pala

മിനി സിവിൽ സ്റ്റേഷൻ കവലയിൽ റൗണ്ടാന നിർമ്മിച്ച് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മിപാര്‍ട്ടി ധർണ്ണ നടത്തി

പാലാ: സിവില്‍ സ്റ്റേഷന്‍ കവലയിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കുവാൻ ജങ്ഷനിൽ റൗണ്ടാന നിർമ്മിച്ച് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മിപാര്‍ട്ടി പാലാ മുനിസിപ്പല്‍ കമ്മറ്റിയുടെ നേത്രത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ കവലയില്‍ ധര്‍ണ്ണ സമരം നടത്തി. ആയിരകണക്കിനു വാഹനങ്ങളാണ് ഈ കവലയിലൂടെ ദിവസവും ഓടി കൊണ്ടിരിക്കുന്നത്. പുത്തന്‍പള്ളിക്കുന്നു ഭാഗത്ത് നിന്നും കുത്ത് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ കവലയില്‍ എത്തൂമ്പോള്‍ നാലു വശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളും പലപ്പോഴും അപകടകരമായ അവസ്ഥയിലാണ് കടന്നു പോകുന്നത്. വലിയ ദുരന്തം Read More…

pala

പാലാ രൂപത കുടുംബ കൂട്ടായ്മ വാർഷികം

പാലാ : പാലാ രൂപതാ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രൂപതാ കുടുംബ കൂട്ടായ്മ വാർഷികം സംഘടിപ്പിച്ചു. ളാലം സെൻ്റ് മേരീസ് പഴയ പള്ളി ഹാളിൽ നടത്തിയ സമ്മേളനം പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഉദ്ഘാടനം ചെയ്തു. സഭയുടെ ഭാവിയും നാളത്തെ സഭയും കുടുംബ കൂട്ടായ്മയുടെ കൈകളിലാണ്. കുടുംബ കൂട്ടായ്മ ഒരു അച്ചു പോലെയാണ്. കുടുംബമാകുന്ന അച്ചുകൂടത്തിലാണ് നമ്മുടെ കുഞ്ഞുങ്ങൾ വളരേണ്ടത്. ദൈവവചനങ്ങളെ ക്കുറിച്ചും സഭയുടെ പ്രബോധനങ്ങളെ കുറിച്ചും കൂട്ടായ്മയെ കുറിച്ചുമെല്ലാം ആവശ്യമായിരിക്കുന്ന Read More…

pala

കോൺഗ്രസിന്റെ ഏക രക്ഷ ഗാന്ധിമാർഗ്ഗം: ഡോക്ടർ സിറിയക് തോമസ്

പാലാ: ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ള ഏക രക്ഷാമാർഗ്ഗം ഗാന്ധിമാർഗ്ഗം ആണെന്ന് ഡോക്ടർ സിറിയക് തോമസ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം കോൺഗ്രസിനെ പിരിച്ചുവിടണമെന്ന് മഹാത്മാഗാന്ധി പറഞ്ഞു എന്ന് പ്രചരിപ്പിക്കുന്നത് ഏറ്റവും വലിയ കള്ളമാണ്. ഒരു നവ ഇന്ത്യയെ പടുത്തുയർത്താൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂ എന്ന് ഉത്തമ ബോധ്യമുള്ള വ്യക്തിത്വമായിരുന്നു മഹാത്മാഗാന്ധി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.രാജ്യത്ത് തന്നെ മന്ത്രിയോ എംപിയോ ആകാതെ ഗവർണർ ആയ ആദ്യ വ്യക്തിത്വമാണ് കെഎം ചാണ്ടി സാർ എന്നും അദ്ദേഹം അനുസ്മരിച്ചു. പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ Read More…

ramapuram

രാമപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന്

രാമപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ (ജി.വി. സ്‌കൂൾ വാർഡ് ) ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടക്കും. ഏഴാച്ചേരി ജി.വി. സ്‌കൂളിലെ രണ്ടു ബൂത്തുകളിലായി രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഫെബ്രുവരി ആറുവരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10. വേട്ടെണ്ണൽ 25 ന് രാവിലെ 10 മുതൽ നടക്കും. രാമപുരം ഗ്രാമപഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) ജിയോ ടി. മനോജിന്റെ Read More…

Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ കാർ മതിലിൽ ഇടിച്ചു തിരുവനന്തപുരം സ്വദേശികളായ പ്രദീപ് ( 46), ഷീജ ( 45) എന്നിവർക്ക് പരുക്കേറ്റു. ട്രിപ്പിൾ ഐ.ടിയിൽ വന്നു മടങ്ങുന്നതിനിടെ കുമ്പാനിക്ക് സമീപത്ത് വച്ചായിരുന്നു അപകടം. ഇന്നലെ രാത്രിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു ചേനപ്പാടി സ്വദേശി പി.എസ്.വിശാഖിന് (28) പരുക്കേറ്റു. ചേനപ്പാടി ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

pala

ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസിന് മാർ സ്ലീവാ മെഡിസിറ്റിയിൽ സ്വീകരണം നൽകി

പാലാ: ഓസ്ട്രേലിയായിലെ നോർത്തേൺ ടെറിറ്ററി ഗവൺമെന്റിൽ മന്ത്രിയായ ജിൻസൺ ആന്റോ ചാൾസിന് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആദരവ് നൽകി. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. വളരെ ശ്രദ്ധേയമായ ഒരു രാജ്യത്ത് ജിൻസൺ ആന്റോ ചാൾസിന്റെ നേട്ടം ഓരോ മലയാളിക്കും അഭിമാനം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സത്യവിശ്വാസത്തിൽ ഉറച്ചു നിന്നു കഠിനാധ്വാനത്തിലൂടെയാണ് ജിൻസൺ ആന്റോ ചാൾസ് മന്ത്രി പദവിയിൽ എത്തിയത്.അദ്ദേഹത്തിന് ലഭിച്ച വകുപ്പുകൾ ആ രാജ്യത്തിന്റെ താക്കോൽ സ്ഥാനത്ത് ഉള്ളതാണെന്നതും അഭിമാനം Read More…

general

അൽഫോൻസാഗിരി ദൈവാലയത്തിലെ വിശുദ്ധ അൽഫോൻസാമ്മയുടേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും തിരുനാളിന് ഇന്ന് തുടക്കമാകും

മറ്റക്കര : അൽഫോൻസാഗിരി ദൈവാലയത്തിലെ വിശുദ്ധ അൽഫോൻസാമ്മയുടേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും തിരുനാളിന് ഇന്ന് തുടക്കമാകും. വൈകിട്ട് 5 ന് കൊടിയേറ്റ് 5.30 ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന (റവ. ഫാ. ആൻ്റെണി തോണക്കര),6.30 ന് സിമിത്തേരി സന്ദർശനം, പൊതു പ്രാർത്ഥന, 7 ന് വാഹന വെഞ്ചരിപ്പ്. ഫെബ്രുവരി 1 ശനി വൈകിട്ട് 5.30 ന് വിശുദ്ധ കുർബാന, പ്രസംഗം, നൊവേന (റവ ഫാ.സ്കറിയ മലമാക്കൽ), 7 ന് ജപമാല പ്രദക്ഷിണം, 7.45 ന് കഴുന്നു നേർച്ച Read More…

obituary

നന്ദനം വീട്ടിൽ എം.കെ.വിക്രമൻ നായർ നിര്യാതനായി

മുണ്ടക്കയം: നന്ദനം വീട്ടിൽ എം.കെ.വിക്രമൻ നായർ (68) അന്തരിച്ചു. സംസ്കാരം ഇന്നു 11ന്. ഭാര്യ: ബിന്ദു (അധ്യാപിക സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ മുണ്ടക്കയം). മകൾ: മേഘ. മരുമകൻ: വിഷ്ണു ചിത്തിര ഭവൻ (ചങ്ങനാശേരി).

poonjar

പ്രായത്തെ വെല്ലുന്ന മാസ്മരിക പ്രകടനവുമായി പൂഞ്ഞാറിലെ 1980- 90 കളിലെ ക്രിക്കറ്റ് താരങ്ങൾ

പൂഞ്ഞാർ: പനച്ചികപ്പാറ 1980-90 കാലഘട്ടത്തിൽ പൂഞ്ഞാർ, പനച്ചികപ്പാറ ഗ്രൗണ്ടികളിലെ നിറസാന്നിധ്യാമായിരുന്ന ക്രിക്കറ്റ് താരങ്ങൾ ഏറ്റുമുട്ടി. ഓർമിക്കുക എന്നത് എത്ര മനോഹരമാണ് കഴിഞ്ഞുപോയ കാലങ്ങളെ ഇങ്ങനെ ഓർത്തെടുക്കുക 1980-90 കാലങ്ങളിൽ ക്രിക്കറ്റിൽ തിളങ്ങി നിന്നവർ പൂഞ്ഞാറിലെ തങ്ങളുടെ ഇഷ്ട മൈതാനത്ത് വീണ്ടും ഒത്തുകൂടി. പ്രായം സംഖ്യ മാത്രമാണെന്ന് തെളിച്ചുകൊണ്ട് ജി.വി രാജ സ്റ്റേഡിയത്തിൽ ആ കാലഘട്ടത്തിൽ പനച്ചികപ്പാറയിലെ പ്രഗത്ഭ ടീം ആയ ജി.വി രാജ ക്ലബ്ബും പൂഞ്ഞാറിലെ സിറ്റിസൺ ക്ലബ്ബും തമ്മിലായിരുന്നു സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. കൗമാരകാലഘട്ടത്തിൽ Read More…

obituary

സലേഷ്യൻ സഭാംഗമായ കവീക്കുന്ന് പനയ്ക്കച്ചാലിൽ ഫാ. പി ജെ അബ്രാഹം കൊൽക്കത്തയിൽ നിര്യാതനായി

പാലാ: കവീക്കുന്ന് പനയ്ക്കച്ചാലിൽ പരേതരായ ഔസേപ്പ് – ഏലിക്കുട്ടി ദമ്പതികളുടെ ഇളയപുത്രനും പനയ്ക്കച്ചാലിൽ കൊച്ചേട്ടൻ്റെ സഹോദരനുമായ ഫാ പി ജെ അബ്രാഹം കൊൽക്കൊത്തയിൽ നിര്യാതനായി. സംസ്കാരം 01/02/2025 ഉച്ചയ്ക്ക് 1ന് കൊൽക്കത്തയിലെ ബാൻഡൽ ബസലിക്കയിൽ നടക്കും. പരേതൻ്റെ മാതാവ് ഭരണങ്ങാനം ആർക്കാട്ട് കുടുംബാംഗമാണ്. ഫാ പി ജെ അബ്രാഹം 1956 ൽ സലേഷ്യൻ സഭയിൽ ബ്രദറായി നിത്യവ്രത വാഗ്ദാനത്തിനുശേഷം ഒരു യുവ ബ്രദർ എന്ന നിലയിൽ കാത്തലിക് ഓർഫൻ പ്രസ് കൊൽക്കത്താ മിഷൻ പ്രൊക്കുറേറ്റർ ആയി ആസ്സാം, Read More…