പാലാ : സൗജന്യ ആംബുലൻസ് സേവനവുമായി മുത്തോലി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൽ ഉടനീളം ആവശ്യഘട്ടത്തിൽ വീട്ടുപടിക്കൽ ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജീത്ത്ജീമീനാഭവൻ അറിയിച്ചു. സാധാരണക്കാർക്ക് കാരുണ്യത്തിന്റെ കരുതൽ സ്പർശം പദ്ധതിയുടെ ഭാഗമാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആംബുലൻസ് സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (ശനിയാഴ്ച) നടക്കും. വൈകുന്നേരം 6 ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പഞ്ചായത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്ലാഗ് ഓഫ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ്രൺജീത്ത്ജീ മീനാഭവൻഅധ്യക്ഷനായിരിക്കും. പവർ ഫിനാൻസ് കോർപ്പറേഷൻ്റെ സഹകരണത്തോടെയാണ് Read More…
pala
എതിർപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് പിന്തുണ; പാലായിൽ സ്വന്തം ചെയർമാനെ പുറത്താക്കി കേരള കോൺഗ്രസ് എം
പാലാ: പാലാ മുനിസിപ്പാലിറ്റി ചെയർമാൻ ഷാജു തുരുത്തന് എതിരെ യുഡിഎഫ് സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വാസം പാസായി. പ്രമേയ അവതാരകനടക്കം യുഡിഎഫ് അംഗങ്ങളെല്ലാം വിട്ടുനിന്നപ്പോൾ എൽഡിഎഫ് അംഗങ്ങളിൽ ചെയർമാനൊഴികെ മറ്റെല്ലാവരും പ്രമേയത്തെ അനുകൂലിച്ചു. മുന്നണി ധാരണ പ്രകാരം രാജിവെക്കാതെ വന്നതോടെയാണ് കേരളാ കോൺഗ്രസ് അംഗമായ ഷാജു തുരുത്തനെ സ്വന്തം പാർട്ടിക്കാരടക്കം കൈവിട്ടത്. ഷാജു തുരുത്തനോട് രാജിവെക്കണമെന്ന് ജോസ് കെ മാണി അടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. പാർട്ടിയുടെ നിർദ്ദേശം ഇയാൾ അംഗീകരിക്കാത്തതോടെയാണ് അവിശ്വാസത്തെ പിന്തുണയ്ക്കാൻ കേരള കോൺഗ്രസ് (എം) Read More…
വാഹൻ വെബ്സൈറ്റിൽ മൊബൈൽ നമ്പർ ചേർക്കാം
പാലാ: വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകളുടെ മൊബൈൽ നമ്പരുകൾ വാഹൻ വെബ്സൈറ്റിൽ ഉൾപ്പെടുത്തുന്നതിന് പാലാ സബ് ആർ.ടി.ഓഫീസിൽ പ്രത്യേക കൗണ്ടർ തുടങ്ങി. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ആയിരിക്കണം വാഹനിൽ ചേർക്കേണ്ടത്. അപേക്ഷകന് സ്വന്തമായും അക്ഷയകേന്ദ്രങ്ങൾ, ഇ-സേവാകേന്ദ്രങ്ങൾ എന്നിവ വഴിയും മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാം. ഇതിന് സാധിക്കാത്തവർ ഇ-ആധാർ ഉപയോഗിച്ച് അക്ഷയകേന്ദ്രങ്ങൾ, ഇ-സേവാകേന്ദ്രങ്ങൾ എന്നിവ വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ച ശേഷം ആർ.ടി ഓഫീസിലെ പ്രത്യേക കൗണ്ടറിൽ എത്തി മൊബൈൽ Read More…
മസ്കറ്റിൽ അയൺമാൻ പട്ടം കരസ്ഥമാക്കി കോട്ടയം സ്വദേശി ദീപു ജോർജ്
പാലാ: ഒമാനിലെ മസ്കറ്റിൽ നടന്ന ലോകത്തിലെ തന്നെ കഠിനമായ കായിക പരീക്ഷണങ്ങളിൽ ഒന്നായ അയൺമാൻ ട്രയാത്ലണിൽ ചരിത്രം കുറിച്ച് കോട്ടയം സ്വദേശി ദീപു ജോർജ് (41). വേൾഡ് ട്രയാത്തലോൺ കോർപറേഷനും അയൺമാനും സംയുക്തമായി സംഘടിപിച്ച ഈ മത്സരത്തിൽ 1.9 കെഎം ആഴക്കടലിലൂടെ ഉള്ള നീന്തൽ 90കെഎം സൈക്ലിംഗ് 21കെഎം ഒട്ടാം എന്നിവ ഇടവേളകളില്ലാതെ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയാൽ മാത്രമേ അയൺമാൻ പട്ടം ലഭിക്കുകയുള്ളു . ആകെ എട്ടര മണിക്കൂർ സമയമാണ് ഇവ മൂന്നും ചെയ്തു തീർക്കാൻ അനുവദിച്ചിട്ടുള്ളത്. Read More…
പാലാ -രാമപുരം റോഡിൽ ചക്കാമ്പുഴയിൽ വാൻ കത്തി നശിച്ചു
പാലാ: പാലായില് വ്യാപാരിയുടെ ഒമ്നി വാന് കത്തിനശിച്ചു. പച്ചക്കറി വ്യാപാരിയായ ഈറ്റയ്ക്കല് സോജന്റെ കാറാണ് കത്തിനശിച്ചത്. പാലാ – രാമപുരം റോഡില് എസ്ബിഐ എടിഎമ്മിനു സമീപം വെച്ചാണ് അപകടം. അപകടത്തെ തുടര്ന്ന് റോഡിലെ ഗതാഗതം ഏറെ നേരം മുടങ്ങി. ഒമ്നി വാനാണ് കത്തിയത്. വാഹനം പൂര്ണമായും കത്തിനശിച്ചു. ഫയര്ഫോഴ്സും പാലാ പോലീസും സ്ഥലത്തെത്തി.
ബിജി ജോജോ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ
പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ ആയി കേരളം കോൺഗ്രസ് എം അംഗം ബിജി ജോജോ തിരഞ്ഞെടുക്കപ്പെട്ടു. 26 അംഗ ഭരണസമിതിയിൽ LDF ന് 17 ഉം UDF ന് 9 ഉം അംഗങ്ങളാണ് ഉള്ളത്. എതിർസ്ഥാനാർത്ഥി UDF ലെ ആനി ബിജോയ് 9 വോട്ടുകൾ നേടി. പാലാ നഗരസഭയിലെ ടൗൺ വാർഡിനെയാണ് ബിജി ജോജോ കുടക്കച്ചിറ പ്രതിനിധീകരിക്കുന്നത്. മുൻനഗരസഭാധ്യക്ഷ കൂടിയാണ് ബിജി ജോജോ.
അമ്മമാരേ കാണു, ഈ ‘ഡോക്ടറമ്മയെ’
ഒരു അമ്മയുടെ കഥയാണിത്. കുഞ്ഞിന് ജൻമം നൽകി രണ്ടര മാസം കൊണ്ട് ട്രാക്കിലെത്തിയ ഡോക്ടർ ശ്രീലക്ഷ്മി പ്രശാന്തിന്റേത്. ക്ലിയോ സ്പോർട്സിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിലെ മൂന്ന് കിലോ മീറ്റർ ഗ്രീൻ റണ്ണിലാണ് ശ്രീലക്ഷ്മി പങ്കെടുത്തത്. ഡോക്ടർ ശ്രീലക്ഷ്മി പാലയിലെ മാർ സ്ലീവ മെഡിസിറ്റിയിൽ ഒഫ്താൽമോളജിസ്റ്റാണ്. രണ്ടര മാസം മുമ്പാണ് ശ്രീലക്ഷ്മി പെൺകുഞ്ഞിന് ജൻമം നൽകിയത്. മാരത്തണിൽ അവരെ പ്രോത്സാഹിപ്പിക്കാൻ കുടുംബവും ഒപ്പമുണ്ടായിരുന്നു. ഭർത്താവും എംജി സർവകലാശാലയിലെ അസിസ്റ്റ്ന്റ് പ്രഫസറുമായ ഹരികൃഷ്ണൻ, നാല് വയസ്സുകാരനായ Read More…
പാലാ ജനറൽ ആശുപത്രിക്ക് സമീപത്തുവെച്ച് പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു
പാലാ ജനറൽ ആശുപത്രിക്ക് സമീപത്തുവെച്ച് എന് രാവിലെ രാവിലെ പണവും എ ടി എം കാർഡും അടങ്ങിയ പേഴ്സ് (ബ്രൗൺ കളർ) നഷ്ടപ്പെട്ടു. കണ്ട് കിട്ടുന്നവർ ദയവായി ഈ നമ്പറിൽ അറിയിക്കുക.ലിന്റോ : +91 94973 92255,ജെസ്വിൻ : +91 91885 81934.
നാട്ടിൽ അസുഖങ്ങൾ വ്യാപകം: കൊട്ടാരമറ്റത്തെ അനധികൃത തട്ടുകടയിൽ നിന്നും മലിനജലം പരസ്യമായി റോഡിൽ ഒഴുക്കുന്നു; നടപടി ഇല്ലാത്തത് നഗരസഭയുടെ ഒത്താശമൂലമെന്ന് പരക്കെ ആക്ഷേപം
പാലാ: പാലാ നഗരസഭയിലെ ചിലരുടെ ഒത്താശയോടെ കൊട്ടാരമറ്റം ബസ് ടെർമിനലിനുള്ളിൽ അനധികൃതമായി രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ നിന്നും നിയമസംവിധാനങ്ങളെയാകെ വെല്ലുവിളിച്ച് വീണ്ടും പൊതുനിരത്തിലേക്ക് പരസ്യമായി മലിനജലം ഒഴുക്കുന്നു. വേനൽകടുത്തതോടെ മഞ്ഞപ്പിത്തമടക്കമുള്ളവ വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് പരസ്യമായി മലിനജലം റോഡിലേയ്ക്ക് ഒഴുക്കുന്നത്. നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ അറിവോടെയാണ് ഈ നിയമവിരുദ്ധ നടപടിയെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഗാന്ധിജയന്തി ദിനത്തിൽ രാജ്യത്തൊട്ടാകെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ ഈ തട്ടുകടയിൽ നിന്നും പതിവുപോലെ മലിനജലം മണിക്കൂറുകളോളം റോഡിലൊഴുക്കിയത് വിവാദമായിരുന്നു. ഈ നടപടി പാലായ്ക്കാകെ നാണക്കേടായി Read More…
അനാഥാലയത്തിന്റെ സ്ഥലം കയ്യേറാൻ ശ്രമം
പാലാ: അനാഥാലയത്തിന്റെ സ്ഥലം കയ്യേറാൻ സ്വകാര്യ വ്യക്തി ശ്രമിക്കുന്നതായി പരാതി. സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ അല്ലപ്പാറ ബോയിസ് ടൗൺ ജംക്ഷനിലെ ദയാഭവൻ അനാഥാലയത്തോടു ചേർന്നുള്ള സ്ഥലം സ്വകാര്യ വ്യക്തി കയ്യേറാൻ ശ്രമിക്കുകയാണെന്നാണ് പരാതി. പ്രായമുള്ളവരെ സംരക്ഷിക്കുന്ന അഗതി മന്ദിരത്തിന്റെ പിൻഭാഗത്തെ 10 അടി ഉയരമുള്ള കരിങ്കൽ മതിൽ ഇടിച്ചു നിരത്തുകയും പുതിയ മതിൽ നിർമിക്കാനായി അഗതി മന്ദിരത്തിന്റെ സ്ഥലം കയറി മണ്ണ് നീക്കം ചെയ്യാനുമുള്ള നീക്കത്തിനെതിരെയുമാണ് സ്നേഹഗിരി സിസ്റ്റഴ്സ് പരാതി നൽകിയത്. സ്ഥലം കയ്യേറി കുറ്റിയടിച്ച് കയർ Read More…