കുറവിലങ്ങാട്: ലോക യുവജനനൈപുണ്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേവമാതായിൽ വിദ്യാർത്ഥികൾക്കായി നൈപുണ്യവികസനപരിശീലനവും പ്രദർശനവിപണനമേളയും സംഘടിപ്പിച്ചു. ഐക്യരാഷ്ട്രരക്ഷാ സഭ ജൂലൈ 15 യുവജനനൈപുണ്യദിനമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. കുറവിലങ്ങാട് ദേവമാതാ കോളേജിൽ വിദ്യാർത്ഥികൾക്ക് നൈപുണികൾ വളർത്തുന്നതിന് ആവശ്യമായ വിദഗ്ധപരിശീലനം 2025 ജൂൺ 28 മുതൽ ജൂലൈ 15 വരെ നൽകുകയുണ്ടായി. ഇതിനെ തുടർന്ന് വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ തങ്ങളുടെപഠന വകുപ്പുകൾക്ക് കീഴിൽ വിവിധസ്റ്റാളുകളിൽ കോളേജ് ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിരുന്നു. ജൂലൈ 15 ന് നടന്ന യുവജനനൈപുണ്യദിനസമ്മേളനം അസിസ്റ്റൻറ് ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് Read More…
Month: July 2025
മാർ സ്ലീവാ മെഡിസിറ്റിയിൽ കണ്ടിന്യൂയിംഗ് മെഡിക്കൽ എജ്യൂക്കേഷൻ സെമിനാർ നടന്നു
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇൻസുലിൻ തെറാപ്പി ആൻഡ് ന്യൂവർ ഇൻസുലിൻസ് എന്ന പേരിൽ കണ്ടിന്യൂയിംഗ് മെഡിക്കൽ എജ്യൂക്കേഷൻ സെമിനാർ നടന്നു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗത്തെ നൂതന സംവിധാനങ്ങളും ചികിത്സാ സാധ്യതകളുമായി നടത്തുന്ന ഇത്തരത്തിലുള്ള സെമിനാറുകൾ സമൂഹത്തിനു കൂടി നേട്ടമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ മെഡിസിൻ വിഭാഗം മേധാവി പ്രഫ.ഡോ.ഷീല കുര്യൻ വി, സീനിയർ കൺസൾട്ടന്റ് ഡോ.ജൂബിൽ ജോസ് കുര്യൻ എന്നിവർ പ്രസംഗിച്ചു. Read More…
‘ആരോഗ്യം ശുദ്ധജലത്തിലൂടെ’ പദ്ധതി ഉദ്ഘാടനം ചെയ്തു
പ്രവിത്താനം: സെൻ്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റും എൻ. എസ്. എസ്.യൂണിറ്റും സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യം ശുദ്ധജലത്തിലൂടെ പദ്ധതിക്ക് തുടക്കമായി. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പ്രോജക്ട് ഉദ്ഘാടനം ചെയ്തു. പാഠ്യേതര മേഖലകളിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ നടത്തുന്ന പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽനിന്ന് അവരുപയോഗിക്കുന്ന കുടിവെള്ളത്തിൻ്റെ സാമ്പിൾ ശേഖരിച്ച് അതു ഉപയോഗയോഗ്യമാണോ എന്ന് പരിശോധിച്ചു കേരളസർക്കാർ സാക്ഷ്യപ്പെടുത്തിയ Read More…
മൂന്നിലവ് വലിയകുമാരമംഗലം സ്കൂളിലെ KCSL പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു
മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ KCSL പ്രവർത്തനോദ്ഘാടനം സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ സ്വാഗതവും കുമാരി. ദിയ ജിമ്മി കൃതജ്ഞതയും രേഖപ്പെടുത്തി. കുമാരി. ആൻമരിയ ജോൺസൺ, മാസ്റ്റർ. ജെറിൻ ജോർജ്ജ് തുടങ്ങിയവർ ആശംസകൾ നേർന്നു. ഫാ. എബിൻ ജോസഫ്, ശ്രീ.ജോബോയി ആൻ്റണി, സി.തേജസ് CMC, സി.അമല SD തുടങ്ങിയവർ പരിപാടികൾക്ക് Read More…
ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ജൂലൈ 19 ന് കൊടിയേറും
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ജൂലൈ 19 ന് കൊടിയേറും. രാവിലെ 11.15 ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് നിർവഹിക്കും. പ്രധാന തിരുനാൾ 28 ന്. തിരുനാൾ ദിവസങ്ങളിൽ ദിവസവും രാവിലെ 5.30, 6.45, 8.30, 10.00, 11.30, വൈകുന്നേരം 2.30, 3.30, 5.00. 7.00 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ദിവസവും വൈകുന്നേരം 4.30 ന് സായാഹ്ന പ്രാർത്ഥനയും 6.15 ന് ജപമാല മെഴുകുതിരി പ്രദക്ഷിണവുമുണ്ട്. Read More…
പാൽ വില ഉടൻ വർധിപ്പിക്കേണ്ടതില്ല; മിൽമ ബോർഡ് യോഗത്തിൽ തീരുമാനം
സംസ്ഥാനത്ത് പാൽ വില വർധന ഉടനുണ്ടാവില്ലെന്ന് തീരുമാനം. വില കൂട്ടുന്നത് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. അതിന് ശേഷമായിരിക്കും തീരുമാനമുണ്ടാവുക. വില വർദ്ധനയുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും ആദ്യം പരിശോധിക്കുമെന്നും മിൽമ ചെയർമാൻ കെഎസ് മണി പറഞ്ഞു. ക്ഷീരകർഷകർക്ക് ഗുണം ലഭിക്കണം എന്നതിൽ രണ്ട് അഭിപ്രായമില്ല. അഞ്ചംഗ കമ്മിറ്റിയെ നിയോഗിക്കും. എത്ര കൂട്ടണം എന്നതടക്കം പഠിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഉചിതമായ വർധന. അടുത്ത മാസവും കാലിത്തീറ്റ സബ്സിഡി നൽകും. കർഷകർക്ക് ആശ്വാസകരമായ തീരുമാനങ്ങൾ ഉണ്ടാവും. അടുത്ത ബോർഡ് Read More…
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി. ആക്ഷൻ കൗൺസിലാണ് തീരുമാനം സ്ഥിരീകരിച്ചത്. നിമിഷ പ്രിയയുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ലെന്ന് വിദേശ കാര്യമന്ത്രാലയ വൃത്തങ്ങളും സ്ഥിരീകരിച്ചു. നാളെയായിരുന്നു വധശിക്ഷ നടപ്പാക്കാനിരുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത്. യമനിലെ പ്രമുഖ സൂഫി ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ Read More…
വനിതാ സ്വയംസംരംഭക വായ്പാ മേളയും ബോധവൽക്കരണ പരിപാടിയും നടത്തി
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ദേശീയ ന്യൂനപക്ഷ കോർപറേഷന്റെയും വാഴൂർ ഗ്രാമപഞ്ചായത്തിൻറെയും സഹകരണത്തോടെ വനിതകൾക്കായുള്ള വായ്പാമേളയും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. വാഴൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വാഴൂർ സി.ഡി.എസ് നുള്ള വായ്പാ തുകയായ മൂന്നു കോടി രൂപയുടെ വിതരണവും വായ്പാമേളയുടെ ഉത്ഘാടനവും സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവ്വഹിച്ചു. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തോമസ് വെട്ടുവേലിൽ അധ്യക്ഷത വഹിച്ചു. വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി.സി. ബിന്ദു, വനിതാ വികസന Read More…
വാണിയപ്പുരയ്ക്കൽ വി.ജെ.തോമസ് (മജീഷ്യൻ തോമസ് ചേന്നാട്) അന്തരിച്ചു
ചേന്നാട്: വാണിയപ്പുരയ്ക്കൽ വി.ജെ.തോമസ് (മജീഷ്യൻ തോമസ് ചേന്നാട്–91)അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ലൂർദ്മാതാ പള്ളിയിൽ. ഭാര്യ: കുമളി കൈപ്പനാനിക്കൽ മറിയം. മക്കൾ: മാനുവൽ, ബേബി, ഫിലോമിന, ഏലിയാമ്മ, ജെസി. മരുമക്കൾ: മരിയ പടിഞ്ഞാറേപ്പറമ്പിൽ (കണ്ണിമല), ജെസി മാളിയേക്കൽ (കണ്ണിമല), ജോർജ് ചെറുപറമ്പിൽ (കല്ലൂർക്കാട്), സോജൻ തെക്കേക്കുറ്റ് (മല്ലികശ്ശേരി).
രാജ്യത്തിന് മാതൃകയായ കേരളത്തിൻ്റെപൊതുജനാരോഗ്യ മേഖലയെ പ്രതിപക്ഷം ഇകഴ്ത്തി കാണിയ്ക്കുന്നു:ജോസ്.കെ.മാണി
പാലാ :രാജ്യത്തിന് മാതൃകയായ കേരളത്തിൻ്റെ ആരോഗ്യ മേഖലയെ പ്രതിപക്ഷം ഇകഴ്ത്തി കാണിക്കുകയാണ് എന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി പറഞ്ഞു. ഇടതു മുന്നണി സർക്കാർ ഏറ്റവും മുൻഗണന നൽകിയത് ആരോഗ്യമേഖല യിലാണെന്ന് മനപ്പൂർവ്വം വിസ്മരിക്കുകയാണ്. നിർധനർ ആശ്രയിക്കുന്ന പൊതു ആരോഗ്യമേഖല തകർക്കുവാൻ പ്രത്യേക അജണ്ടയാണ് യു.ഡി.എഫ് നടപ്പാക്കുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളും വികസന കുതിപ്പ് നേടുമ്പോൾ പാലായിൽ വികസന ലോക് ഡൗൺ നടപ്പാക്കുന്നുവെന്ന് ജോസ്.കെ.മാണി ആരോപിച്ചു. വർഷങ്ങൾക്ക് മുമ്പ് പൂർത്തിയാക്കിയ പദ്ധതികൾ പോലും ജനങ്ങൾക്ക് Read More…