തിടനാട് :തിടനാട് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ നാഷണൽ സർവ്വിസ് സ്കീം യൂണിറ്റിൻ്റ ആഭിമുഖ്യത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. തിടനാട് ഗ്രാമപഞ്ചായത്ത് 6ാം വാർഡ് മെമ്പർ ശ്രീ ശ്രീകാന്ത് MS പതാക ഉയർത്തി ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്ത്രീധനത്തിനെതിരെ സമത്യജ്വാല തെളിയിക്കുകയും ജെൻഡർ ഇക്വാളിറ്റി ഓഡിറ്റ് നടത്തുകയും ചെയ്തു. സ്കിൽ സെഷൻ, ഐസ് ബ്രേക്കിംഗ് സെഷൻ തുടങ്ങിയവ സംഘടിപ്പിച്ചു. സ്ത്രീ സമത്വ ജെൻഡർ പാർലമെൻ്റ് വാർഡ് മെമ്പർ ശ്രീ ശ്രീകാന്ത് MS നയിച്ചു. ക്യാമ്പിനോട് അനുബന്ധിച്ച് Read More…
thidanad
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം; പ്രതിഷേധ പ്രകടനം
തിടനാട് : ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിടനാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി നേതാവ് പി. കെ. കൃഷ്ണദാസിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണവും സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണവും ഉൾപ്പെടെയുള്ള സംഭവങ്ങളിൽ പ്രതിഷേധിച്ചാണ് പ്രകടനം സംഘടിപ്പിച്ചത്. ബി ജെ പി പൂഞ്ഞാർ മണ്ഡലം ജനറൽ സെകട്ടറി ശ്രീകാന്ത് എം എസ് അധ്യക്ഷത വഹിച്ച പ്രതിഷേധയോഗം പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോ ജിയോ Read More…
പിണ്ണാക്കനാട്ട് രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു
പിണ്ണാക്കനാട്ട് രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. പിണ്ണാക്കനാട് സിഎംഎസ് കോളനിയില്‍ കൊള്ളിക്കൊളവില്‍ അലന്‍ സുനീഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായ ഇവാന്‍ അലക്‌സ് ആണ് ആള്‍മറയില്ലാത്ത കിണിറ്റല്‍ വീണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. മുറ്റത്ത് കളിച്ചുനടന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ കണ്ടെത്തിയത്. കിണറിന് ഉയരമുള്ള ആള്‍മറയില്ലാത്തതാണ് അപകട കാരണമായത്. കുട്ടിയെ ഉടന്‍ ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തൂഫാൻ വാക്കത്തോൺ നടത്തി
തിടനാട് : ഗവൺമെൻ്റ് വൊക്കേഷണൽ സ്കൂൾ നാഷണൽ സ്കീം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ NSS ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശമോതി തൂഫാൻ വോക്കത്തോൺ സംഘടിപ്പിച്ചു. തിടനാട് പഞ്ചായത്ത് ശ്രീ ശ്രീകാന്ത് എം.എസ് ഉത്ഘാടനം നിർവ്വഹിച്ചു. PTA പ്രസിഡണ്ട് ശ്രീ ജയ്സൺ ജോർജ്ജ്, പ്രിൻസിപ്പൽ ശ്രീമതി ശാലിനി റാണി വിജി തുടങ്ങിയവർ സന്ദേശം നൽകി. അധ്യാപകരും NSS വോളന്റിയർമാരും പരിപാടികളിൽ സജീവമായി പങ്കെടുത്തു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു
നാളികേരദിനാചരണം സംഘടിപ്പിച്ചു
തിടനാട്: ലോക നാളികേര ദിനത്തോടനുബന്ധിച്ച് GVHSS തിടനാട് NSS യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ വാർഡ് മെമ്പർ ശ്രീ ശ്രീകാന്ത് M S , PTA പ്രസിഡണ്ട് ശ്രീ ജെയ്‌സൺ ജോർജ് ,സ്കൂൾ പ്രിൻസിപ്പൽ ശാലിനി റാണി വി ജി, എന്നിവർ ചേർന്ന് പങ്കാളിത്ത ഗ്രാമത്തിൽ തെങ്ങിൻ തൈകൾ നട്ടു. അധ്യാപകരും NSS വോളന്റിയർമാരും വിദ്യാർത്ഥികളും പരിപാടികളിൽ സജീവമായി പങ്കെടുത്തു.
രക്തദാന ഡയറക്ടറി പ്രകാശനവും ദാതാക്കളെ ആദരിക്കലും
തിടനാട്: ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി പിതൃവേദി തിടനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാല്പതിലധികം തവണ രക്തം ദാനം ചെയ്ത ഷാന്റി കൂട്ടിയാനിയിൽ, അനിൽ കാലായിൽ എന്നിവരെ ആദരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പിതൃവേദി പുറത്തിറക്കിയ രക്തദാതാക്കളുടെ ഡയറക്ടറി തിടനാട് ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ബിബിരാജ് പ്രകാശനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ, അസി. വികാരി ഫാ. പോൾ ഇരട്ടമാക്കിൽ, പ്രസിഡന്റ് സിബി ഒട്ടലാങ്കൽ, സെക്രട്ടറി സിറിൾ പുന്നക്കൽ, ട്രഷറർ പയസ് വടക്കേമുറി എന്നിവർ പ്രസംഗിച്ചു.അപൂർവ Read More…
SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെ അനുമോദിച്ചു
തിടനാട്: SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെ ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ് സാബു വി എം ,ഉണ്ണി മുകളേൽ ,സൈബോ ഉത്തമൻ ,സന്തോഷ് ,അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
മുട്ടകോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു
തിടനാട് : 30/05/2026 ന് 45 ദിവസം പ്രായമായ മുട്ടകോഴിക്കുഞ്ഞുങ്ങളെ തിടനാട് മൃഗാശുപത്രിയിൽ വെച്ച് വിതരണം ചെയ്യുന്നുണ്ട്. ഒരു കോഴികുഞ്ഞിന് 130/- രൂപയാണ് വില. ആവശ്യം ഉള്ളവർ ഓഫീസ് സമയത്ത് മൃഗാശുപത്രിയിൽ വന്നോ അല്ലങ്കിൽ 9495614327 എന്ന നമ്പറിൽ വിളിച്ചോ ബുക്ക് ചെയ്യാവുന്നതാണ്.
തിടനാട് പഞ്ചായത്തിൽ നാല് റോഡുകൾ ഉദ്ഘാടനം ചെയ്തു
തിടനാട് :എംഎൽഎ ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റിംഗ്, റീടാറിങ് എന്നിവ നടത്തിയ തിടനാട് ഗ്രാമപഞ്ചായത്തിലെ നാല് റോഡുകളുടെ ഉദ്ഘാടന കർമ്മം അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. 20 ലക്ഷം രൂപ അനുവദിച്ച് റിടാറിങ് നടത്തിയ തിടനാട് -കുന്നുംപുറം റോഡ്,10 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിങ് നടത്തിയ പാക്കയം – ഉന്നുട്ട്മറ്റം റോഡ്,5 ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റിംഗ് നടത്തിയ തിടനാട് അമ്പലം – ബലിക്കടവ് റോഡ്, 5 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിംഗ് നടത്തിയ ചെമ്പനാൽ – Read More…
തിടനാട് വട്ടക്കാവ് ദേവീക്ഷേത്ര കുളം ഉദ്ഘാടനം ചെയ്തു
തിടനാട്: സംസ്ഥാന ഇറിഗേഷൻ വകുപ്പ് മുഖേന 42 ലക്ഷം രൂപ അനുവദിച്ചത് വിനിയോഗിച്ച് നിർമ്മിച്ച ക്ഷേത്രക്കുളത്തിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഗോപിപിള്ള കാരുവള്ളിൽ അധ്യക്ഷത വഹിച്ചു. മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സുമേഷ് കുമാർ പി, പഞ്ചായത്ത് പ്രസിഡന്റ് മിനി ബിനോ മുളങ്ങാശ്ശേരി , വൈസ് പ്രസിഡന്റ് സജി ജോസഫ് പ്ലാത്തോട്ടം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത മോഹൻദാസ്, പഞ്ചായത്ത് മെമ്പർ സന്ധ്യ ശിവകുമാർ , ശ്രീകാന്ത് Read More…











