പാലാ: 1974 ബാച്ചിലെ നാഷണൽ വോളിബോൾ ചാമ്പ്യന്മാരായ കേരള യൂണിവേഴ്സിറ്റി ടീമിലെ അംഗങ്ങളും പാലാ സെൻ്റ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുമാതീരുന്ന ഇതിഹാസ താരങ്ങളെ കോളേജിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ആദരിച്ചു. ടീമിലെ 6 അംഗങ്ങളും സെൻറ് തോമസിലെ വിദ്യാർഥികൾ ആയിരുന്നു. മുൻ ഐ. ജി, ജോസ് ജോർജ് ഐ.പി.എസ്, അക്കാലത്തെ കോളേജ് ടീം ക്യാപ്റ്റൻ ആയിരുന്ന എം. എ ജോസഫ് എന്നിവരെയാണ് 45മത് അഖില കേരള ഇൻ്റർ – കോളേജ് ബിഷപ് വയലിൽ മെമ്മോറിയൽ Read More…
pala
കാൻസർ പരിചരണത്തിൽ പുതിയ നിർവചനവുമായി മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിനു ഒരു വയസ്സ്
പാലാ: മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിനു ഒരു വയസ്സ്. മാർ സ്ലീവാ മെഡിസിറ്റിയുടെ വാർഷികത്തോട് അനുബന്ധിച്ചു കഴിഞ്ഞ വർഷം സെപ്റ്റംബർ 14നായിരുന്നു ലോകോത്തര നിലവാരമുള്ള കാൻസർ ചികിത്സാകേന്ദ്രത്തിനു തുടക്കം കുറിച്ചത്. ആശുപത്രിയുടെ അനക്സ് -1 ൽ പ്രവർത്തിക്കുന്ന സെന്റർ അത്യാധുനിക ചികിത്സാരീതികളും അതിനൂതന യന്ത്രസംവിധാനങ്ങളോടെയും കാൻസർ ചികിത്സാരംഗത്ത് പുതിയ ചരിത്രം കുറിച്ചു കഴിഞ്ഞു. നൂതന സാങ്കേതികവിദ്യയുടെ പിന്തുണയോടെ വ്യക്തികേന്ദ്രീകൃത കാൻസർ പരിചരണം ലഭ്യമാക്കുക എന്ന ദർശനത്തോടെയാണ് പാലാ രൂപത ബിഷപ് മാർ ജോസഫ് Read More…
വയലിൽ വോളി: പാലാ സെന്റ് തോമസ്, ചങ്ങനാശ്ശേരി അസംഷ്ൻ ജേതാക്കൾ
പാലാ: സെന്റ് തോമസ് കോളേജിൽ വച്ച് നടന്ന 45-മത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജും വനിതാ വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംഷ്ൻ കോളേജും ജേതാക്കളായി. വെള്ളിയാഴ്ച രാവിലെ നടന്ന വനിതാ വിഭാഗം ഫൈനലിൽ വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് പാലാ അൽഫോൻസാ കോളേജിനെ കീഴടക്കിയാണ് അസംഷൻ വനിതാ വിഭാഗം കിരീടം നേടിയത്. സ്കോർ 25- 18, 25 -20, 17 – Read More…
മാർ സ്ലീവാ മെഡിസിറ്റിയിലെ ഗ്യാസ്ട്രോസയൻസസ് വിഭാഗം സെന്റർ ഓഫ് എക്സലൻസായി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ അതിനൂതന സൗകര്യങ്ങളോടു കൂടിയ ഗ്യാസ്ട്രോസയൻസസ് ആൻഡ് പൾമണറി ബ്ലോക്ക് ഉദ്ഘാടനം, ഗ്യാസ്ട്രോസയൻസസ് സെന്റർ ഓഫ് എക്സലൻസ് പ്രഖ്യാപനം, 150 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയായവരുടെ സംഗമം എന്നിവ ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ 7ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായായിരുന്നു പരിപാടികൾ. മധ്യകേരളത്തിന്റെ ആരോഗ്യരംഗത്ത് സമഗ്രസംഭവന നൽകാൻ മാർ സ്ലീവാ മെഡിസിറ്റിക്കു സാധിച്ചതായി മന്ത്രി പറഞ്ഞു. എല്ലാ മേഖലയിലുളളവരെയും സഹകരിപ്പിച്ചു കൊണ്ടു കേരളത്തെ ആരോഗ്യമുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. കേരളത്തിലെ ക്രൈസ്തവ Read More…
പാലായിൽ ഔദ്യോഗിക പവർകട്ടിനൊപ്പം ‘മിന്നൽ പവർകട്ട്’; മെഴുകുതിരി കത്തിച്ച് ഒറ്റയാൾ പ്രതിഷേധം
പാലാ: ഔദ്യോഗിക പവർകട്ടിനൊപ്പം അനൗദ്യോഗികമായി കെ എസ് ഇ ബി നിരന്തരം സൃഷ്ടിക്കുന്ന ‘മിന്നൽ പവർകട്ട്’ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പാലാ വൈദ്യുതി ഭവനു മുന്നിൽ മെഴുകുതിരി കത്തിച്ച് ഒറ്റയാൾ പ്രതിഷേധം നടത്തി. ദിനംപ്രതി മൂന്ന് തവണ വീതമാണ് ഔദ്യോഗിക പവർകട്ട് നടപ്പാക്കി വരുന്നതെന്ന് എബി ജെ ജോസ് ആരോപിച്ചു. ഇതിനു പുറമേ ദിവസവും നിരവധി തവണ മിന്നൽ പവർകട്ട് സൃഷ്ടിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇതുമൂലം ജനങ്ങൾ വലയുകയാണ്. പലയിടങ്ങളിലും Read More…
പാലാ കെ.എം. മാണി സ്മാരക ഗവണ്‍മെന്‍റ് ജനറൽ ആശുപ്രതിയിൽ ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് അഭിമുഖം ;സെപ്റ്റംബർ 14ന്
പാലാ: പാലാ കെ.എം. മാണി സ്മാരക ഗവണ്‍മെന്‍റ് ജനറൽ ആശുപ്രതിയിൽ ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് സെപ്റ്റംബർ 14ന് അഭിമുഖം നടത്തും. ഫാർമസിസ്റ്റ് അഭിമുഖം രാവിലെ 11നാണ്. യോഗ്യത: കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ള ബി ഫാം/ ഡി. ഫാം.ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖം ഉച്ചകഴിഞ്ഞു രണ്ടിന് നടക്കും. യോഗ്യത: ബിരുദം/പ്ലസ് ടു, ഡി.സി.എ/പി.ജി.ഡി.ഡി.എ, അപേക്ഷയും അസൽ സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുമായി ആശുപത്രി ഓഫീസിൽ ഹാജരാകണം. Read More…
ശാസ്ത്രീയ കൃഷി വ്യാപകമാക്കണം: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: കാർഷിക രംഗത്ത് ശാസ്ത്ര സാങ്കേതിക വിജ്ഞാനം ഫലപ്രദമായി വിനിയോഗിക്കാനും സ്മാർട്ട് കൃഷിയിലൂടെ മികച്ച ഉൽപ്പാദന ക്ഷമത ഉറപ്പാക്കി പാലായുടെ കാർഷിക സംസ്കാരം വീണ്ടെടുക്കാനവണമെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. വൈദികർക്കു സമാനമാം വിധം അദ്ധ്യാപകർക്കും സാമൂഹ്യ നിർമ്മിതിയിൽ മുഖ്യപങ്കു വഹിക്കാനാവണമെന്നും കാലികസാഹചര്യത്തിൽ കാർഷിക മേഖലയ്ക്കും സിവിൽ സർവ്വീസ് മേഖലയ്ക്കും രൂപത പ്രാധാന്യം നൽകുന്നതായും ബിഷപ്പ് തുടർന്നു പറഞ്ഞു. കൃഷിയ്ക്കും കർഷകർക്കും മുഖ്യപരിഗണന നൽകാനും മികച്ച വരുമാന ലഭ്യത ഉറപ്പു വരുത്തിക്കൊണ്ട് നമ്മുടെ ചെറുപ്പക്കാരെ നാട്ടിൽ Read More…
ചെക്ക് കേസ്; മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ സ്പീക്കർക്ക് കത്ത് നൽകി
ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകി പരാതിക്കാരൻ. പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോന്റെ അഭിഭാഷകനാണ് കത്ത് നൽകിയത്. മാണി സി കാപ്പന് മൂന്നര വർഷത്തെ തടവ് ശിക്ഷയുണ്ടെന്നും ശിക്ഷ ഒരുമിച്ച് അനുഭവിക്കാൻ കോടതി ഉത്തരവില്ലെന്നും പരാതിക്കാരൻ കത്തിൽ പറഞ്ഞു. രണ്ടു വർഷത്തിൽ കൂടുതൽ തടവ് ശിക്ഷയുണ്ടെങ്കിൽ അയോഗ്യനാക്കണമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരം കാപ്പനെ മാറ്റിനിർത്തണമെന്നാണ് ആവശ്യം. പാലാ സീറ്റ് ഒഴിവുള്ളതായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും Read More…
സുസ്ഥിര ആരോഗ്യപരിചരണ രംഗത്തെ അന്താരാഷ്ട്രാ അംഗീകാരമായ ഗ്രീൻ ഒ.ടി. സർട്ടിഫിക്കേഷനിൽ പ്ലാറ്റിനം ഗ്രേഡ് നേട്ടവുമായി മാർ സ്ലീവാ മെഡിസിറ്റി
പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായ്ക്ക് ഗ്രീൻ ഒ.ടി. സർട്ടിഫിക്കേഷനിൽ ഏറ്റവും ഉയർന്ന ഗ്രേഡായ പ്ലാറ്റിനം ഗ്രേഡിന്റെ നേട്ടം. സുസ്ഥിര ആരോഗ്യപരിചരണ രംഗത്ത് ആശുപത്രി കൈവരിച്ച പ്രവർത്തന മികവിനുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ഈ നേട്ടം. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സർട്ടിഫിക്കേഷൻ സ്ഥാപനമായ ബ്യൂറോ വെരിറ്റാസിന്റെ വിലയിരുത്തലിനെ തുടർന്നാണ് മാർ സ്ലീവാ മെഡിസിറ്റി പാലായ്ക്ക് പ്ലാറ്റിനം ഗ്രേഡ് ലഭിച്ചത്. രോഗികളുടെ സുരക്ഷ, ചികിത്സയുടെ ഗുണനിലവാരം, പ്രവർത്തന മികവ് എന്നിവയിൽ വിട്ടുവീഴ്ചയില്ലാതെ ശസ്ത്രക്രിയ തിയറ്ററുകളുടെ പ്രവർത്തനങ്ങളിൽ സുസ്ഥിരത ഉറപ്പാക്കാനുള്ള ആശുപത്രിയുടെ Read More…
കളരിയാന്മാക്കൽ കടവ് പാലത്തിനെത്തിൻ്റെ ദുരവസ്ഥ; പാലമല്ലാപ്പാലം എന്ന കവിതയിലൂടെ പ്രതിഷേധത്തിന്റെ രോഷാഗ്നി പടർത്തി ചാക്കോ സി പൊരിയത്ത്
പാലാ: പൊതു ഖജനാവിൽനിന്ന് കോടികൾ മുടക്കി പണി പൂർത്തിയാക്കിയ കളരിയാന്മാക്കൽ കടവ് പാലം, ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും അപ്രോച്ച് റോഡും തുടർറോഡും ഇല്ലാതെ ജനങ്ങൾക്ക് പ്രയോജനപ്പെടാതെ നിൽക്കുന്ന ദുരവസ്ഥയ്ക്കെതിരെയാണ് അധ്യാപകനും എഴുത്തുകാരനുമായ ചാക്കോ സി. പൊരിയത്ത് തന്റെ ‘പാലമല്ലാപ്പാലം’ എന്ന കവിതയിലൂടെ രോഷം പ്രകടിപ്പിക്കുന്നത്. പാലം കരകളെ ബന്ധിപ്പിക്കേണ്ടതിനു പകരം “കരകളെ കൊഞ്ഞനംകുത്തി” നിൽക്കുന്നതായാണ് കവി പരിഹസിക്കുന്നത്. ഒരു വികസനപദ്ധതി നിർമ്മാണം പൂർത്തിയാക്കിയാൽ മാത്രം ജനോപകാരപ്രദമാകില്ലെന്നും, അതിനാവശ്യമായ അനുബന്ധ സൗകര്യങ്ങൾ ഒരുക്കാതെ വർഷങ്ങളോളം ഉപേക്ഷിക്കുന്നത് പൊതുപണത്തോടും ജനങ്ങളോടുമുള്ള Read More…











