പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ അനസ്‌തേഷ്യോളജി ആൻഡ് പെരി ഓപ്പറേറ്റീവ് മെഡിസിൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇംപാക്റ്റ് -2026 ദേശീയ സെമിനാർ നടന്നു. മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്തെ നൂതന പ്രവർത്തനങ്ങളും ചികിത്സകളും പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന പരിപാടിയിലൂടെ ഈ മേഖലയിലുള്ളവർക്ക് ഉന്നത ഗുണനിലവാരം പുലർത്തുന്നതിന് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടർ റവ. ഫാ.മാത്യു തെക്കേൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ചീഫ് Read More…
pala
അധ്യാപകർ അറിവിൻ്റെ വെളിച്ചം പകരുന്നു: ജോസ്.കെ.മാണി എം.പി.
പാലാ :അധ്യാപകർ അറിവിൻ്റെ വെളിച്ചം പകരുന്നവരാണെന്നും ജ്ഞാനത്തിൻ്റെ വ്യക്താക്കളായ അധ്യാപകരാണ് എ.ഐ യുഗത്തിലും കുട്ടികളെ നന്മയുടെ പാതകളിലേയ്ക്ക് നയിക്കേണ്ടതെന്നും ജോസ്.കെ.മാണി എം.പി പറഞ്ഞു. സംസ്കാരവേദി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിപുലമായ പരിപാടികളോടെ സംസ്കാര വേദി അദ്ധ്യാപക ദിനം ആചരിച്ചു. .പാലാ മേരിമാതാ പബ്ലിക് സ്കൂളിൽ പ്രിൻസിപ്പൽ സിസ്റ്റർ ലിസി എഫ് സി സി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസ് കെ മാണി എംപി മുതിർന്ന അധ്യാപകൻ ടി Read More…
പാലായിലെ സൈറൺ നിർത്താൻ നീക്കം; ഹൈക്കോടതി വിധിയുടെ പരിധി പരിശോധിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ
പാലാ: പാലാ നഗരസഭയിലെ സൈറൺ പ്രവർത്തനം നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പാലാ മുനിസിപ്പൽ ചെയർപേഴ്സൺ മായാ രാഹുലിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. കണ്ണൂർ കോർപ്പറേഷനിലെ സൈറൺ നിർത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തി നൽകിയ ഹർജിയിൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാലാ നഗരസഭയിലെ സൈറൺ നിർത്താൻ നടപടി സ്വീകരിക്കുന്നതെങ്കിൽ, പ്രസ്തുത വിധി പാലാ നഗരസഭയ്ക്കും ബാധകമാണോയെന്ന് ആദ്യം നിയമപരമായി പരിശോധിക്കണം. പാലാ നഗരസഭയുടെ ഇന്ന് (05/09/2026) നടക്കുന്ന Read More…
മാണി സി. കാപ്പന് ശിക്ഷ വിധിച്ചത് പാലായ്ക്ക് ആകെ അപമാനമെന്ന് ജോസ് കെ. മാണി
പാലാ: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി. കാപ്പന് ശിക്ഷ ലഭിച്ചതിൽ പ്രതികരിച്ച് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. പാലാ നിയോജകമണ്ഡലത്തിന് തന്നെ അപമാനകരമായ സംഭവമാണ് ഇതെന്നാണ് ജോസ് പറഞ്ഞു. കോടതി ശിക്ഷക്ക് വിധിച്ച മാണി സി. കാപ്പൻ, എംഎൽഎ സ്ഥാനം രാജിവയ്ക്കണോ എന്ന കാര്യത്തിൽ അദ്ദേഹം തന്നെ തീരുമാനമെടുക്കട്ടെയെന്നും ജോസ് പറഞ്ഞു. സംഭവത്തിൽ യുഡിഎഫ് വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. വെറുമൊരു കോടതി പരാമർശത്തിന്‍റെ പേരിൽ മുമ്പ് കെ.എം. മാണി രാജിവച്ചതാണെന്നും ജോസ് Read More…
പാലാ നഗരസഭയിലെ UDF കൗൺസിലർമാരുടെ കൂറുമാറ്റം ; നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
പാലാ :പാലായിൽ വിപ്പ് ലംഘിച്ച കൗൺസിലർമാർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്. പരാതികളിൽ വാദം കേൾക്കുന്നതിനായി ഈ മാസം 22ന് നേരിട്ട് ഹാജരാകാനാണ് നിർദേശം. കോൺഗ്രസ് വിട്ട 4 വിമത കൗൺസിലർമാർക്കാണ് നോട്ടീസ് അയച്ചത്. ചെയർപേഴ്സൺ മായാ രാഹുലിനും നോട്ടീസ് ലഭിച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയത്. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ ഇവർ പിന്തുണച്ചിരുന്നു. തുടർന്ന് ഡിസിസി പ്രസിഡൻറ് കൂറുമാറ്റ നിരോധന പ്രകാരം പരാതി നൽകുകയായിരുന്നു. നോട്ടീസ് കിട്ടിയവർ കമ്മീഷന് മുൻപാകെ വിശദീകരണം Read More…
പാലാ സെന്റ് തോമസ് സ്കൂളിൽ കലോത്സവം
പാലാ: സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ കലോത്സവം മഞ്ജരി 2K26 നടത്തി. പ്രശസ്ത സിനിമാ താരം ചാലി പാലാ കലോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാ.റെജിമോൻ സ്കറിയ തെങ്ങുംപള്ളിൽ, ഹെഡ്മാസ്റ്റർ ബിജോയ് ജോസഫ്, സെന്റ് തോമസ് ബി.എഡ്. കോളേജ് പ്രിൻസിപ്പൽ ഡോ.ടി.സി.തങ്കച്ചൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ബി എഡ് കോളേജ് ഓഡിറ്റോറിയത്തിലും സ്കൂളിലുമായി നടത്തിയ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. അധ്യാപകരായ ഷോബി ജോൺ, ജൂലി ജോസഫ്, ജോബി വർഗീസ്, ജിൻസ് ജോർജ് തുടങ്ങിയവർ Read More…
എസ് എം വൈ എം പാലാ രൂപത കലോത്സവം – സർഗ്ഗതരംഗം
പാലാ: എസ് എം വൈ എം പാലാ രൂപതയുടെ 2026 പ്രവർത്തന വർഷത്തിലെ രൂപത കലോത്സവം പ്രവിത്താനം ഫൊറോനയുടെയും, യൂണിറ്റിന്റെയും ആതിഥേയത്വത്തിൽ പ്രവിത്താനം ഫൊറോന പള്ളിയിൽ വച്ച് നടത്തപ്പെട്ടു. രൂപതാ പ്രസിഡൻ്റ് മിജോ ജോയി പതാക ഉയർത്തി. ഉദ്ഘാടനം പാലാ രൂപത വികാരി ജനറാള്‍ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് നിർവ്വഹിച്ചു. ആമുഖപ്രഭാഷണം രൂപത ഡയറക്ടല്‍ റവ. ഫാ മാണി കൊഴുപ്പൻകുറ്റിയും, മുഖ്യപ്രഭാഷണം പ്രവിത്താനം ഫൊറോന വികാരി വെരി റവ.ഫാ ജോർജ് വേളൂപറമ്പിലും, അനുഗ്രഹപ്രഭാഷണം ഫൊറോന ഡയറക്ടര്‍ റവ. Read More…
സാമ്പത്തിക കേസിൽ കോടതി ശിക്ഷിച്ച മാണി സി. കാപ്പൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണം: വിഷ്ണു വഞ്ചിമല
കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട ചെക്ക് കേസുകളിൽ പാലാ എം.എൽ.എ മാണി സി. കാപ്പനെ മുംബൈ ബോറിവലി കോടതി കുറ്റക്കാരനായി കണ്ടെത്തി ഒരു വർഷം തടവും നഷ്ടപരിഹാരവും വിധിച്ചിരിക്കുകയാണ്. നാല് കേസുകളിലായി ₹5.30 കോടി നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ട സാഹചര്യത്തിൽ ജനപ്രതിനിധിയായി അധികാരത്തിൽ തുടരുന്നത് ജനാധിപത്യ മര്യാദകൾക്കും പാലാക്കാരുടെ ആത്മാഭിമാനത്തിനും നിരക്കാത്തതാണ്. സ്വന്തം സാമ്പത്തികവും നിയമപരവുമായ പ്രശ്നങ്ങളിൽ കോടതി ശിക്ഷ വിധിച്ചിരിക്കെ, എം.എൽ.എ സ്ഥാനത്ത് തുടരാൻ മാണി സി. Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ ന്യൂട്രീഷൻ വാരാചരണത്തിന്റെ ഉദ്ഘാടനം നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റിറ്റിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ദേശീയ ന്യൂടീഷൻ വാരാചരണത്തിനു തുടക്കമായി. ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യസംരക്ഷണത്തിൽ പോഷകാഹാരത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പരിചയപ്പെടുത്തുന്നതിനും ന്യൂട്രീഷൻ വാരാചരണം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, ഡയറ്റീഷ്യൻ മാനേജർ റിന്റ റോയി എന്നിവർ പ്രസംഗിച്ചു. അസോസിയേറ്റ് ഡയറക്ടർമാർ പങ്കെടുത്തു . ന്യൂട്രീഷൻ വാരാചരണത്തിന്റെ ഭാഗമായി Read More…
ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍
പാലാ : ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ. പ്രവാസി മലയാളി ദിനേശ് മേനോന്റെ പരാതിയിലാണ് മുംബൈ ബോറിവലി കോടതി ഉത്തരവ്. 5.30 കോടി രൂപ നഷ്ടപരിഹാരം നല്‍കണം. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. ഒരു മാസത്തിനകം പണം നല്‍കണം. നാല് കേസുകളിലാണ് വിധി. കേസില്‍ എറണാകുളം പ്രിസിപ്പല്‍ സെഷന്‍സ് കോടതി മാണി സി കാപ്പനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് ശേഷമാണ് മുംബൈയിലെ കോടതിയില്‍ Read More…











