തലപ്പലം സൗഹൃദ റസിഡൻസ് അസോസിയേഷന്റെ പൊതുയോഗം മാർച്ച് 3 ന് വൈകുന്നേരം അസോസിയേഷൻ പ്രസിഡന്റ് ജോ മേക്കാട്ടിന്റെ നേതൃത്വത്തിൽ നട്ട്മെഗ് ഷാഡോസ് മാവടിൽ വെച്ച് കൂടുകയുണ്ടായി. പുതിയ സംരംഭമായ എസ് ആർ എ ഹോളിഡേയ്സ് ടൂർസ് & ട്രാവൽസിന്റെ ഔദ്യോഗിക പ്രഖ്യാപനം അസോസിയേഷൻ പ്രസിഡന്റ് ജോ മേക്കാട്ട് നടത്തുകയും ചെയ്തു. പൂർണ്ണമായും പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ ഫ്ലക്സ് ഉൾപ്പെടെ ഉള്ള വസ്തുക്കൾ ഒഴിവാക്കി എത്സ ജോ മേക്കാട്ടും,എൽന മേരി ജോ മേക്കാട്ടും (കുട്ടികൾ) എഴുതി നിർമ്മിച്ച ചാർട്ട് Read More…
തലപ്പുലം :പാറമട ലോബിയെ സഹായിക്കുവാനായി തലപ്പുലം പഞ്ചായത്തിലെ ജൽ ജീവ് മിഷൻ പദ്ധതി പ്രകാരം രണ്ടാം വാര്‍ഡില്‍ അഞ്ഞൂറ്റിമംഗലത്ത് അതിരുപാറയില് നിര്‍മ്മിക്കാന്‍ നിശ്ചയിച്ചിരുന്ന നാല് ലക്ഷം ലിറററിന്റെ വാട്ടര്‍ടാങ്ക് മാറ്റുന്നതിനായി കമ്മറ്റി തീരുമാനം തിരുത്തി പാറമടലോബിക്ക് അനുകൂലമായി കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്ത് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന പഞ്ചായത്ത് ഭരണപക്ഷത്തിനെതിരെ ബിജെപി തലപ്പുലം പഞ്ചായത്ത്കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തി. ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് Adv.മോഹനകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി Read More…
തലപ്പലം: മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി തലപ്പലം ഗ്രാമപഞ്ചായത്തിനെ ഉദ്യാന ഗ്രാമമാക്കി മാറ്റുന്നതിന് മുൻഗണന നൽകിക്കൊണ്ട് 2025-26 വർഷത്തേക്കുള്ള ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആനന്ദ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ശ്രീമതി സ്റ്റെല്ല ജോയി അവതരിപ്പിച്ചു. 191323855 രൂപ വരവും 183266900 രൂപ ചെലവും 8056955 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ ഉദ്പാദന മേഖലയ്ക്ക് 12591000 രൂപയും പശ്ചാത്തല മേഖലയ്ക്ക് 26850000 രൂപയും വകയിരുത്തിയിട്ടുണ്ട്. സേവന രൂപയും മേഖലയ്ക്ക് 88143400 മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾക്കായി 40 Read More…