മീനച്ചിൽ അസിസ്റ്റന്റ് രജിസ്ട്രാർ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ബാങ്കിൻ്റെ ദൈനംദിന പ്രവർത്തനങ്ങളും, സാമ്പത്തിക അവസ്ഥയും മെച്ചപ്പെടുന്നതിനു ഭരണശൂന്യത ഒഴിവാക്കേണ്ടത് അനിവാര്യമായതിനാൽ ബാങ്കിലെ അംഗങ്ങളായ നൗഷാദ് പി എച്ച്, പുത്തൻപറമ്പിൽ, നടയ്ക്കൽ കൺവീനറായും മുഹമ്മദ് ഹാഷിം കെ .എ കരീംമൻസിൽ, നടയ്ക്കൽ , മുഹമ്മദ് ഇല്യാസ് വി എം,വെളിയത്ത്, നടയ്ക്കൽ – എന്നിവർ കമ്മറ്റി അംഗങ്ങളായും 3 അംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ സഹകരണ സംഘം കോട്ടയം ജോയിൻ്റ് രജിസ്ട്രാർ നിയമിച്ചു.

അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി സർക്കാർ അനുമതി ലഭിക്കുന്നതിനു വിധേയമായി ആയിരിക്കുന്നതാണ്. കൂടാതെ,അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പായി ബാങ്കിൽ നിയമാനുസൃതമായി ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിക്ക് അധികാരം കൈമാറേണ്ടതുമാണെന്ന് ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *