thalappalam

പനക്കപ്പാലത്ത് അപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും കണ്ണടച്ചിരിക്കുന്ന അധികാരികള്‍ക്കെതിരെബിജെപി തലപ്പലം പഞ്ചായത്ത് കമ്മറ്റി യോഗം പ്രതിക്ഷേധിച്ചു

തലപ്പലം :പനക്കപ്പാലത്ത് അപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും ഒരു നടപടിയും എടുക്കാത്ത അധികാരികള്‍ക്കെതിരേ ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റി പ്രതിക്ഷേധം രേഖപ്പെടുത്തി. പലതവണ വാഹനാപകടങ്ങള്‍ ഉണ്ടാകുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടും ഒരു പരിഹാരമാര്‍ഗ്ഗം കാണുകയോ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യാത്തത് പ്രതിക്ഷേധാര്‍ഹമാണെന്ന് ബിജെപി തലപ്പുലം കമ്മറ്റി പ്രസിഡൻ്റ് സുരേഷ് പി. കെ. പറഞ്ഞു. ഇതിനൊരു പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിക്ഷേധ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ വിവിധ വകുപ്പുകളിലെ അധികാരികള്‍ക്ക് പരാതികള്‍ നല്‍കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. Read More…

thalappalam

ഗാന്ധിജയന്തി ദിനത്തിൽ സുഹൃദ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ബസ് കാത്തിരിപ്പുകേന്ദ്രം വൃത്തിയാക്കി

തലപ്പലം: വീടു മുതൽ റോഡ് വരെ എന്റെ പൊതുസ്ഥലം എന്റെ ഉദ്യാനം എന്ന ജനകീയ ക്യാമ്പയിന് ഭാഗമായി നടത്തുന്ന വലിയമംഗലം പാലം ബസ് സ്റ്റോപ്പ് ക്ലീനിങ് സുഹൃദ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ ജോ മേക്കാട്ട് ഉൽഘാടനം ചെയ്തു. അതിനുശേഷം സുഹൃദ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ ഒത്തൊരുമയോടെ ക്ലീനിംഗ് നടത്തിയ ശേഷം ബസ് കാത്തിരിപ്പുകേന്ദ്രം പെയിന്റ് ചെയ്ത് മനോഹരമാക്കി.

thalappalam

തലപ്പലത്ത് വയോജന മെഡിക്കൽ ക്യാമ്പ്

തലപ്പലം: ‘നാഷണൽ ആയുഷ് മിഷൻ ( ഹോമിയോപ്പതി) വകുപ്പ് സംഘടിപ്പിക്കുന്ന സൗജന്യ വയോജന മെഡിക്കൽ ക്യാമ്പ് ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ തെള്ളിയാമറ്റം ഗ്രാമീണ വായനശാലാ അണത്തിൽ വച്ച് നടത്തപ്പെടുന്നു. തലപ്പലം പഞ്ചായത്ത് ഗവൺമെൻ്റ് ആയുഷ് ഹോമിയോ ഡിസ്പൻസറിയുടെ നേതൃത്വത്തിൽ തലപ്പുലം ഗ്രാമീണ വായനശാലയും പനയ്കപ്പാലം ഓർബിസ് ലൈവ്സ് ലബോറട്ടറിയുടെയു സഹകരണത്തോടെ നടത്തപ്പെടുന്ന ക്യാമ്പ് തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി എൽസി തോമസ് ഉദ്ഘാടനം Read More…

thalappalam

തലപ്പലം സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നാളെ

തലപ്പലം: തലപ്പലം സഹകരണ ബാങ്ക് വാർഷിക പൊതുയോഗം 30 ന് 2.30 ന് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും. പ്രസിഡന്റ് ഷിബി ജോസഫ് ഈരുരിക്കൽ അധ്യക്ഷത വഹിക്കും. 2023-24 വർഷത്തിലെ പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് സ്‌കോളർഷിപ്പ് നൽകും.

thalappalam

വിദ്യാർത്ഥികൾക്കും യുവതി യുവാക്കൾക്കും സബ്സിഡി നിരക്കിൽ ലാപ്ടോപ്പ് വിതരണം നടത്തി

തലപ്പലം: സൈൻ സൊസൈറ്റിയുടെയും , മീനച്ചിൽ സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും അഭിമുഖത്തിൽ എൻജിഒ കോൺഫറഡേഷന്റെ സഹായത്തോടെ പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ വച്ച് വിദ്യാർത്ഥികൾക്കും യുവതി യുവാക്കൾക്കും സബ്സിഡി നിരക്കിൽ ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ബിജെപി തലപ്പലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ഗ്രാമപഞ്ചായത്ത് മെമ്പറുമായ സുരേഷ് പി കെ അധ്യക്ഷത വഹിച്ച യോഗം ബിജെപി മധ്യമേഖലാ പ്രസിഡന്റും റബർ ബോർഡ് എക്സിക്യൂട്ടീവ് മെമ്പറുമായ N ഹരി ഉദ്ഘാടനം ചെയ്തു. സൈൻ സൊസൈറ്റി ഡയറക്ടർ ക്യാപ്റ്റൻ വിനോദ്കുമാർ ആമുഖപ്രസംഗം Read More…

thalappalam

തലപ്പലം സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്കായി “സ്വാതന്ത്ര്യദിന മെഗാ ക്വിസ്” പ്രോഗ്രാം സംഘടിപ്പിച്ചു

തലപ്പലം: ഭാരതത്തിൻ്റെ 78 ാ മത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെടുത്തി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി “സ്വാതന്ത്ര്യദിന മെഗാ ക്വിസ്” തലപ്പലം സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 240 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്വാതന്ത്ര്യ സമര ചരിത്രവും സ്വാതന്ത്ര്യാനന്തര ഭാരത ചരിത്രവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്വിസ് നടത്തിയത്. ബാങ്ക് പ്രസിഡൻ്റ് ശ്രീ ഷിബി ജോസഫ് ഉദ്ഘാടനം നടത്തിയ യോഗത്തിൽ മുൻ പ്രസിഡൻ്റ് അഡ്വ. സെബാസ്റ്റ്യൻ എം ജെ മൂലേചാലിൽ, പ്രോഗ്രാം കൺവീനർ ഡോ. റെജി Read More…

thalappalam

ഉള്ളുലഞ്ഞനാടിന് ഉയിരായി അമ്മമാർ

തലപ്പുലം :വയനാട്ടിലെ ദുരിതബാധിതർക്കായി തലപ്പുലം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ അമൃത കുടുംബശ്രീ അംഗങ്ങൾ തൊഴിലുറപ്പ് വരുമാനത്തിൽ നിന്നും ഇരുപതിനായിരം രൂപ സേവാഭാരതിക്ക് കൈമാറി. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സേവാ പ്രമുഖ് സി.കെ .അശോക് കുമാർ തുക ഏറ്റുവാങ്ങി. നിരവധി ജീവിത പ്രതിസന്ധികൾക്കിടയിലും തൊഴിലുറപ്പ് വരുമാനത്തിൽ നിന്നും തുക മാറ്റിവെച്ച അമ്മമാരുടെ സേവന മനസ്സ് നാടിനു തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. വാർഡ് മെമ്പർ കെ.ബി സതീഷ് കുമാർ, സേവാഭാരതി പ്രവർത്തകരായ ശരത്ത്, വിജയൻ , ബി.മഹേഷ് Read More…

thalappalam

കളത്തൂക്കടവിൽ ആയുർവേദ ആശുപത്രി നിർമ്മിക്കുവാൻ മാണിസി കാപ്പൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചു

തലപ്പലം ഗ്രാമപഞ്ചായത്തിൽ കളത്തൂക്കടവിൽ ആയുർവേദ ആശുപത്രി നിർമ്മിക്കുന്നതിനു മാണി സി കാപ്പൻ MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചു. കളത്തൂകടവ് സെന്റ് ജോൺ വിയാനി പള്ളി സൗജന്യമായി ലഭ്യമാക്കിയ സഥലത്താണ് നിർദ്ധിഷ്ട്ട ആശുപത്രി നിർമ്മിക്കുന്നത്. നിർമാണത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൽസമ്മ തോമസിന്റെ നേതൃത്വത്തിൽ നടന്നു. PWD അസ്സിറ്റന്റ് എഞ്ചിനീയർ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സ്റ്റെല്ല ജോയി, വാർഡ് മെമ്പർമാരായ ജോമി ബെന്നി, ആനന്ദ് ജോസഫ്, മാണി Read More…

thalappalam

ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് അനുമോദനം

തലപ്പലം : തലപ്പലം ഗ്രാമ പഞ്ചായത്തിൽ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷയിൽ ഫുൾ ‘എ പ്ലസ് ‘ കിട്ടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മാണി സി കാപ്പൻ MLA യോഗം ഉദ്ഘാടാനം നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൽസമ്മ തോമസ് അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീകല ആർ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സ്റ്റെല്ല ജോയ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചിത്ര സജി, മെമ്പർമാരായ അനുപമ വിശ്വനാഥ്‌, ആനന്ദ് വെള്ളൂകുന്നേൽ, ജോമി ബെന്നി, കൊച്ചുറാണി ജെയ്സൺ, Read More…

thalappalam

തലപ്പലം സൗഹൃദ റസിഡൻസ് അസോസിയേഷന്റെ പൊതുയോഗം ചേർന്നു

തലപ്പലം സൗഹൃദ റസിഡൻസ് അസോസിയേഷന്റെ പൊതുയോഗം മാർച്ച്‌ 3 ന് വൈകുന്നേരം അസോസിയേഷൻ പ്രസിഡന്റ്‌ ജോ മേക്കാട്ടിന്റെ നേതൃത്വത്തിൽ നട്ട്മെഗ് ഷാഡോസ് മാവടിൽ വെച്ച് കൂടുകയുണ്ടായി. പുതിയ സംരംഭമായ എസ് ആർ എ ഹോളിഡേയ്‌സ് ടൂർസ് & ട്രാവൽസിന്റെ ഔദ്യോഗിക പ്രഖ്യാപനം അസോസിയേഷൻ പ്രസിഡന്റ്‌ ജോ മേക്കാട്ട് നടത്തുകയും ചെയ്തു. പൂർണ്ണമായും പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ ഫ്ലക്സ് ഉൾപ്പെടെ ഉള്ള വസ്തുക്കൾ ഒഴിവാക്കി എത്സ ജോ മേക്കാട്ടും,എൽന മേരി ജോ മേക്കാട്ടും (കുട്ടികൾ) എഴുതി നിർമ്മിച്ച ചാർട്ട് Read More…