തിടനാട് : കന്നുകാലികൾക്കുള്ള കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിരിക്കുന്നു. വാക്സിനേറ്റർമാർ കർഷകരുടെ വീടുകളിൽ എത്തുമ്പോൾ അവരുമായി സഹകരിച്ചു എല്ലാ കന്നുകാലികളെയും കുത്തിവയ്പ്പിന് വിധേയമാക്കണമെന്ന് തിടനാട് വെറ്ററിനറി സർജൻ അറിയിച്ചു.
തിടനാട് കൃഷിഭവനിൽ ഗുണമേന്മയുള്ള WCT തെങ്ങിൻ തൈകൾ എത്തിയിട്ടുണ്ട്. WCT: തൈ ഒന്നിനു Rs: 55/ രൂപ പ്രകാരം ലഭിക്കുന്നതാണ്. തൈകൾ ആവശ്യം ഉളളവർ നാളെ തന്നെ (14/06/2024) കൃഷിഭവനിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.
തിടനാട് : CSC Tiny Tech Kindergarten School ൽ 77 th റിപ്പബ്ലിക് ദിനാഘോഷം നടത്തി.സ്കൂൾ ഹെഡ്മിസ്ട്രെസ് റോസ് പ്രിയ സണ്ണി പതാക ഉയർത്തി. തുടർന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകി. റിമാകുമാരി അർച്ചന തുടങ്ങിയവർ പ്രസംഗിച്ചു.
തിടനാട്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നേടിയ ഉജ്ജ്വല വിജയത്തിന് അഭിവാദ്യം അർപ്പിച്ച് ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിടനാട് ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി. തുടർന്ന് ചേർന്ന യോഗം ബി.ജെ.പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് അഡ്വ: പി രാജേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് എം എസ് അധ്യക്ഷത വഹിച്ചു. മണ്ഢലം ജനറൽ സെക്രട്ടറി ബി പ്രമോദ്, പഞ്ചായത്ത് ഇൻചാർജ്ജ് ടോമി ഈറ്റത്തോട്ട്, മണ്ഢലം സെക്രട്ടറി സാബു Read More…